40 വയസ്, 44 കുട്ടികൾക്ക് ജന്മം നൽകി ആഫ്രിക്കൻ യുവതി 

Published : Apr 11, 2023, 02:25 PM ISTUpdated : Apr 11, 2023, 02:27 PM IST
40 വയസ്, 44 കുട്ടികൾക്ക് ജന്മം നൽകി ആഫ്രിക്കൻ യുവതി 

Synopsis

മാമാ ഉഗാണ്ട എന്നറിയപ്പെടുന്ന ഈ സ്ത്രീ ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഇപ്പോൾ തൻറെ മക്കളെ ഒറ്റയ്ക്ക് പോറ്റി വളർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് നടുവിലാണ്.

ചിലരുടെ ജീവിതം നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. അത്തരത്തിലുള്ള ഒരു ജീവിതമാണ് കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ നിന്നുള്ള മറിയം നബത്താൻസി എന്ന ഈ യുവതിയുടെ ജീവിതം. 40 വയസ്സുള്ള നബത്താൻസി ഇന്ന് 44 കുട്ടികളുടെ അമ്മയാണ്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ടല്ലേ?

തനിക്ക് 13 വയസ്സുള്ളപ്പോഴാണ് മറിയം നബത്താൻസി ആദ്യമായി അമ്മയാകുന്നത്. ആദ്യ പ്രസവത്തിൽ തന്നെ അവൾക്ക് പിറന്നത് ഇരട്ടക്കുട്ടികൾ ആയിരുന്നു. പിന്നീട് ഇങ്ങോട്ട് അവൾ 42 കുട്ടികൾക്ക് കൂടി ജന്മം നൽകി. മാമാ ഉഗാണ്ട എന്നറിയപ്പെടുന്ന ഈ സ്ത്രീ ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഇപ്പോൾ തൻറെ മക്കളെ ഒറ്റയ്ക്ക് പോറ്റി വളർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് നടുവിലാണ്.

നാല് സെറ്റ് ഇരട്ടക്കുട്ടികൾക്കും അഞ്ച് സെറ്റ് ട്രിപ്പിളറ്റുകൾക്കും അഞ്ച് സെറ്റ് നാലിരട്ടകൾക്കും ജന്മം നൽകിയ മറിയം ഒരു തവണ മാത്രമാണ് ഒരു കുട്ടിക്ക് ജന്മം നൽകിയത്. ജനിച്ച 44 കുട്ടികളിൽ ആറു കുട്ടികൾ മരണപ്പെട്ടതിനുശേഷം ഇപ്പോൾ 38 കുട്ടികളാണ് മറിയത്തിനൊപ്പം ഉള്ളത്. ഇവരിൽ 20 പേർ ആൺകുട്ടികളും 18 പേർ പെൺകുട്ടികളുമാണ്. കുടുംബത്തിൻറെ മുഴുവൻ സമ്പാദ്യവുമായി ഭർത്താവ് കടന്നു കളഞ്ഞതിനെ തുടർന്ന് ഇപ്പോൾ മുഴുവൻ കുട്ടികളെയും പോറ്റി വളർത്തേണ്ട ഉത്തരവാദിത്വം മാറിയത്തിനാണ്.

തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ആണ് മറിയത്തെ അവളുടെ മാതാപിതാക്കൾ വിറ്റത്. അങ്ങനെ പന്ത്രണ്ടാം വയസ്സിൽ വിവാഹിതയായ മറിയം പതിമൂന്നാം വയസ്സിൽ ഗർഭിണിയുമായി. ഓരോ പ്രസവത്തിലും തനിക്ക് ഇത്രയേറെ കുട്ടികൾ ഉണ്ടാകുന്നതിനുള്ള കാരണം എന്താണ് എന്ന് അന്വേഷിച്ച് ഡോക്ടർമാരെ കണ്ട് മറിയത്തോട് ഡോക്ടർമാർ പറഞ്ഞത് അവൾക്ക് ഹൈപ്പർ ഓവുലേഷൻ എന്ന അവസ്ഥ ആണെന്നായിരുന്നു. ഗർഭനിരോധന ഗുളികകൾ പ്രവർത്തിക്കില്ലെന്നും അത് ​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർമാർ മറിയത്തോട് പറഞ്ഞു.

2016 ലാണ് മറിയത്തിന്റെ ഭർത്താവ് അവളെയും കുട്ടികളെയും ഉപേക്ഷിച്ചു പോയത്. അതിനുശേഷം രാവും പകലും അധ്വാനിച്ചാണ് മറിയം തന്റെ കുട്ടികളെ പോറ്റുന്നത്. ഒപ്പം മറ്റുള്ളവരുടെ സഹായവും ഇവർക്ക് കരുതൽ ആകുന്നുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി