ജോലി ചെയ്യുന്നത് സ്വീഡനിലുള്ള കമ്പനിക്ക് വേണ്ടി, എപ്പോഴും പവർ കട്ട്; പോസ്റ്റുമായി യുവാവ്  

Published : May 21, 2025, 07:02 PM IST
ജോലി ചെയ്യുന്നത് സ്വീഡനിലുള്ള കമ്പനിക്ക് വേണ്ടി, എപ്പോഴും പവർ കട്ട്; പോസ്റ്റുമായി യുവാവ്  

Synopsis

സ്വീഡനിൽ നിന്നുള്ള ഒരു കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി. ബെം​ഗളൂരുവിലാണ് യുവാവ് കഴിയുന്നത്.

കൊവിഡിന് ശേഷം മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. വിദേശ കമ്പനികൾക്ക് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരുപാടുപേർ നമുക്ക് ചുറ്റും ഉണ്ട്. അതുപോലെ, സ്വീഡനിൽ നിന്നുള്ള ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു യുവാവ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

സ്വീഡനിൽ നിന്നുള്ള ഒരു കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി. ബെം​ഗളൂരുവിലാണ് യുവാവ് കഴിയുന്നത്. ബെം​ഗളൂരുവിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പവർ കട്ട് തന്റെ ജോലിയെ ബാധിക്കുന്നു എന്നാണ് യുവാവിന്റെ പരാതി. അവിടെ നിന്നുള്ള തന്റെ ബോസിനോട് എങ്ങനെയാണ് താൻ ഈ പവർ കട്ടിനെ കുറിച്ച് പറയുക എന്നാണ് യുവാവ് ചോദിക്കുന്നത്. 

'സ്വീഡനിലെ സിഇഒയ്ക്കും സിടിഒയ്ക്കും നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടി വരുന്ന ഒരു ചെറിയ ഐടി കമ്പനിയിലാണ് താൻ റിമോട്ടായി ജോലി ചെയ്യുന്നത്. സാധാരണയായി ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 -നും വൈകുന്നേരം 6:30 -നും ഇടയിലായിരുന്നു മീറ്റിം​ഗുകൾ. താൻ ബെംഗളൂരുവിലെ ഇന്ദിരാനഗറിലാണ് താമസിക്കുന്നത്. ഇതൊരു പ്രധാന സ്ഥലമായിട്ടും ഇടയ്ക്കിടയ്ക്ക് നീണ്ട വൈദ്യുതി മുടക്കം അനുഭവിക്കേണ്ടി വരുന്നു. ആഴ്ചയിൽ 2-3 തവണ ഇതുണ്ടാവും. ഇത് മണിക്കൂറുകൾ വരെ ചിലപ്പോൾ നീണ്ട് നിൽക്കും, ഇത് തന്റെ മീറ്റിം​ഗുകൾ തടസപ്പെടുത്തുന്നു' എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. 

താൻ ഒരു ചെറിയ 1bhk -യിലാണ് താമസം. ഇൻവെർട്ടർ സൗകര്യമില്ല. അത് വാങ്ങാനും ആവതില്ല എന്നാണ് യുവാവ് പറയുന്നത്. എന്നാൽ, എല്ലാവരും തന്നെ പിന്തുണയ്ക്കും എന്ന് കരുതിയാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത് എങ്കിലും മിക്കവരും യുവാവിനെ വിമർശിക്കുകയാണ് ചെയ്തത്. ഇങ്ങനെ എപ്പോഴും ജോലി ചെയ്യേണ്ടി വരുന്നവർ വൈദ്യുതി ഇല്ലാതായാൽ ജോലി ചെയ്യാനാവുന്ന സംവിധാനം കൂടി ഒരുക്കി വക്കേണ്ടതായിട്ടുണ്ട് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. അതേസമയം, ഇൻവെർട്ടറിന്റെ ആവശ്യമില്ല. ഒരു യുപിഎസ് മതിയാവും തുടങ്ങി യുവാവിന് ഉപകാരപ്രദമായ മറുപടികൾ നൽകിയവരും ഉണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്