വിവാഹത്തിന് വധു ഭക്ഷണം നൽകിയില്ലെന്ന് ഫോട്ടോ​ഗ്രഫി ടീം, ജോലി ചെയ്യാനാണ് വന്നത്, പണം തന്നിട്ടുണ്ടെന്ന് വധു

Published : Aug 25, 2025, 01:37 PM IST
wedding/ Representative image

Synopsis

ഫോട്ടോഗ്രാഫി ടീമിന് ഭക്ഷണം നൽകാൻ വധു വിസമ്മതിച്ചു. മാത്രമല്ല, ടീമിലെ ഓരോ അം​ഗത്തിനും അവർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ ഒരു മണിക്കൂർ ഇടവേള എടുക്കാൻ അനുവദിച്ചില്ല എന്നാണ് വധുവിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിൽ പറയുന്നത്.

തന്റെ വിവാഹം പകർത്താനെത്തിയ ഫോട്ടോ​ഗ്രഫി ടീമിന് ​ഗൂ​ഗിളിൽ വൺ സ്റ്റാർ റിവ്യൂ നൽകി ദില്ലിയിൽ നിന്നുള്ള എൻആർഐ യുവതി. പിന്നാലെ വധു ഭക്ഷണം തന്നില്ല എന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഫോട്ടോ​ഗ്രഫി ടീം. അതോടെ പോസ്റ്റിന് താഴെ സംഭവത്തിൽ വലിയ ചർച്ച തന്നെ നടക്കുകയാണ്. റിച്ച ഒബ്‌റോയിയാണ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

വിവാഹം നടന്നത് ഫൈവ് സ്റ്റാർ ഹോട്ടലിലാണ്. ഓരോ പ്ലേറ്റിനും വലിയ ചിലവാണ്. അതിനാൽ ഭക്ഷണത്തിന്റേത് കൂടി കണക്കാക്കിയാണ് ഫോട്ടോ​ഗ്രഫി ടീമിന് പണം നൽകിയത്. അതിനായി 1.5 ലക്ഷം രൂപ നൽകിയിരുന്നു. ഫോട്ടോ​ഗ്രാഫി ടീം വരുന്നത് അവരുടെ ജോലി ചെയ്യാനാണ്. അല്ലാതെ അതിഥികളെ പോലെ വിവാഹത്തിൽ പങ്കെടുക്കാനല്ല എന്നാണ് വധുവായ യുവതി റിവ്യൂവിൽ പറയുന്നത്.

ഫോട്ടോഗ്രാഫി ടീമിന് ഭക്ഷണം നൽകാൻ വധു വിസമ്മതിച്ചു. മാത്രമല്ല, ടീമിലെ ഓരോ അം​ഗത്തിനും അവർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ ഒരു മണിക്കൂർ ഇടവേള എടുക്കാൻ അനുവദിച്ചില്ല എന്നാണ് വധുവിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിൽ പറയുന്നത്.

10 വർഷമായി താൻ ഈ രം​ഗത്ത് പ്രവർത്തിക്കുന്നുണ്ട് എന്നും എന്നാൽ ഇതുവരെ ആരും ഇങ്ങനെ പെരുമാറിയിട്ടില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. 10 വർഷത്തിനിടയിൽ ആയിരക്കണക്കിന് വിവാഹങ്ങൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഭക്ഷണം ചോദിച്ചതിനാണ് വൺ സ്റ്റാർ റിവ്യൂ നൽകിയിരിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ പ്രശ്നമല്ല, തങ്ങളുടെ അന്തസിന്റെ പ്രശ്നമാണ് എന്നും അവർ കുറിച്ചു.

 

 

അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ‌ നൽകിയത്. ചിലരൊക്കെ റിച്ചയെ അനുകൂലിച്ചെങ്കിലും മറ്റ് ചിലർ അവരുടെ വാദത്തോട് വിയോജിക്കുകയാണ് ചെയ്തത്. നിങ്ങൾ വളരെ പ്രൊഫഷണലായി കാര്യങ്ങളെ കാണണം. നിങ്ങളുടെ ടീമം​ഗങ്ങൾക്ക് ഭക്ഷണത്തിനുള്ള ഒരുക്കം നിങ്ങൾ ചെയ്യണം. വധു പറഞ്ഞത് ശരിയാണ് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ