
മുത്തശ്ശിമാര്‍ സാക്ഷരത തുല്യതാ പരീക്ഷില്‍ മിന്നും വിജയം നേടുന്ന വര്‍ത്തകള്‍ നമ്മള്‍ പല തവണ കേട്ടതാണ്. അത്തരത്തിലൊരു വാര്‍ത്തയാണിതും. പക്ഷേ, ഇത് സാക്ഷരതാ തുല്യതാ പരീക്ഷയല്ല മറിച്ച് സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ പരീക്ഷയാണ്. അതും അമ്മയും മകളും ഒരുമിച്ച് എഴുതി വിജയിച്ചിരിക്കുന്നു. അതെ, 25 വയസ്സുള്ള ഒരു യുവതിയും അവരുടെ 50 വയസ്സുള്ള അമ്മയും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തങ്ങളുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇരുവരും ഇത് അഞ്ചാം തവണയാണ് ഒരുമിച്ച് പരീക്ഷകള്‍ എഴുതി പാസാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തവണ ഇരുവരും എ ഗ്രേഡോടെയാണ് പാസായിരിക്കുന്നതെന്ന് യുപിഐ റിപ്പോര്‍ട്ട് ചെയ്തു.
അമ്മ അലിസ തന്‍റെ അമ്മ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്താണെന്നും തന്‍റെ സഹപാഠികളും അവരെ 'അമ്മ' എന്നാണ് വിളിക്കുന്നതെന്നും എലിസബത്ത് മേയർ പറയുന്നു. "അവര്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സഹപാഠികളെല്ലാം അവരെ 'അമ്മ' എന്നാണ് വിളിക്കുന്നത്," അവൾ പറഞ്ഞു. ടെക്‌സാസിലെ സാൻ അന്‍റോണിയോയിലെ ഔവർ ലേഡി ഓഫ് ലേക് യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിസബത്തും അലിസയും മൂന്നാം തവണ ബിരുദ ഗൗണും തൊപ്പിയും ധരിച്ചതെന്ന് യുപിഐയുടെ റിപ്പോർട്ട് ചെയ്തു. ഇരുവരും 4.0 ഗ്രേഡ് പോയിന്‍റ് ശരാശരിയിൽ ബിരുദ പഠനം പൂർത്തിയാക്കി. അവർ ഇരുവുരും സെൻട്രൽ ടെക്സസ് കോളേജിൽ നിന്ന് ജനറൽ സ്റ്റഡീസ്, ഇന്‍റർ ഡിസിപ്ലിനറി സ്റ്റഡീസ്, സോഷ്യൽ സയൻസ് എന്നിവയിൽ അസോസിയേറ്റ് ബിരുദങ്ങളും മേരി ഹാർഡിൻ-ബെയ്‌ലറിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം, മിനസോട്ടയിൽ നിന്നുള്ള 84 വയസ്സുള്ള ഒരു മുത്തശ്ശി ആദ്യമായി യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം കോളേജ് ബിരുദം പൂര്‍ത്തിയാക്കിയത് വാര്‍ത്തയായിരുന്നു. 2022 മെയ് 7-നായിരുന്നു ആ മുത്തശ്ശി തന്‍റെ മൾട്ടി ഡിസിപ്ലിനറി പഠനത്തിൽ ബിരുദം നേടിയത്. ആറര പതിറ്റാണ്ടുകൾക്ക് മുമ്പ് ഉപേക്ഷിച്ച പഠനം തന്‍റെ 88 -ാം വയസിലായിരുന്നു ജോൺ ലെനഹാൻ പൂര്‍ത്തിയാക്കിയത്. അദ്ദേഹം 1956-ൽ ഫോർഡാം സർവകലാശാലയിൽ പഠനം ആരംഭിച്ചു. എന്നാൽ ജന്മനാട്ടിൽ ജോലി ലഭിച്ചതോടെ പഠനം ഉപേക്ഷിച്ചു. കോഴ്‌സ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് 28 ക്രെഡിറ്റുകൾ കുറവായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരൊറ്റ ലൈവ് സ്ട്രീമില്‍ നിന്ന് 10 വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ വരുമാനം; ടീച്ചര്‍ ജോലി രാജിവച്ചു