'ഓര്‍ഡര്‍ എടുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥന്‍, വിളമ്പാന്‍ തടവ് പുള്ളി'; ഇത് ബെംഗളൂരുവിലെ ജയില്‍ റസ്റ്ററന്‍റ്

Published : Apr 10, 2023, 10:58 AM IST
'ഓര്‍ഡര്‍ എടുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥന്‍, വിളമ്പാന്‍ തടവ് പുള്ളി'; ഇത് ബെംഗളൂരുവിലെ ജയില്‍ റസ്റ്ററന്‍റ്

Synopsis

 നിങ്ങള്‍ക്ക് കഴിക്കാന്‍ തരുന്ന പാത്രം പോലും പരമ്പരാഗത ജയിലുകളില്‍ ഉപയോഗിക്കുന്ന തരം പാത്രങ്ങളാണ്. അങ്ങനെ അടിമുടി ജയിലാണ് ഈ ഹോട്ടല്‍. ഇനി ഭക്ഷണം കഴിച്ച ശേഷം കൈവിലങ്ങ് അണിഞ്ഞ് സെല്ലില്‍ കിടക്കുന്ന ഒരു ഫോട്ടോ വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അതിനുള്ള അവസരവും ഉണ്ട്. 

സ്റ്റാർട്ടപ്പ് ആശയങ്ങൾക്കും സംരംഭകർക്കും പേരുകേട്ടതാണ് ബെംഗളൂരു നഗരം. ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്ന ചായ്‌വാലകൾ മുതൽ യൂട്യൂബ് ചാനലുകളുള്ള ഓട്ടോവാലകൾ വരെയുള്ള നഗരമാണ് ഇത്. ആ നഗരത്തിലെ ഒരു റസ്റ്റോറന്‍റിനെ കുറിച്ചുള്ള ഒരു ഫുഡ് ബ്ലോഗറുടെ വീഡിയോ സാമൂഹക മാധ്യമങ്ങളില്‍ ഏറെ വൈറലായി. ആളുകളെ ആകര്‍ഷിക്കാനായി ഹോട്ടലുടമകള്‍ നിരവധി പരീക്ഷണങ്ങള്‍ ചെയ്യാറുണ്ട്. ചിലര്‍ ഭക്ഷണവൈവിധ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ ഹോട്ടലിന്‍റെ ലുക്കിലാണ് മാറ്റം വരുത്താറ്. അത്തരത്തില്‍ ലുക്കില്‍ മാറ്റം വരുത്തിയ ഒരു ഹോട്ടല്‍ ബെംഗളൂരുവില്‍ ഉണ്ട്. ഹോട്ടലിന്‍റെ പേര് തന്നെ 'സെന്‍ട്രല്‍ ജയില്‍' എന്നാണ്. പുറത്ത് നിന്ന് നോക്കിയാല്‍ സെന്‍ട്രല്‍ ജയിന്‍റെ കവാടം കാണാം. മുകളില്‍ ' CENTRAL JAIL'എന്ന് എഴുതിയിട്ടുമുണ്ട്. 

സെന്‍ട്രല്‍ ജയില്‍ എന്ന് എഴുതിയ കവാടത്തിന് താഴെ ഒരു ജയില്‍ പാറാവുകാരന്‍ കാവല്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ കടന്ന് വാതില്‍ തുറന്ന് തല കുനിച്ച് അകത്ത് കയറിയാല്‍ ഒരു ജയിലിന്‍റെ ഉള്‍വശം പോലായാണ് റെസ്റ്റോറന്‍റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വകാര്യമായി ഇരുന്ന് ഭക്ഷണം കഴിക്കാനായി സെല്ലുകളില്‍ മേശയും കസേരയും ഒരുക്കിയിട്ടുണ്ട്. ഇനി ഭക്ഷണം കഴിക്കാനായി നിങ്ങള്‍ ഒരു മേശ തെരഞ്ഞെടുത്ത് ഇരുന്നെന്നിരിക്കട്ടെ, ഭക്ഷണത്തിന്‍റെ ഓര്‍ഡരെടുക്കാനായെത്തുന്നത് ജയില്‍ ഉദ്യോഗസ്ഥന്‍റെ വേഷം ധരിച്ച ഒരാളാകും. ഭക്ഷണം വിളമ്പുന്നതാകട്ടെ ജയില്‍പ്പുള്ളിയുടെ വേഷം ധരിച്ചയാളും. എന്തിന് നിങ്ങള്‍ക്ക് കഴിക്കാന്‍ തരുന്ന പാത്രം പോലും പരമ്പരാഗത ജയിലുകളില്‍ ഉപയോഗിക്കുന്ന തരം പാത്രങ്ങളാണ്. അങ്ങനെ അടിമുടി ജയിലാണ് ഈ ഹോട്ടല്‍. 

 

'യാചകരില്‍ നിക്ഷേപിക്കൂ, ലാഭം നേടൂ'; യാചകര്‍ക്കായി ഒരു കോര്‍പ്പറേഷന്‍, അറിയാം ആ വിജയ കഥ

ഇനി ഭക്ഷണം കഴിച്ച ശേഷം കൈവിലങ്ങ് അണിഞ്ഞ് സെല്ലില്‍ കിടക്കുന്ന ഒരു ഫോട്ടോ വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അതിനുള്ള അവസരവും ഉണ്ട്. കൂടാതെ പോലീസ് ഉദ്യോഗസ്ഥനും കുറ്റവാളിക്കും ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെങ്കില്‍ അതിനും ഈ 'സെന്‍ട്രല്‍ ജയില്‍ റെസ്റ്റോറന്‍റില്‍' സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ഷ് ഗോയങ്ക തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫുഡ് ബ്ലോഗറുടെ വീഡിയോ പങ്കുവച്ചത്. അതിന് പിന്നാലെ വീഡിയോ വൈറലായി. അറുപതിനായിരത്തില്‍ കൂടുതലാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലെ 27-ാം മെയിൻ റോഡിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്,

റമദാന്‍ പ്രാര്‍ത്ഥനയ്ക്കിടെ ചുമലില്‍ കയറിയ പൂച്ചയെ താലോലിക്കുന്ന ഇമാമിന്‍റെ വീഡിയോ വൈറല്‍

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി