1 ലക്ഷം പിഴ, ഭാര്യക്കും മകൾക്കും ജീവനാംശം നൽകിയില്ല, സോഫ്റ്റ്‌വെയർ എൻജിനീയറെ വിമർശിച്ച് കോടതി

Published : Apr 06, 2025, 03:22 PM IST
1 ലക്ഷം പിഴ, ഭാര്യക്കും മകൾക്കും ജീവനാംശം നൽകിയില്ല, സോഫ്റ്റ്‌വെയർ എൻജിനീയറെ വിമർശിച്ച് കോടതി

Synopsis

എന്നാൽ, പ്രതിമാസം 20,000 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുന്ന തൻറെ കക്ഷിക്ക് ഇത്രയും വലിയൊരു ജീവനാംശം നൽകാൻ കഴിയില്ല എന്നായിരുന്നു ഭർത്താവിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചത്.

ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത മകൾക്കും ജീവനാംശം നൽകാൻ വിസമ്മതിച്ച വ്യക്തിക്ക് മുംബൈ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. സോഫ്റ്റ്‌വെയർ എൻജിനീയറായ ഇയാൾ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായി ശ്രമം നടത്തി എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഉത്തരവ്.

തുക നാല് ആഴ്ചയ്ക്കുള്ളിൽ ഭാര്യക്ക് നൽകണം. ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാനുള്ള വരുമാനം തനിക്കില്ല എന്നായിരുന്നു ഇയാൾ കോടതിയിൽ ബോധിപ്പിക്കാൻ ശ്രമിച്ചത്. അതിനായി തനിക്ക് 20,000 രൂപ മാത്രമാണ് മാസശമ്പളം എന്നും ഇയാൾ കോടതിയിൽ പറഞ്ഞിരുന്നു. 

എന്നാൽ, സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഹർജിക്കാരന് പ്രതിവർഷം 65 ലക്ഷം രൂപ, അതായത് പ്രതിമാസം 5.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ തനിക്ക് ഇരുപതിനായിരം രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന ഹർജിക്കാരന്റെ വാദം അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. 

ജസ്റ്റിസ് മാധവ് ജംദാർ ആണ് കേസിൽ ഇയാളുടെ മുൻ ഭാര്യക്കും കുഞ്ഞിനും അനുകൂലമായി വിധിപ്രസ്താവം നടത്തിയത്.

2016 ഏപ്രിലിൽ ആണ് ദമ്പതികൾ വിവാഹിതരായത്. ഭർത്താവ് 2020 സെപ്റ്റംബറിൽ സിവിൽ ജഡ്ജി സീനിയർ ഡിവിഷനിൽ (സിജെഎസ്ഡി) വിവാഹമോചനത്തിന് അപേക്ഷ നൽകി. 2022 സെപ്റ്റംബറിൽ, ഭാര്യയ്ക്കും മകൾക്കും 30,000 രൂപ ജീവനാംശവും ഫ്ലാറ്റിന്റെ ഇഎംഐയും നൽകാൻ സിജെഎസ്ഡി ഉത്തരവിട്ടു. 

എന്നാൽ, പ്രതിമാസം 20,000 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുന്ന തൻറെ കക്ഷിക്ക് ഇത്രയും വലിയൊരു ജീവനാംശം നൽകാൻ കഴിയില്ല എന്നായിരുന്നു ഭർത്താവിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചത്. 2021 ഓഗസ്റ്റ് 2 മുതൽ വരുന്ന 65 ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്ന ഒരു ജോലി ഇയാൾക്ക് ലഭിച്ചിരുന്നെങ്കിലും തുടർന്നുണ്ടായ ഒരു അപകടം കാരണം ജോലി ചെയ്യാൻ കഴിഞ്ഞില്ലെന്നും, 2022 ഫെബ്രുവരിയിൽ ജോലി രാജി വെച്ചു എന്നുമാണ് ഭർത്താവിൻറെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 

എന്നാൽ ഇത് വിശ്വാസയോഗ്യമല്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയിൽ കേസ് നടക്കുന്ന കാലയളവിൽ തന്നെ വലിയ സാമ്പത്തിക ഇടപാടുകൾ ഇയാൾ മറ്റു ബന്ധുക്കളുമായി നടത്തിയിരുന്നു എന്നും കോടതി പറഞ്ഞു. 2021 ഫെബ്രുവരി മുതൽ 2022 ജനുവരി വരെ അദ്ദേഹം തന്റെ അമ്മയ്ക്കും സഹോദരനും 34 ലക്ഷം രൂപ കൈമാറിയതും കോടതി ചൂണ്ടിക്കാട്ടി.

മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ചു, കെട്ടിപ്പിടിച്ച് കുറ്റിക്കാട്ടിലിരുന്ന് കരഞ്ഞു, യുവാവിനെ പിടികൂടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്