റോഡും വാഹനവും ഇല്ല, ജനസംഖ്യ 3000 ത്തിൽ താഴെയും; നെതർലാന്‍റിലെ ഈ അതിമനോഹര ഗ്രാമം ഒന്ന് കാണേണ്ടതാണ്

By Web TeamFirst Published Mar 24, 2023, 3:21 PM IST
Highlights

കിഴക്കിന്‍റെ വെനീസായ ആലപ്പുഴ പോലെയാണെങ്കിലും വൃത്തിയുടെയും അത് സംരക്ഷിക്കുന്നതിന്‍റെയും കാര്യത്തില്‍ മലയാളികളെക്കാള്‍ ഏറെ മുന്നിലാണ് ഗീതൂർൺ സ്വദേശികള്‍. 
 


വസരം കിട്ടിയാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരു ഗ്രാമമുണ്ട് നെതർലാന്‍റിൽ. പ്രാദേശികമായി 'വടക്കിന്‍റെ വെനീസ്' എന്നറിയപ്പെടുന്ന ഈ ഗ്രാമം ഗീതൂർൺ (Giethoorn) ആണ്. ഡച്ച് പ്രവിശ്യയായ ഓവറിജസലിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണിതെങ്കിലും ഇവിടെ ആകെയുള്ള വാഹനം സൈക്കിൾ മാത്രമാണ്. അതിന് കാരണവുമുണ്ട്. ഈ ഗ്രാമത്തിൽ എവിടെയും റോഡുകളില്ല. നാല് മൈലിലധികം കനാലുകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ആകെയുള്ളത് നടപ്പാതകളും മരപ്പാലങ്ങളും മാത്രമാണ്. കാര്യം കിഴക്കിന്‍റെ വെനീസായ ആലപ്പുഴ പോലെയാണെങ്കിലും വൃത്തിയുടെയും അത് സംരക്ഷിക്കുന്നതിന്‍റെയും കാര്യത്തില്‍ മലയാളികളെക്കാള്‍ ഏറെ മുന്നിലാണ് ഗീതൂർൺ സ്വദേശികള്‍. 

3,000 ത്തിൽ താഴെ ആളുകൾ മാത്രമാണ് ഗീതൂർണിൽ താമസക്കാരായുള്ളത്. ബാക്കിയുള്ളവർ ദിനം പ്രതി വന്നു പോകുന്ന വിനോദ സഞ്ചാരികളാണ്. ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിയും തടാകങ്ങളും തടാകങ്ങളെ ബന്ധിപ്പിക്കുന്ന തടിപ്പാലങ്ങളും പൂന്തോട്ടങ്ങൾക്കിടയിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന നടപ്പാതകളും മറ്റൊരിടത്തും കാണാൻ കഴിയാത്ത ഗ്രാമീണ ഭംഗിയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. സൈക്കിളിൽ യാത്ര ചെയ്തുകൊണ്ട് ഈ ഗ്രാമത്തിന്‍റെ ഭംഗി പൂർണമായും ആസ്വദിക്കാൻ കഴിയും എന്നതാണ് മറ്റൊരു ആകർഷണീയത.

സന്താള്‍ രാജ്ഞിയുടെ പരിശ്രമത്തില്‍ ആരംഭിച്ച റെയില്‍വേ സ്റ്റേഷന്‍; 42 വര്‍ഷം അടഞ്ഞ് കിടന്നത് പ്രേത ഭയത്താല്‍ !

തടാകങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ തന്നെ ഇവിടുത്തെ ഗ്രാമവാസികൾ പ്രധാനമായും തോണി, കയാക്ക്, വിസ്‌പർ ബോട്ട് എന്നിവയാണ് സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. വീടുകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ, മ്യൂസിയങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കാനായി 55 മൈലിലധികം ദൂരത്തിൽ കനാൽ പാതകൾ ഇവിടെയുണ്ട്. കൂടാതെ 18-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയിൽ നിർമ്മിച്ച ഒരു വിദ്യാലയവും ഇന്നും അതേപടി ഇവിടെ സൂക്ഷിക്കുന്നു. ശാന്തമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, നിങ്ങൾ  തീർച്ചയായും ഈ സ്ഥലം സന്ദർശിക്കണം. ആംസ്റ്റർഡാമിൽ നിന്നും ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ പ്രകൃതി രമണീയത തുളുമ്പുന്ന ഈ ഗ്രാമത്തിലെത്തം. എന്നാ പിന്നെ പോകുവല്ലേ? 

'ഭഗവാന്‍റെ നിദ്രയ്ക്ക് ഭംഗം വരും'; ജഗന്നാഥ ക്ഷേത്രത്തില്‍ എലി ശല്യം രൂക്ഷം, കൊല്ലാനാകാതെ പൂജാരിമാര്‍

click me!