
വാച്ചുകൾ പ്രചാരം നേടുന്നതിനും മുമ്പുള്ള കാലത്ത് ക്ലോക്ക് ടവറുകൾ ഒരാവശ്യമായിരുന്നു. എല്ലാവര്‍ക്കും സമയം അറിയാന്‍ നഗര മധ്യത്തിലെ ക്ലോക്ക് ടവറുകൾ ഏറെ ഉപകാരപ്പെട്ടിരുന്നു. എന്നാല്‍, സമയം ക്ലോക്കുകളിൽ നിന്നും വാച്ചുകളിലേക്കും വാച്ചുകളില്‍ നിന്നും മൊബൈലുകളിലേക്കും ചേക്കേറിയപ്പോൾ ക്ലോക്ക് ടവറുകൾ അപ്രസക്തമായി. ബാക്കിയായ ക്ലോക്ക് ടവറുകൾ ചരിത്രത്തിന്‍റെ ഭാരം പേറുന്നവയായി നഗര മദ്ധ്യത്തില്‍ നിലകൊണ്ടു. എന്നാല്‍, സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്‍റെ ഭാഗമായി പുതിയൊരു ക്ലോക്ക് ടവര്‍ ബീഹർ ഷെരീഫില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. അങ്ങനെ പണിയും തുടങ്ങി. നാല്പത് ലക്ഷം ചെലവഴിച്ച് പണി പൂര്‍ത്തിയാക്കി. ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ, ക്ലോക്ക് മാത്രം മിടിച്ചില്ല.
എല്ലാം പെട്ടെന്നായിരുന്നുവെന്നാണ് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രഗതി യാത്ര അതുവഴി പോകുന്നുണ്ടായിരുന്നു. അതിനൊപ്പിച്ചാണ് ക്ലോക്ക് ടവറിന്‍റെ പണി തീര്‍ത്തതും ഉദ്ഘാടനം നടത്തിയതും. മുഖ്യമന്ത്രി വന്നു, കണ്ടു ഉദ്ഘാടനം ചെയ്തു, പോയി. അന്ന് രാത്രി തന്നെ മോഷ്ടാക്കളുമെത്തി. ടവറില്‍ കയറിയ മോഷ്ടാക്കൾ ക്ലോക്കുമായി ബന്ധിപ്പിച്ചിരുന്ന ചെമ്പ് കമ്പികൾ മോഷ്ടിച്ചെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ, ക്ലോക്ക് പണി മുടക്കി.
Read More: നിരത്തിലിറങ്ങിയ ബെഡ് കാര്‍ സോഷ്യൽ മീഡിയയില്‍ ഹിറ്റ്, പക്ഷേ ടയർ അഴിച്ച് മാറ്റി പോലീസ്; വീഡിയോ വൈറൽ
Read More: 'കോഴിക്കള്ളന്‍'; യുവതിയുടെ കോഴിയെ മോഷ്ടിച്ച മുൻകാമുകനെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത് പോലീസ്; വീഡിയോ വൈറൽ
Read More: ഇതാര് 'പൊളിറ്റിക്കൽ ഡോക്ടറോ'? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മരുന്ന് കുറിപ്പടി
'പ്രകൃതമായി പെയിന്‍റ് അടിച്ച, ദയനീയമായി പണി പൂര്‍ത്തിയാക്കിയ, സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ പണിത, ബീഹാര്‍ ഷെരീഫിലെ കോണ്‍ക്രീറ്റ് ക്ലോക്ക് ടവര്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ പണി മുടക്കി. ഇതിന് എത്ര ചെലവായെന്ന് ഊഹിക്കാമോ? വെറും 40 ലക്ഷം. ശില്പ കലയിലെ ഈ അത്ഭുതത്തിന് ആകെ ചെലവായത് 40 ലക്ഷം, കൈയടിക്ക്!' ക്ലോക്ക് ടവറിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് 'ദി സ്കിന്‍ ഡോക്ടർ' എക്സില്‍ കുറിച്ചു. കുറിപ്പും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ക്ലോക്ക് ടവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു പരിഹാസ്യ ചിത്രമായി മാറി. ചിലർ പഴയ ക്ലോക്ക് ടവറുകളെയും പുതിയ ബീഹാർ ഷെരീഫ് ക്ലോക്ക് ടവറിനെയും താരതമ്യം ചെയ്തു. മറ്റ് ചിലര്‍ അതിന്‍റെ രൂപത്തെ കണക്കിന് കളിയാക്കി.