
പലവിധ ആസക്തികൾക്ക് അടിപ്പെട്ടുപോയ കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേറിട്ടൊരു മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് ബൾഗേറിയൻ അൾട്രാ മാരത്തൺ ഓട്ടക്കാരനായ ക്രാസ്സെ ഗുയോർഗീവ്. ഇതിന്‍റെ ഭാഗമായി ഒരു പാർക്കിൽ അടച്ചു പൂട്ടിയ ചില്ല് കൂട്ടിനുള്ളിൽ 15 ദിവസം ഒറ്റയ്ക്ക് താമസിക്കാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. മദ്യം, മയക്കുമരുന്ന്, ഡിജിറ്റൽ മീഡിയ, എനർജി ഡ്രിങ്ക്സ് എന്നിങ്ങനെ പലവിധ ആസക്തികൾക്ക് അടിപെട്ടുപോയ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പണം സ്വരൂപിക്കുക എന്നതാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യം.
മോട്ടിവേഷണൽ സ്പീക്കറും ചാരിറ്റി അംബാസിഡറുമായ ഗ്യോർഗീവ്, ആർട്ടിക് മുതൽ കംബോഡിയ വരെ ലോകമെമ്പാടുമായി ഏകദേശം 30 ഒളം അൾട്രാ മാരത്തണുകളും കാലിഫോർണിയയിലെ മരണത്താഴ്വരയിലൂടെ 217 കിലോമീറ്റർ ഓട്ടവും നടത്തിയിട്ടുണ്ട് അദ്ദേഹം. ഇത് സ്വയം വെല്ലുവിളിക്കാനുള്ള ആഗ്രഹവും ഒപ്പം ആരെയെങ്കിലും കൂട്ടിലടയ്ക്കുമ്പോൾ അവർ മാനസീകമായി എങ്ങനെ മാറുന്നുവെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തിലുമാണ് ഇത്തരത്തിലൊരു ചലഞ്ച് സ്വയം ഏറ്റെടുക്കാൻ കാരണമായി അദ്ദേഹം പറയുന്നത്. റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സോഫിയയിലെ നാഷണൽ പാലസ് ഓഫ് കൾച്ചറിന് മുന്നിൽ മൂന്ന് ഗ്ലാസ് ഭിത്തികളുള്ള ഒരു പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇന്ന് മുതലാണ് പരീക്ഷണം ആരംഭിച്ചത്. പെട്ടിക്കുള്ളിൽ ഒരു കിടക്കയും ട്രെഡ്മിലും ഉണ്ടായിരിക്കും. എന്നാല്‍, പുസ്തകങ്ങളോ കമ്പ്യൂട്ടറോ ഫോണോ ഈ ചില്ലുകൂട്ടിലില്ല. ഈ ദിവസങ്ങളില്‍ എല്ലാ ദിവസവും 30 മിനിറ്റ് മാത്രമേ ക്രാസ്സെ ഗുയോർഗീവ് പൊതുജനങ്ങളോട് സംസാരിക്കൂ. 2019-ൽ ബൾഗേറിയ, നോർത്ത് മാസിഡോണിയ, അൽബേനിയ എന്നിവിടങ്ങളിലൂടെ 1,200 കിലോമീറ്റർ (ഏകദേശം 746 മൈൽ) ദൂരം ഓടിയ ഗുയോർഗീവ് ഇവിടങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ സർക്കാരുകളെ പ്രേരിപ്പിച്ചിരുന്നു.
'ഭയം നട്ടെല്ലില്‍ അരിച്ചിറങ്ങും'; കൊമ്പന്മാരുടെ ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍