കാമുകൻ സംസാരം നിർത്തുന്നില്ല, നാരങ്ങാവെള്ളത്തിൽ വിഷം കലക്കി നൽകിയെന്ന് കാമുകി

Published : Dec 18, 2021, 10:52 AM ISTUpdated : Dec 18, 2021, 10:56 AM IST
കാമുകൻ സംസാരം നിർത്തുന്നില്ല, നാരങ്ങാവെള്ളത്തിൽ വിഷം കലക്കി നൽകിയെന്ന് കാമുകി

Synopsis

കാർട്ടറുമായി സംസാരിച്ച ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അങ്ങേയറ്റം ക്ഷീണിതനാണ് എന്ന് വിശേഷിപ്പിച്ചു. ക്ഷീണിതനായിരുന്നു എന്നതിനാല്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും ആയില്ല. 

കാമുകന്‍(Boyfriend) സംസാരിക്കുന്നത് നിര്‍ത്തുന്നില്ല, സഹികെട്ട്  അയാള്‍ക്ക് വിഷം നല്‍കിയെന്ന് കാമുകി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. പൊലീസ്(Police) പറയുന്നതനുസരിച്ച്, 54 -കാരിയായ ആൽവിസ് പാരിഷ്(Alvis Parrish) ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറി(William Carter)ന്റെ നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തി. തുടർന്ന് അവൾ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാരിഷ് കഴിഞ്ഞയാഴ്ച തന്റെ വീടിന്റെ മുൻവശത്തെ വരാന്തയിൽ നിന്ന് ആളുകളോട് ആക്രോശിക്കുകയും പങ്കാളിയുടെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തതായി ഉറച്ചു പറയുകയും ചെയ്തതായി ഒരു അറസ്റ്റ് റിപ്പോർട്ട് പറയുന്നു. 'അതേ, ഞാനത് ചെയ്തു. കാരണം അവന്‍ വായ പൂട്ടിയേ ഇല്ല...' എന്നാണത്രെ അവൾ പറഞ്ഞത്. ഒടുവില്‍ അവളെ വിലങ്ങ് വച്ചു. അപ്പോഴവള്‍ പറഞ്ഞത് 'താനയാളെ കൊല്ലാന്‍ വേണ്ടി ചെയ്‍തതല്ല. പക്ഷേ, അതിനര്‍ത്ഥം ഇനിയൊരവസരം കിട്ടിയാല്‍ അത് ചെയ്തുകൂടാ എന്നില്ല' എന്നാണ്. 

“നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യ്. നിങ്ങൾ എന്നെ കൊണ്ടുപോയില്ലെങ്കിൽ, ഞാൻ അവനെ കൊല്ലും” അറസ്റ്റ് റിപ്പോർട്ടിൽ അവൾ പറഞ്ഞതായി പറയുന്നു. അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, മദ്യലഹരിയിലാണെന്ന പോലെയായിരുന്നു അവളുടെ സംസാരമെന്ന് ഡെപ്യൂട്ടി റിപ്പോർട്ട് ചെയ്തു. 

അവളെന്താണ് ചെയ്‍തത് എന്ന് ഒരു നോട്ട്‍ബുക്കില്‍ എഴുതി വയ്ക്കുകയും ചെയ്‍തിട്ടുണ്ടായിരുന്നു. കാര്‍ട്ടറിന്‍റെ അവസ്ഥ മോശമായിരുന്നുവെങ്കിലും അയാൾ അപകടത്തെ അതിജീവിച്ചു. അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തന്‍റെ നാരങ്ങാവെള്ളത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി തോന്നിയിരുന്നു എന്നും തളര്‍ച്ച തോന്നുന്നു എന്ന് തുടരെത്തുടരെ പറഞ്ഞിരുന്നു എന്നും അയാള്‍ പറഞ്ഞു. 

കാർട്ടറുമായി സംസാരിച്ച ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അങ്ങേയറ്റം ക്ഷീണിതനാണ് എന്ന് വിശേഷിപ്പിച്ചു. ക്ഷീണിതനായിരുന്നു എന്നതിനാല്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും ആയില്ല. പൊലീസ് വീട് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കലര്‍ന്ന നാരങ്ങാവെള്ളം പിടിച്ചെടുത്തു. പാരിഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഒരാളെ പരിക്കേല്‍പ്പിക്കണമെന്നോ കൊല്ലണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ഭക്ഷണസാധനങ്ങളില്‍ വിഷം നല്‍കിയെന്ന കുറ്റം ചുമത്തപ്പെടുകയും ചെയ്‍തു. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ