വിചിത്രമായ ലേലം; മുൻ ചൈനീസ് കോടീശ്വരന്‍റെ അവസാന സ്വത്തും ലേലം ചെയ്തു, ലേലത്തില്‍ പോയത് ഒരു കുപ്പി സ്പ്രൈറ്റ്

Published : Oct 06, 2024, 02:27 PM ISTUpdated : Oct 06, 2024, 04:02 PM IST
വിചിത്രമായ ലേലം; മുൻ ചൈനീസ് കോടീശ്വരന്‍റെ അവസാന സ്വത്തും ലേലം ചെയ്തു, ലേലത്തില്‍ പോയത് ഒരു കുപ്പി സ്പ്രൈറ്റ്

Synopsis

ഒരു ബയോടെക്‌നോളജി സ്ഥാപനവും ഒരു മറൈൻ ഫുഡ് കമ്പനിയും സ്വന്തമായി ഉണ്ടായിരുന്ന വ്യക്തിയാണ് ശീതളപാനീയ കുപ്പിയുടെ ഉടമയെന്ന് ചൈനീസ് ന്യൂസ് പോർട്ടലായ യാങ്‌സെ ഈവനിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ഒരു കോടീശ്വരന്‍റെ ഉടമസ്ഥതയിലുള്ള അവസാനത്തെ വസ്തുവായ ഒരു കുപ്പി ശീതളപാനീയം  ലേലം ചെയ്തു. ചൈനയിലെ ഒരു കോടതിയുടെ ഈ നടപടി ജുഡീഷ്യൽ വിഭവങ്ങൾ പാഴാക്കുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ് ഇപ്പോൾ. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാഞ്ചെംഗിലെ ഡാഫെങ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് ലേലം നടത്തിയത്.

കടകളിൽ സാധാരണയായി 6 യുവാൻ (71 രൂപ) വിലയുള്ള ഒരു കുപ്പി സ്പ്രൈറ്റ് ആണ് ലേലത്തിൽ വിറ്റത്.  4.2 യുവാനാണ് (50 രൂപ) സ്പ്രൈറ്റ് ലേലം കൊണ്ടത്. ഷിപ്പിംഗ് ലഭ്യമല്ലാത്തതിനാൽ വാങ്ങുന്നയാൾ നേരിട്ട് സാധനം എടുക്കണമെന്ന് കോടതി ഉത്തരവിട്ടു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള അലിബാബയുടെ മേൽനോട്ടത്തിലാണ് ലേലം നടത്തിയത്.

ആറ് മാസത്തെ വാടക മുൻകൂർ നൻകിയിട്ടും വീട് ഒഴിപ്പിച്ചു; വിദ്യാർത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഒരു ബയോടെക്‌നോളജി സ്ഥാപനവും ഒരു മറൈൻ ഫുഡ് കമ്പനിയും സ്വന്തമായി ഉണ്ടായിരുന്ന വ്യക്തിയാണ് ശീതളപാനീയ കുപ്പിയുടെ ഉടമയെന്ന് ചൈനീസ് ന്യൂസ് പോർട്ടലായ യാങ്‌സെ ഈവനിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാക്രമം 713,000 യുഎസ് ഡോളറും 1.725 മില്യൺ യുഎസ് ഡോളറും മൂലധനം ഉണ്ടായിരുന്ന കമ്പനികൾ ആയിരുന്നു ഇവ. എന്നാൽ തകർച്ചയിലായ കമ്പനികൾ കാര്യമായ ആസ്തികളൊന്നും അവശേഷിപ്പിക്കാതെ പാപ്പരത്തം പ്രഖ്യാപിച്ചു.

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ

സ്പ്രൈറ്റ്  ലേലം നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു, 366 പേർ ലേലത്തിൽ രജിസ്റ്റർ ചെയ്യുകയും  ലേല പട്ടിക 13,000-ത്തിലധികം ആളുകൾ കാണുകയും ചെയ്തു. ഡാഫെങ് ജില്ലാ പീപ്പിൾസ് കോടതി ചെറിയ ഇനങ്ങൾ ലേലം ചെയ്യുന്നത് ഇതാദ്യമല്ല. മുമ്പ്, രണ്ട് വെജിറ്റബിൾ വാഷിംഗ് ബേസിനുകൾ, ഒരു കപ്പ്, ഒരു കൂട്ടം സ്ക്രൂഡ്രൈവറുകൾ എന്നിവയും  ലേലത്തിൽ വിറ്റിരുന്നു. ഏറ്റവും ആശ്ചര്യകരമായ ലേലങ്ങളിലൊന്ന് കാലഹരണപ്പെട്ട രണ്ട് കുപ്പി വിൻഡ്‌സ്‌ക്രീൻ വാഷർ ഫ്ലൂയിഡാണ്, ഇതിന് 4.08 യുവാൻ (6 യുഎസ് സെൻറ്) വില ലഭിച്ചിരുന്നു.

പാട്ടുപാടി വീഡിയോ എടുത്ത് നടക്കവേ അണ്ടർപാസിലേക്ക് കാലിടറി വീണ് ടൂറിസ്റ്റിന് ദാരുണാന്ത്യം; വീഡിയോ വൈറൽ
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ