സ്വകാര്യദ്വീപിൽ ആഡംബരജീവിതം നയിക്കാൻ ദമ്പതികളെ ക്ഷണിക്കുന്നു; കിട്ടുക 1.5 കോടി!

Published : Nov 08, 2023, 02:17 PM IST
സ്വകാര്യദ്വീപിൽ ആഡംബരജീവിതം നയിക്കാൻ ദമ്പതികളെ ക്ഷണിക്കുന്നു; കിട്ടുക 1.5 കോടി!

Synopsis

ഈ ദ്വീപ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നും ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ഉദ്യോഗാർത്ഥികൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  

ആഡംബര യാത്രകൾ നടത്തണമെന്നും ഒരു ദിവസമെങ്കിലും ആഡംബര ജീവിതം നയിക്കണം എന്നുമൊക്കെ ആഗ്രഹിക്കാത്തവർ ചുരുക്കം ആയിരിക്കും. പലപ്പോഴും ഇത്തരം ആഗ്രഹങ്ങളിൽ നിന്നെല്ലാം പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. എന്നാൽ, ഒരു സ്വകാര്യ ദ്വീപിൽ ആഡംബര ജീവിതം നയിക്കാൻ ദമ്പതികളെ തേടുകയാണ് ഒരു പ്രൈവറ്റ് കമ്പനി. കമ്പനിയുടെ യോഗ്യതകൾക്ക് അനുയോജ്യരായ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ശമ്പളമായി ലഭിക്കുക 185,000 ഡോളറാണ് അതായത്, 1 .5 കോടി ഇന്ത്യൻ രൂപ.

ശതകോടീശ്വരൻമാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയായ ഫെയർഫാക്സ്, കെൻസിംഗ്ടണും ആണ് ആഡംബര സ്വകാര്യ ദ്വീപിൽ താമസിക്കാൻ ദമ്പതികളെ തേടിക്കൊണ്ടുള്ള പരസ്യം പുറത്തുവിട്ടത്. ആകർഷകമായ ശമ്പളത്തോടൊപ്പം വർഷത്തിൽ 25 ദിവസം ലീവ് എടുത്ത് വീട്ടിൽ പോകാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. നിർമ്മാണം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന ഈ ദ്വീപിനെ ആഡംബരപൂർണമായ പറുദീസയാക്കി മാറ്റി മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾ സോഷ്യൽ മീഡിയ സ്വാധീനമുള്ളവർ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ദ്വീപിനെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ദമ്പതികൾ ചെയ്യേണ്ട ജോലി. 

ഈ ദ്വീപ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നും ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ഉദ്യോഗാർത്ഥികൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  ഒന്നാമതായി, തിരഞ്ഞെടുത്ത ദമ്പതികൾക്ക് ശക്തമായ സോഷ്യൽ മീഡിയാ സാന്നിധ്യം ഉണ്ടായിരിക്കണം കൂടാതെ  ആഡംബര വ്യവസായത്തിൽ മുൻപരിചയം ഉണ്ടായിരിക്കണം. ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യണം.  വർഷത്തിലൊരിക്കൽ നാട്ടിലേക്ക് മടങ്ങാൻ അനുവാദവും 25 ദിവസത്തെ അവധിയും ലഭിക്കും. രസകരമായ ഒരു ട്വിസ്റ്റ്, അപേക്ഷകർ അവരുടെ അപേക്ഷയ്‌ക്കൊപ്പം ഒരു ടിക് ടോക്ക് വീഡിയോയും സമർപ്പിക്കേണ്ടതുണ്ട്.

(ചിത്രം പ്രതീകാത്മകം)

വായിക്കാം: ഉടമയുടെ അഭാവത്തിൽ പാഴ്സല്‍ സ്വീകരിച്ച് നായ, ഗോൾഡൻ റിട്രീവർ ഗോൾഡൻ റിസീവറായപ്പോള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?