സന്താള്‍ രാജ്ഞിയുടെ പരിശ്രമത്തില്‍ ആരംഭിച്ച റെയില്‍വേ സ്റ്റേഷന്‍; 42 വര്‍ഷം അടഞ്ഞ് കിടന്നത് പ്രേത ഭയത്താല്‍ !

By Web TeamFirst Published Mar 24, 2023, 2:55 PM IST
Highlights

1967 -ലാണ് അസ്വഭാവികമായ ചില കാര്യങ്ങൾ അവിടെ സംഭവിച്ചത്. അന്നത്തെ സ്റ്റേഷൻ മാസ്റ്റർ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയെ കണ്ടത്രേ. ആ സ്ത്രീ വെള്ള സാരിയായിരുന്നു ധരിച്ചിരുന്നതെന്നും പിന്നീട് പലദിവസങ്ങളിൽ താൻ സ്ത്രീരൂപം കണ്ടുവെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. 

നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ ചുറ്റുപാടുമുണ്ട്. അത്തരത്തിൽ പതിറ്റാണ്ടുകളായി നിഗൂഢത തളംകെട്ടിനിൽക്കുന്ന ഒരു സ്ഥലമുണ്ട് നമ്മുടെ രാജ്യത്ത്.  അതാകട്ടെ ഒരു റെയിൽവേ സ്റ്റേഷനാണ്. അസ്വാഭാവികമായ ചില കാര്യങ്ങൾ റിപ്പോട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 42 വർഷമായി ഈ സ്റ്റേഷൻ ഇന്ത്യന്‍ റെയിൽവേ അടച്ചിട്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണെങ്കിലും ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഡിവിഷനിലെ കോട്ഷില-മുരി വിഭാഗത്തിന് കീഴിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 'ബെഗുങ്കോദർ' എന്നാണ് ഈ സ്റ്റേഷന്‍റെ പേര്.  ഈ റെയിൽവേ സ്റ്റേഷന്‍റെ പേര് കേൾക്കുന്നത് പോലും ഇവിടുത്തെ പ്രദേശവാസികൾക്കും റെയിൽവേ ജീവനക്കാർക്കും ഭയമാണന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ഭയം നിമിത്തം റെയിൽവേ ജീവനക്കാരാരും ഇവിടെ ജോലി ചെയ്യാൻ തയ്യാറല്ല.

റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രദേശവാസികൾക്കിടയിൽ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടന്ന് ആർക്കുമറിയല്ല. ഈ സ്റ്റേഷനിലൂടെ ട്രെയിനുകൾ കടന്നുപോകുമ്പോൾ ട്രെയിനിനുള്ളിലവർ ഭയം നിമത്തം നിശബ്ദരായി തീരുമത്രേ. കൂടാതെ നേരം ഇരുട്ടിയാൽ ഇവിടേയ്ക്ക് മനുഷ്യരോ മൃഗങ്ങളോ അടുക്കില്ലന്നാണ് മറ്റൊരു കഥ. തീർത്തും വിജനമായ ഈ റെയിൽവേ സ്റ്റേഷനിലെ നിശബ്ദത പോലും നമ്മെ ഭയപ്പെടുത്തുമെന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ.

പ്രേത ഭവനം വിൽപ്പന്ക്ക്; വില അല്പം കൂടും ഒരു കോടി രൂപ !

ഇന്ത്യൻ റെയിൽവേയിൽ 20 വർഷത്തിലേറെയായി ജോലി ചെയ്തിട്ടുള്ള സുഭാഷിഷ് ദത്ത റായ് എന്ന ഉദ്യോഗസ്ഥൻ ഈ സ്റ്റേഷനെ കുറിച്ച് Quora-യിൽ എഴുതിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. 1960 -കളിൽ ബെഗുങ്കോദർ തിരക്കേറിയ ഒരു സ്റ്റേഷനായിരുന്നു, സന്താളിന്‍റെ രാജ്ഞിയായ 'ലചൻ രാജകുമാരി'യാണ് ഈ സ്റ്റേഷൻ തുടങ്ങാനായി ഏറെ പരിശ്രമിച്ചത്. റെയിൽവേ സ്റ്റേഷൻ തുറന്നതോടെ പുറം നാടുകളുമായുള്ള ഇവിടുത്തുകാരുടെ ബന്ധം വളർന്നു. 

എന്നാൽ 1967 -ലാണ് അസ്വഭാവികമായ ചില കാര്യങ്ങൾ അവിടെ സംഭവിച്ചത്. അന്നത്തെ സ്റ്റേഷൻ മാസ്റ്റർ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയെ കണ്ടത്രേ. ആ സ്ത്രീ വെള്ള സാരിയായിരുന്നു ധരിച്ചിരുന്നതെന്നും പിന്നീട് പലദിവസങ്ങളിൽ താൻ സ്ത്രീരൂപം കണ്ടുവെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ആ കഥ കാട്ടുതീ പോലെ നാടെങ്ങും പരന്നു. അതോടെ പലരും ഇത് ആവർത്തിച്ചു. എന്നാൽ ഈ കഥ വിശ്വസിക്കാൻ റെയിൽവേ തയാറായില്ല. എന്നാല്‍ അധികം വൈകാതെ സ്റ്റേഷൻ മാസ്റ്ററെയും കുടുംബത്തെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്തി. അതോടെ ആളുകളുടെ ഭയം വർദ്ധിച്ചു. റെയിൽവേ ജീവനക്കാരാരും അവിടെ ജോലി ചെയ്യാൻ തായാറാകാതായി. 

ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകാതിരുന്നതോടെ റെയിൽവേ ബെഗുങ്കോദർ സ്റ്റേഷൻ എന്നേയ്ക്കുമായി അടച്ചു. ഈ സ്റ്റേഷനിലെ എല്ലാ സർവീസുകളും ഉദ്യോഗസ്ഥർ നിർത്തി. പതുക്കെ പതുക്കെ ബെഗുങ്കോദർ സ്റ്റേഷൻ ഒരു  ‘പ്രേത’ സ്റ്റേഷനായി മാറി. പിന്നീട് 1990 -കളിൽ ഈ സ്റ്റേഷൻ പുനരാരംഭിക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചു. റെയിൽവേയും ഇതേക്കുറിച്ച് ചിന്തിച്ചു തുടങ്ങി. തുടർന്ന് 42 വർഷത്തിന് ശേഷം 2009 -ൽ അന്നത്തെ റെയിൽവേ മന്ത്രി മമതാ ബാനർജി ബെഗുങ്കോദർ റെയിൽവേ സ്റ്റേഷൻ വീണ്ടും തുറന്നു. ഇന്ന്, ഈ സ്റ്റേഷൻ ഒരു ഹാൾട്ട് സ്റ്റേഷനായാണ് പ്രവർത്തിക്കുന്നത്, ഒരു സ്വകാര്യ വെന്‍റിങ് കമ്പനിയ്ക്കാണ് ഇതിന്‍റെ മേൽ നോട്ട ചുമതല. പക്ഷേ ഇന്ത്യന്‍ റെയില്‍വേയുടെ ഉദ്യോഗസ്ഥരാരും തന്നെ ഇന്നും ഈ റെയില്‍വേ സ്റ്റേഷനില്‍ ജോലിക്കില്ല. 

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; 13 വയസുകാരന്‍റെ ഇടപെടലില്‍ നിരവധി ജീവന്‍ രക്ഷിച്ചു

click me!