തന്നെ കാണാനായി ഗ്രാമത്തിലെത്തിയ കാമുകിയെ കണ്ട് കൗമാരക്കാരനായ കാമുകന് ഭയം തോന്നി. പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് പ്രശ്നമാകുമെന്ന് കരുതിയ ആണ്‍കുട്ടി, കാമുകിയേയും കൂട്ടി അമ്മൂമ്മയുടെ വീട്ടിലേക്കാണ് പോയത്.
പ്രണയം ആളുകളെ അന്ധനാക്കുമെന്നൊരു ചൊല്ല് ചില സമൂഹങ്ങളിലെങ്കിലുമുണ്ട്. പ്രണയിതാക്കളുടെ ചില പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മറ്റുള്ളവരുടെ തോന്നലാണ് ഇത്തരം ചൊല്ലുകളുടെ ഉറവിടങ്ങള്‍. അത്തരത്തിലൊരു സംഭവമാണിത്. ഇക്കാലത്ത് പല പ്രണയങ്ങളും ആരംഭിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് രണ്ട് പേര്‍ പരസ്പരം ഏതെങ്കിലും ഒരു പ്ലാറ്റ് ഫോമിലൂടെ ഉണ്ടാക്കുന്ന പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുന്നു. പിന്നാലെ തങ്ങളുടെ പ്രണയ നായകനെ അല്ലെങ്കില്‍ പ്രണയ നായികയെ കാണാനുള്ള യാത്രയാണ്. ഇത്തരത്തില്‍ പരിചയപ്പെട്ട തന്‍റെ കാമുകനെ കാണാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി യാത്ര ചെയ്തത് ജാര്‍ഖണ്ഡിലേക്കായിരുന്നു.
ഫ്രീ ഫയർ എന്ന മൊബൈൽ ഗെയിം കളിക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ജാര്‍ഖണ്ഡില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ആപ്പിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് പരസ്പരം സംസാരിച്ച് തുടങ്ങി. സൗഹൃദം അങ്ങനെ പ്രണയത്തിലേക്ക് നീങ്ങി. കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്‍റെ കാമുകനെ കാണാതിരിക്കാനായില്ല. അവള്‍ ഒരു ദിവസം ആരോടും പറയാതെ പശ്ചിമ ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലേക്കുള്ള വണ്ടി പിടിച്ചു.
വിമാനച്ചിറകില്‍ തേനീച്ച കൂട്ടം; നാല് മണിക്കൂര്‍ വൈകി ഡെല്‍റ്റയുടെ വിമാനം
എന്നാല്‍ തന്നെ കാണാനായി ഗ്രാമത്തിലെത്തിയ കാമുകിയെ കണ്ട് കൗമാരക്കാരനായ കാമുകന് ഭയം തോന്നി. പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് പ്രശ്നമാകുമെന്ന് കരുതിയ ആണ്‍കുട്ടി, കാമുകിയേയും കൂട്ടി അമ്മൂമ്മയുടെ വീട്ടിലേക്കാണ് പോയത്. തന്നെ കാണാനെത്തിയ കൂട്ടുകാരിയാണെന്ന് അവന്‍ അമ്മൂമ്മയോട് പറഞ്ഞു. ഇതേ സമയം പശ്ചിമ ബംഗാളില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുട്ടിയെ അന്വേഷിച്ച് പരക്കം പായുകയായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ലൊക്കേഷൻ ഗോഡ്ഡയിലാണെന്ന് കണ്ടെത്തി.
തുടർന്ന് പശ്ചിമ ബംഗാൾ പോലീസ് സ്ഥിതിഗതികൾ അറിയിക്കാൻ ഗോഡ്ഡ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു. പിന്നാലെ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ, ബ്ലോക്ക് ഡവലപ്‌മെന്‍റ് ഓഫീസർ, മുഫ്തി താണ ഇൻചാർജ് എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥർക്ക് ഗോഡ്ഡ സബ് ഡിവിഷണൽ ഓഫീസറുടെയും എസ്പിയുടെയും നേതൃത്വത്തിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. കുട്ടിയുടെ പിതാവുമായി സംസാരിച്ചതിന് ശേഷം പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് കൗൺസിലിംഗിന് വിധേയയാക്കി. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി സംഭവിച്ചതെല്ലാം പോലീസിനോട് പറയുന്നത്. ജില്ലാ മജിസ്‌ട്രേറ്റിന്‍റെ മേൽനോട്ടത്തില്‍ പെണ്‍കുട്ടിയെ പശ്ചിമ ബംഗാളിലേക്ക് അയച്ചു. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.
'ഭയം നട്ടെല്ലില്‍ അരിച്ചിറങ്ങും'; കൊമ്പന്മാരുടെ ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍
