40 കൊല്ലത്തോളമായി ലോട്ടറിയെടുക്കുന്നു, ഒടുവിൽ 88 -കാരന് അഞ്ച് കോടിയടിച്ചു

Published : Jan 20, 2023, 12:53 PM IST
40 കൊല്ലത്തോളമായി ലോട്ടറിയെടുക്കുന്നു, ഒടുവിൽ 88 -കാരന് അഞ്ച് കോടിയടിച്ചു

Synopsis

തനിക്ക് വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ 35-40 വർഷമായി താൻ ലോട്ടറി എടുക്കുന്നുണ്ട്. ഈ ലോട്ടറിയടിച്ച തുകയിൽ നിന്നും തന്റെ രണ്ട് ആൺമക്കൾക്കും നൽകും എന്നും മഹന്ത് പറഞ്ഞു.

നിരന്തരം ലോട്ടറിയെടുക്കുന്ന അനേകം ആളുകളുണ്ട്. എന്നെങ്കിലും ഒരുനാൾ ഭാ​ഗ്യം കടാക്ഷിക്കും എന്ന പ്രതീക്ഷയിലാണ് ആളുകൾ ഇത് ചെയ്യുന്നത്. എന്നാൽ, ചിലർക്ക് ചെറിയ ചില തുകകൾ കിട്ടും. ചിലർക്ക് ഒന്നും കിട്ടില്ല. എന്നാൽ, വളരെ അപൂർവം ചിലരെ ഭാ​ഗ്യം കടാക്ഷിക്കുക തന്നെ ചെയ്യും.

അങ്ങനെ, ഒരു ഭാ​ഗ്യശാലി പഞ്ചാബിലുണ്ട്. ഈ 88 -കാരൻ 35 വർഷത്തിലധികമായി ലോട്ടറി എടുക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് അഞ്ച് കോടി ലോട്ടറി അടിച്ചിരിക്കുകയാണ്. പഞ്ചാബിലെ ദേരബസിയിൽ നിന്നുള്ള മഹന്ത് ദ്വാരക ദാസിനാണ് ലോട്ടറിയടിച്ചിരിക്കുന്നത്. 1947 -ൽ കുടുംബത്തോടൊപ്പം പാകിസ്ഥാനിൽ നിന്നും കുടിയേറിയ ആളാണ് മഹന്ത്. 

തനിക്ക് വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ 35-40 വർഷമായി താൻ ലോട്ടറി എടുക്കുന്നുണ്ട്. ഈ ലോട്ടറിയടിച്ച തുകയിൽ നിന്നും തന്റെ രണ്ട് ആൺമക്കൾക്കും നൽകും എന്നും മഹന്ത് പറഞ്ഞു. ലോട്ടറി ടിക്കറ്റ് വാങ്ങാൻ അച്ഛൻ തന്റെ പേരക്കുട്ടിക്ക് പണം നൽകി. അതിന് ലോട്ടറിയടിച്ചു. ഞങ്ങളെല്ലാവരും സന്തോഷത്തിലാണ് എന്ന് മഹ​ന്തിന്റെ മകൻ നരേന്ദർ കുമാർ ശർമ്മ പറഞ്ഞു.

ഏതായാലും ഈ അഞ്ച് കോടി മുഴുവനായും മഹന്തിന് കിട്ടില്ല. അസിസ്റ്റന്റ് ലോട്ടറി ഡയറക്ടർ കരം സിങ് പറയുന്നതനുസരിച്ച് അഞ്ച് കോടി രൂപയിൽ നിന്ന് 30% നികുതി പിടിച്ച് ബാക്കിയായിരിക്കും മഹന്തിന് കിട്ടുക. 

നേരത്തെ ഇങ്ങനെ യുഎസ്സിലുള്ള ഒരു സ്ത്രീക്ക് ഒറ്റ മാസത്തിനുള്ളിൽ തന്നെ രണ്ട് ലോട്ടറി അടിച്ചത് വാർത്ത ആയിരുന്നു. 40 -കാരിയായ സ്ത്രീക്ക് ആദ്യം എട്ട് കോടി രൂപയും പിന്നീട് 16 കോടി രൂപയുമാണ് ലോട്ടറി അടിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

അടുത്ത 10 വർഷത്തിനുള്ളിൽ എഐ മനുഷ്യരാശിയുടെ അന്ത്യം കുറിക്കുമോ? സമ്പാദ്യം പോലും വേണ്ടെന്നുവച്ച് മുൻ ഗൂഗിൾ എൻജിനീയർ
മനുഷ്യരുടെ സ്വഭാവത്തെ വിമർശിച്ച് 14 എഐ മോഡലുകൾ; യുക്തിപൂർവമായി ചിന്തിക്കുന്നവരല്ലന്ന് അഭിപ്രായം