തിരക്കുള്ള റോഡരികിൽ നിന്നും ഒറ്റരാത്രി കൊണ്ട് 10 ലക്ഷത്തിന്‍റെ ബസ് സ്റ്റോപ്പ് മോഷണം പോയി, സംഭവം ബം​ഗളൂരുവിൽ!

Published : Oct 06, 2023, 09:53 PM IST
തിരക്കുള്ള റോഡരികിൽ നിന്നും ഒറ്റരാത്രി കൊണ്ട് 10 ലക്ഷത്തിന്‍റെ ബസ് സ്റ്റോപ്പ് മോഷണം പോയി, സംഭവം ബം​ഗളൂരുവിൽ!

Synopsis

നിലവിൽ, വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി മോഷണക്കാര്യത്തിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പലപ്പോഴായി ബം​ഗളൂരു വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തികച്ചും വിചിത്രം എന്ന് തോന്നുന്ന ഒരു കാര്യത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ബം​ഗളൂരു. പകുതി പണി കഴിഞ്ഞിരിക്കുന്ന ഒരു ബസ് സ്റ്റോപ്പ് തിരക്കുള്ള റോഡരികിൽ നിന്നും മോഷണം പോയി. 

ഇരിപ്പിടങ്ങളും മേൽക്കൂരയും തൂണുകളുമടക്കം സകലതും കള്ളന്മാർ കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനിയവിടെ ബസ് സ്റ്റോപ്പിന്റേതായി യാതൊന്നും ബാക്കിയില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. കണ്ണിംഗ്ഹാം റോഡിലുള്ള 10 ലക്ഷം രൂപ ചെലവിൽ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിക്കുന്ന ബസ് സ്റ്റോപ്പാണ് കള്ളന്മാർ അടിച്ചോണ്ട് പോയത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് സ്റ്റോപ്പ്. 

നിലവിൽ, വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി മോഷണക്കാര്യത്തിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി പൊലീസ് സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നുണ്ട്. 

അതേ സമയം നേരത്തെ പാർട്ട് ടൈം ജോലി നൽകാം എന്ന വ്യാജേന ബംഗളൂരു സ്വദേശിനിയായ യുവതിയിൽ നിന്നും തട്ടിപ്പുകാർ 60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, സർജാപൂർ പ്രദേശത്ത് താമസിക്കുന്ന 27 -കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് യുവതി. സെപ്റ്റംബർ 11 മുതൽ 19 വരെയുള്ള തീയതികളിലാണ് അവൾക്ക് പണം നഷ്‌ടമായത്. 

പാർട്ട് ടൈം ജോലി എന്ന് കാണിക്കുന്ന ടെല​ഗ്രാം ലിങ്ക് തുറന്ന യുവതിയോട് ഹോട്ടലുകൾ റിവ്യൂ ചെയ്യാനാണ് പറഞ്ഞിരുന്നത്. അതിൽ നിന്നും ചെറിയ തുകകൾ കിട്ടി. എന്നാൽ, കൂടുതൽ തുകയ്ക്ക് വേണ്ടി പണം ഇൻവെസ്റ്റ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. തന്റെയും അമ്മായിഅമ്മയുടേയും അക്കൗണ്ടിൽ നിന്നും എടുത്ത പണമാണ് അവൾ നൽകിയത്. 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്