ഞെട്ടിക്കുന്ന സിസിടിവിദൃശ്യങ്ങൾ, നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി, എന്നിട്ടും കുഞ്ഞുങ്ങളെയൂട്ടാൻ തിരികെ വന്നു

Published : Apr 07, 2025, 02:29 PM IST
ഞെട്ടിക്കുന്ന സിസിടിവിദൃശ്യങ്ങൾ, നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി, എന്നിട്ടും കുഞ്ഞുങ്ങളെയൂട്ടാൻ തിരികെ വന്നു

Synopsis

കടുവയുടെ ആക്രമണത്തിൽ ശക്തിക്ക് ആഴത്തിലുള്ള മുറിവാണത്രെ ഏറ്റിരിക്കുന്നത്. ശക്തിക്ക് സർജറി വേണമെന്നും പോസ്റ്റിൽ പറയുന്നു. എല്ലാം കൂടി അവളുടെ ചികിത്സക്കായി 62,030 രൂപ വേണം എന്നാണ് പോസ്റ്റിൽ പറയുന്നത്.

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മാരകമായ പരിക്കേറ്റ് നായ. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മുംബൈയിലെ ആരേ കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്. ​പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടും നായ തന്റെ കുഞ്ഞുകുട്ടികളെ പരിചരിക്കാൻ തിരികെ എത്തുകയായിരുന്നു. 

സിസിടിവി ദൃശ്യത്തിൽ നായയെ പുള്ളിപ്പുലി കഴുത്തിൽ കടിച്ചുപിടിച്ച് കൊണ്ടുപോകുന്നത് കാണാം. സാമൂഹിക പ്രവർത്തകയായ യാമിനി പാൽ ആണ് ഈ സംഭവത്തിന്റെ വിശദവിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ​ഗുരുതരമായി പരിക്കേറ്റ നായയ്ക്ക് ചികിത്സയ്ക്കും പരിചരണത്തിനും പണം ആവശ്യമാണ്. ഇതിന്റെ ഭാ​​ഗമായി ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. 

ശക്തി എന്നാണ് ഈ നായയ്ക്ക് ഇപ്പോൾ പേരിട്ടിരിക്കുന്നത്. കടുവയുടെ ആക്രമണം നടക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ അടുത്തില്ലാത്തതിനാൽ അവ അക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ ശക്തി പരിചരണത്തിലാണ്. ശക്തി ചികിത്സയിലായതിനാൽ തന്നെ അവളുടെ 10 കുഞ്ഞുങ്ങളെയും അയൽക്കാർ ഓരോ വീടുകളിലേക്കായി കൊണ്ടുപോയി പരിചരിക്കുകയാണ്. 

കടുവയുടെ ആക്രമണത്തിൽ ശക്തിക്ക് ആഴത്തിലുള്ള മുറിവാണത്രെ ഏറ്റിരിക്കുന്നത്. ശക്തിക്ക് സർജറി വേണമെന്നും പോസ്റ്റിൽ പറയുന്നു. എല്ലാം കൂടി അവളുടെ ചികിത്സക്കായി 62,030 രൂപ വേണം എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്തൊക്കെയാണ് ചിലവ് എന്നതും പോസ്റ്റിൽ വിശദമായി തന്നെ പറയുന്നുണ്ട്. 

ശക്തി ധൈര്യത്തിനും അപ്പുറമാണ് എന്നും ഇനി നമ്മളാണ് അവൾക്ക് വേണ്ടി അവളുടെ തിരിച്ചു വരവിന് കൂടെ നിൽക്കുന്നതായി കാണിച്ചുകൊടുക്കേണ്ടത് എന്നും പോസ്റ്റിൽ പറയുന്നു. worldforallanimaladoptions ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റ് നൽകിയിട്ടുണ്ട്. അതിൽ പലരും ശക്തിയുടെ ധൈര്യത്തെ പുകഴ്ത്തി. അതുപോലെ, ഇത്രയേറെ ആത്മധൈര്യമുള്ള ശക്തിയെ പിന്തുണക്കാൻ തയ്യാറാണ് എന്നും പലരും കമന്റുകൾ നൽകിയിട്ടുണ്ട്. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്