300 ടാറ്റൂവും 54 സ്റ്റഡുകളും പിന്നെ പിളർന്ന നാക്കും; ടാറ്റു ആർട്ടിസ്റ്റിനെ ജീവിത സഖിയാക്കി യുവാവ്

Published : Jan 28, 2023, 05:24 PM IST
300 ടാറ്റൂവും 54 സ്റ്റഡുകളും പിന്നെ പിളർന്ന നാക്കും; ടാറ്റു ആർട്ടിസ്റ്റിനെ ജീവിത സഖിയാക്കി യുവാവ്

Synopsis

ഇയാളുടെ ശരീരത്തിലെ 230 ടാറ്റുകൾ ചെയ്തു നൽകിയത് കാമുകിയാണ്.ബോഡി മോഡിഫിക്കേഷനിലും ടാറ്റൂ ചെയ്യുന്നതിലും ഒക്കെ ഏറെ താൽപര്യമുള്ള വ്യക്തിയാണ് ലെനയും.

ബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തിൽ മാറ്റം വരുത്തുന്നത് വിദേശരാജ്യങ്ങളിൽ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.നിരവധി ആളുകൾ ആണ് ടാറ്റു ചെയ്തും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി സ്റ്റഡുകൾ പിടിപ്പിച്ചും ഒക്കെ ശരീരത്തിൽ രൂപ മാറ്റം വരുത്തുന്നത്. പലപ്പോഴും ഇത്തരം രൂപ മാറ്റങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കാറുമുണ്ട്.അത്തരത്തിൽ ബോഡി മോഡിഫിക്കേഷന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരന്തരം വിമർശനത്തിന് വിധേയനാകാറുള്ള ജർമൻ സ്വദേശിയായ ചെറുപ്പക്കാരൻ മറ്റൊരു വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.തന്‍റെ ജീവിത സഖിയാക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയെന്നും 230 തവണ തന്‍റെ ശരീരത്തിൽ ടാറ്റു ചെയ്തിട്ടുള്ള 24 കാരിയായ യുവതിയുമായി താൻ പ്രണയത്തിൽ ആണെന്നും ആണ് ഇയാളുടെ വെളിപ്പെടുത്തല്‍. 

ജർമ്മനിയിലെ ഡോർട്ട്മുണ്ടിൽ നിന്നുള്ള മൃഗശാലാ സൂക്ഷിപ്പുകാരനായ ടോബിയാസ് മുള്ളർ ആണ് ടാറ്റൂ പ്രണയം മൂത്ത് ഒടുവിൽ ടാറ്റു ആർട്ടിസ്റ്റായ യുവതിയെ തന്നെ വിവാഹം കഴിക്കുന്നത്.പലതരത്തിലുള്ള ബോഡി മോഡിഫിക്കേഷനുകൾ ശരീരത്തിൽ വരുത്തിയിട്ടുള്ള ഇയാൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൻ വിമർശനത്തിന് ഇരയാകാറുണ്ട്.തല മുതൽ കാൽപാദം വരെ ടാറ്റുകളാൽ മൂടപ്പെട്ടിരിക്കുന്ന ഇയാളുടെ ശരീരത്തിൽ മൊത്തം 300 ൽ അധികം ടാറ്റുകൾ ഉണ്ട്. ഇതിനുപുറമേ നാവിനെ രണ്ടായി പിളരുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി സ്റ്റഡുകളും ചിപ്പുകളും എന്തിന് കാന്തങ്ങള്‍ വരെ ഇയാൾ പിടിപ്പിച്ചിട്ടുമുണ്ട്.

2018 മാർച്ചിൽ ആണ് ടാറ്റു ആർട്ടിസ്റ്റായ ലെന-മാരി ഡൂണുമായി ഇയാൾ പ്രണയത്തിലാകുന്നത്.ഏതായാലും അതിനുശേഷം തനിക്ക് ടാറ്റു ചെയ്യാനായി ഒരു രൂപ പോലും മുടക്കേണ്ടി വന്നിട്ടില്ലെന്നാണ്  മുള്ളർ പറയുന്നത്.ഇയാളുടെ ശരീരത്തിലെ 230 ടാറ്റുകൾ ചെയ്തു നൽകിയത് കാമുകിയാണ്.ബോഡി മോഡിഫിക്കേഷനിലും ടാറ്റൂ ചെയ്യുന്നതിലും ഒക്കെ ഏറെ താൽപര്യമുള്ള വ്യക്തിയാണ് ലെനയും.സ്വന്തം ശരീരത്തിലും ഇവർ നിരവധി ടാറ്റ ചെയ്തിട്ടുണ്ട്.തങ്ങൾ ഇരുവരുടെയും ശരീരത്തിലുമായി 36 ടാറ്റുകളും 54 ലേറെ സ്റ്റഡുകളും ഉണ്ട് എന്നാണ് ഈ ടാറ്റു ആരാധകരുടെ വെളിപ്പെടുത്തൽ.കണ്ണിനുള്ളിൽ പോലും ഇവർ ടാറ്റു ചെയ്തിട്ടുണ്ട്! 

തങ്ങളുടെ വിചിത്രമായ രൂപത്തിൽ പലർക്കും താല്പര്യമില്ല എന്നും അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ നിരന്തരമായ വിമർശനങ്ങൾക്ക് തങ്ങൾ ഇരയാകേണ്ടി വരാറുണ്ട് എന്നുമാണ് ഇവർ വെളിപ്പെടുത്തുന്നത്. പലരും തന്നെ ഒരു ഭ്രാന്തനായും ക്രൂരനായും സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കാറുണ്ടെങ്കിലും അതൊന്നും തനിക്കൊരു പ്രശ്നം അല്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ജീവിതസഖിയാക്കാൻ സാധിച്ചതിലുള്ള സന്തോഷമാണ് തനിക്ക് ഇപ്പോഴെന്നുമാണ് ഇയാൾ പറയുന്നത്. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും മുള്ളറിന്‍റെ രൂപം തനിക്ക് ഏറെ ഇഷ്ടമാണെന്നും താൻ ആത്മാർത്ഥമായി അയാളെ പ്രണയിക്കുന്നുണ്ട് എന്നുമാണ് ലെന സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.


കൂടുതല്‍ വായനയ്ക്ക്: ഭാവി, ജനതിക മാറ്റം വരുത്തിയ വനങ്ങളാകുമോ ? 

 

 

 

PREV
click me!

Recommended Stories

വർഷങ്ങൾക്ക് മുമ്പ് ടൊമ്പോ ഓട്ടോ ഒടിച്ചു, ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയറിന്‍റെ ഉടമ
പ്രേതബാധ ഒഴിപ്പിക്കാൻ മകളുടെ നെഞ്ചിൽ അമ‍ർത്തി വായിൽ വെള്ളമൊഴിച്ചു; കുട്ടിയുടെ മരണത്തിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി