ജനപ്രതിനിധികൾക്ക് നേരെ തേനീച്ചക്കൂട്ടത്തെ പറത്തിവിട്ട് ആക്രമിപ്പിച്ചു, സ്ത്രീ പിടിയിൽ

Published : Oct 20, 2022, 03:15 PM ISTUpdated : Oct 20, 2022, 03:35 PM IST
ജനപ്രതിനിധികൾക്ക് നേരെ തേനീച്ചക്കൂട്ടത്തെ പറത്തിവിട്ട് ആക്രമിപ്പിച്ചു, സ്ത്രീ പിടിയിൽ

Synopsis

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 55 -കാരിയായ റോറി എസ്. വുഡ്‌സ് ആണ് തന്നെ കുടിയൊഴിപ്പിക്കാൻ വന്നവർക്ക് നേരെ ഇത്തരമൊരു ആക്രമണം നടത്തിയത്.

ഒരാളോട് ദേഷ്യം തോന്നിയാൽ പലതരത്തിൽ ആ ദേഷ്യം നമ്മൾ പ്രകടിപ്പിക്കാറുണ്ട്. വഴക്ക് കൂടിയും തമ്മിൽ തല്ലിയും ഒക്കെ ആയിരിക്കാം ആ ദേഷ്യം പലപ്പോഴും ഭൂരിഭാഗം ആളുകളും തീർക്കാറ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ ദേഷ്യം ആരും ചിന്തിക്കാത്ത രീതിയിൽ തീർത്തിരിക്കുകയാണ് ഒരു സ്ത്രീ. തനിക്ക് ദേഷ്യവും വിയോജിപ്പും ഉണ്ടായിരുന്ന ജനപ്രതിനിധികൾക്ക് നേരെ തേനീച്ചക്കൂട്ടത്തെ തുറന്നുവിട്ടാണ് യുവതി തൻ്റെ ദേഷ്യം തീർത്തത്. 

ഈ കൈവിട്ട കളി കളിച്ചതിന് യുവതി പൊലീസ് പിടിയിൽ ആയെങ്കിലും കക്ഷി വളരെ സന്തോഷത്തിലാണ്. കാരണം തുറന്നുവിട്ട തേനീച്ചകൾ ജനപ്രതിനിധികളെ വളഞ്ഞിട്ട് ആക്രമിച്ചു എന്ന് തന്നെ വേണം പറയാൻ. മസാച്യുസെറ്റ്‌സിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഈ കടുംകൈ ചെയ്തത്. താൻ താമസിക്കുന്ന സ്ഥലത്ത് നിന്നും തന്നെ കുടിയൊഴിപ്പിക്കാൻ എത്തിയ ഒരു കൂട്ടം ഷെരീഫിന്റെ ഡെപ്യൂട്ടികൾക്ക് നേരെയാണ് ഇവർ തേനീച്ചക്കൂടത്തെ തുറന്നുവിട്ടത്. 

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 55 -കാരിയായ റോറി എസ്. വുഡ്‌സ് ആണ് തന്നെ കുടിയൊഴിപ്പിക്കാൻ വന്നവർക്ക് നേരെ ഇത്തരമൊരു ആക്രമണം നടത്തിയത്. റോറി പൊലീസ് പിടിയിലായെങ്കിലും ഇവർ കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ല.

ഒക്ടോബർ 12 -നാണ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ എത്തിയത്. വീട്ടിൽ നിന്ന് കുടി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് വീട്ടിൽ പതിപ്പിക്കുന്നതിനിടയിലാണ് റോറി തേനീച്ച കൂട്ടത്തെ തുറന്നുവിട്ട് ആക്രമിപ്പിച്ചത്. തേനീച്ചകൾ തന്നെ കുത്താതിരിക്കാൻ റോറി പ്രത്യേക കോട്ട് ധരിച്ചിരുന്നു. തേനീച്ചകളെ തുറന്നു വിടരുതെന്ന് ഉദ്യോഗസ്ഥർ അപേക്ഷിച്ചിട്ടും ഇവർ മനഃപൂർവം തുറന്നു വിടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം