തല്ലുമാല; വിവാഹവേദിയിൽ പരസ്പരം മാലയിട്ടു കഴിഞ്ഞതും വധൂവരന്മാർ തമ്മിൽ പൊരിഞ്ഞ തല്ല്

Published : Jun 02, 2023, 11:48 AM IST
തല്ലുമാല; വിവാഹവേദിയിൽ പരസ്പരം മാലയിട്ടു കഴിഞ്ഞതും വധൂവരന്മാർ തമ്മിൽ പൊരിഞ്ഞ തല്ല്

Synopsis

വീഡിയോയുടെ തുടക്കം മുതൽ തന്നെ രോഷാകുലരായ വധുവും വരനും പരസ്പരം ദേഷ്യപ്പെട്ടു കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനിടയിൽ ഇവരുടെ ബന്ധുക്കൾ ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുകയും പരസ്പരം തല്ലുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. അത് ഏറ്റവും മനോഹരവും സന്തോഷപ്രദവും ആക്കാൻ ആണ് സാധാരണയായി വധൂ വരന്മാരും അവരുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും എല്ലാം ശ്രമിക്കുക. എന്നാൽ, വിവാഹവേദിയിൽ വധൂ വരന്മാർ തന്നെ തമ്മിൽ തല്ലിയാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിവാഹ മണ്ഡപത്തിൽ വച്ച് പരസ്പരം മാലയണിയിച്ചതിന് തൊട്ടു പിന്നാലെ വധുവും വരനും പരസ്പരം തല്ലുകയും ശകാരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

മെയ് 29 -ന് ഇൻസ്റ്റാഗ്രാമിൽ ആണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഉടൻ വിവാഹം കഴിക്കാൻ പോകുന്ന ഒരാളെ ടാഗ് ചെയ്യുക എന്ന രസകരമായ  ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെക്കുന്ന Bridal_lehenga എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ എവിടെ നടന്ന വിവാഹാഘോഷത്തിന്റേതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ, നിരവധി ആളുകളാണ് ഈ വീഡിയോ കാണുകയും വീണ്ടും വീണ്ടും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.

വീഡിയോയുടെ തുടക്കം മുതൽ തന്നെ രോഷാകുലരായ വധുവും വരനും പരസ്പരം ദേഷ്യപ്പെട്ടു കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനിടയിൽ ഇവരുടെ ബന്ധുക്കൾ ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുകയും പരസ്പരം തല്ലുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. മറ്റൊന്നും ശ്രദ്ധിക്കാതെ വധൂ വരന്മാർ പരസ്പരം തല്ലുന്നത് തുടരുന്നു. അവരുടെ ചൂടേറിയ വഴക്കിന്റെ കാരണം  ദുരൂഹമാണ്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഈ വീഡിയോ ഉണ്ടാക്കിയത്. പലരും വധൂ വരന്മാരുടെ പ്രവർത്തിയിൽ അത്ഭുതപ്പെട്ടു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയപ്പോൾ മറ്റൊരു വിഭാഗം ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടത് ഈ വീഡിയോ വ്യാജമാണെന്നും മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും ആയിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി എന്തുതന്നെയായാലും നിരവധിയാളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും