തരം​ഗമായി മുലപ്പാൽ രുചിയുള്ള ഐസ്ക്രീം, വാങ്ങാനായി കടയ്‍ക്ക് പുറത്ത് ആളുകളുടെ ക്യൂ

Published : Aug 08, 2025, 08:14 PM IST
Representative image

Synopsis

പാരന്റിംഗ് പ്രൊഡക്ടുകൾക്ക് പേരുകേട്ട കമ്പനിയായ 'ഫ്രിഡ'യുമായി സഹകരിച്ചു കൊണ്ടാണ് ഈ ഐസ്ക്രീം തയ്യാറാക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ‌ പറയുന്നു.

ന്യൂയോർക്ക് സിറ്റിയിൽ തരം​ഗമായി മുലപ്പാലിന്റെ രുചിയിലുള്ള ഐസ്ക്രീം. ബ്രൂക്ലിനിലെ ഡംബോയ്ക്കടുത്തുള്ള OddFellows Ice Cream Co ആണ് ഈ ലിമിറ്റഡ് എഡിഷൻ 'ബ്രെസ്റ്റ് മിൽക്ക് ഐസ്ക്രീം' പുറത്തിറക്കിയത്. ഇതോടെ അവരുടെ ഔട്ട്ലെറ്റിന് പുറത്ത് വലിയ ക്യൂ തന്നെ ഐസ്ക്രീം വാങ്ങാനായി ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, വലിയ ചർച്ചകൾക്കും ഇത് വഴിവെച്ചു.

അതേസമയം, ഇത് ശരിക്കും മുലപ്പാലിൽ നിന്ന് ഉണ്ടാക്കുന്നതല്ല. മറിച്ച്, മുലപ്പാലിൽ കാണപ്പെടുന്ന ഡയറ്ററി സപ്ലിമെന്റായ ലിപ്പോസോമൽ ബോവിൻ കൊളസ്ട്രം അടങ്ങിയിരിക്കുന്നതിനാലാണ് ഇതിന് മുലപ്പാലിന്റെ രുചി അനുഭവപ്പെടുന്നത്. പാരന്റിംഗ് പ്രൊഡക്ടുകൾക്ക് പേരുകേട്ട കമ്പനിയായ 'ഫ്രിഡ'യുമായി സഹകരിച്ചു കൊണ്ടാണ് ഈ ഐസ്ക്രീം തയ്യാറാക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ‌ പറയുന്നു. ദിവസേന 50 സൗജന്യ സ്കൂപ്പുകൾ മാത്രമാണ് ഇവിടെ നിന്നും നൽകുന്നത്. അതോടെ ആളുകൾഐസ്ക്രീം വാങ്ങുന്നതിനായി എത്തിച്ചേരുകയും ക്യൂ നിൽക്കാൻ തയ്യാറാവുകയും വരെ ചെയ്യുകയാണത്രെ.

കാലിഫോർണിയയിലെ മാമോത്ത് ലേക്ക് സ്വദേശിയായ ചാർലിൻ റിംഷ പറയുന്നത്, യാദൃശ്ചികമായിട്ടാണ് താൻ ഈ കടയിൽ എത്തിയത് എന്നാണ്. 1974 മുതൽ ഏകദേശം 1978 വരെ അമ്മ എനിക്ക് മുലയൂട്ടിയിരുന്നു, പക്ഷേ എനിക്ക് ആ രുചിയെ കുറിച്ച് ഒന്നും ഓർമ്മയില്ല, അതിനാൽ തന്നെ അത് ഇപ്പോഴും എന്നെ വൈകാരികമായും മാനസികമായും സർപ്രൈസ് ചെയ്യുന്നുണ്ട് എന്നും അവൾ പറയുന്നു.

അതേസമയം, 'ബ്രെസ്റ്റ് മിൽക് ഐസ്ക്രീം' എന്ന ഇതിന്റെ പേരാണ് പലരേയും ഈ ഐസ്ക്രീം രുചിച്ച് നോക്കാനായി പ്രേരിപ്പിക്കുന്നത്. പലപ്പോഴും അത് തികച്ചും വൈകാരികവും കുട്ടിക്കാലത്തെ ഓർമ്മകളും തിരികെത്തരുന്ന അനുഭവമായിരിക്കും എന്നും ആളുകൾ പ്രതികരിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?