വിവാദങ്ങൾക്ക് തിരികൊളുത്തിയ പിറന്നാൾ സമ്മാനങ്ങൾ, സോഷ്യൽ മീഡിയയിൽ വൻ വിമർശനവും ചർച്ചയും

Published : Oct 27, 2026, 03:38 PM IST
Madhuri Jain Grover

Synopsis

സമ്മാനങ്ങളിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകിയതെന്നും, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്ന പുസ്തകങ്ങളോ മറ്റ് വിദ്യാഭ്യാസപരമായ സാധനങ്ങളോ ഒന്നുപോലും ഇതിലില്ലെന്നും പലരും ചൂണ്ടിക്കാണിച്ചു.

മുൻ ഷാർക്ക് ടാങ്ക് ഇന്ത്യ ജഡ്ജ് അഷ്‌നീർ ഗ്രോവറുടെയും സംരംഭകയായ മാധുരി ജെയിൻ ഗ്രോവറിന്റെയും മകൾ മന്നതിന്റെ ജന്മദിന സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുന്നത്. മകൾക്ക് ലഭിച്ച സമ്മാനങ്ങളുടെ വീഡിയോ മാധുരി ജെയിൻ ഗ്രോവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് കടുത്ത വിമർശനങ്ങൾക്ക് കാരണമായത്.

ഷാനൽ, ബാത്ത് ആൻഡ് ബോഡി വർക്സ്, എച്ച് ആൻഡ് എം , മിനിസോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, വിവിധ ആക്സസറികൾ എന്നിവയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഡംബര വസ്തുക്കളുടെ ഈ പരസ്യപ്രദർശനവും, കൗമാരപ്രായത്തിൽ ഇത്തരം ഉപഭോക്തൃ സംസ്കാരത്തിന് അമിത പ്രാധാന്യം നൽകുന്നതും ചൂണ്ടിക്കാണിച്ചാണ് നെറ്റിസൺസ് വിമർശനവുമായെത്തിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സമ്മാനങ്ങളിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകിയതെന്നും, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്ന പുസ്തകങ്ങളോ മറ്റ് വിദ്യാഭ്യാസപരമായ സാധനങ്ങളോ ഒന്നുപോലും ഇതിലില്ലെന്നും പലരും ചൂണ്ടിക്കാണിച്ചു. 'സമ്മാനങ്ങൾ മുഴുവൻ ബ്രാൻഡഡ് സൗന്ദര്യവർദ്ധക വസ്തുക്കളും വസ്ത്രങ്ങളുമാണ്, എന്നാൽ ഒരൊറ്റ പുസ്തകം പോലുമില്ല. കുട്ടികൾ എന്തൊക്കെ കണ്ടു വളരുന്നുവോ, അതവർ ഇഷ്ടപ്പെടാൻ തുടങ്ങുന്നു' എന്ന് ഒരാൾ വിമർശിച്ചു. കൗമാരക്കാരുടെ ഇഷ്ടങ്ങൾ, അമിത ഉപഭോക്തൃ സംസ്കാരം, വിലകൂടിയ വസ്തുക്കൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്ന പ്രവണത എന്നിവയെക്കുറിച്ചെല്ലാം ആളുരള്‍ കമന്‍റുകളിടുന്നുണ്ട്.

അതേസമയം, മാധുരി ജെയിൻ ഗ്രോവറിനെ പിന്തുണച്ചുകൊണ്ടും ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഇതൊരു സാധാരണ കുടുംബത്തിലെ ജന്മദിനാഘോഷം മാത്രമാണെന്നും, അതിനെ അനാവശ്യമായി വലുതാക്കി കാണിക്കുകയാണെന്നും അവർ വാദിച്ചു. മിനിസോ സ്റ്റേഷനറിയും എച്ച് ആൻഡ് എം വസ്ത്രങ്ങളുമൊക്കെ കൗമാരക്കാർക്കിടയിൽ സാധാരണയായി ഉപയോഗിക്കുന്നവയാണെന്നും പിന്തുണച്ചവർ അഭിപ്രായപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

സ്കൂളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'തെറാപ്പി പൂച്ച'; തരംഗമായി പൈൻകോൺ!
പുഴകളിൽ നിന്ന് സ്വന്തമായി ശേഖരിച്ച സ്വർണം കൊണ്ട് കാമുകിക്ക് മോതിരം; കയ്യടി നേടി യുവാവ്