5000 വര്‍ഷം പഴക്കമുള്ള മരം, 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ', ഭൂമിയുടെ കഥ പറയുമോ?

Published : May 02, 2023, 03:53 PM ISTUpdated : May 02, 2023, 04:01 PM IST
5000 വര്‍ഷം പഴക്കമുള്ള മരം, 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ', ഭൂമിയുടെ കഥ പറയുമോ?

Synopsis

വീടുകളും കപ്പലുകളും നിർമ്മിക്കുന്നതിനായി നൂറ്റാണ്ടുകളായി ഈ മരത്തിന്‍റെ ഉറപ്പുള്ള തടി ഉപയോഗിക്കപ്പെട്ടിരുന്നതിനാല്‍ 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ വലിയ തോതില്‍ മരം വെട്ടിമുറിക്കപ്പെട്ടു.    


4,850 വർഷം പഴക്കമുള്ള യുഎസിലെ കാലിഫോർണിയയിൽ കണ്ടെത്തിയ ഗ്രേറ്റ് ബേസിൻ ബ്രിസ്റ്റിൽകോൺ പൈൻ ആയിരുന്നു ഇതുവരെ ഭൂമുഖത്ത് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള വൃക്ഷമായി കരുതിയിരുന്നത്. എന്നാല്‍ അതിലും ഏറെ പഴക്കമുള്ളൊരു മരം ഇപ്പോള്‍ തെക്കൻ ചിലിയിലെ വനത്തിൽ കണ്ടെത്തി. 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ' എന്നറിയപ്പെടുന്ന, നാല് മീറ്റർ (13 അടി) വ്യാസവും 28 മീറ്റർ ഉയരവുമുള്ള ഈ മരത്തിന്‍റെ മേല്‍ ശിഖിരങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ഭൂമി എങ്ങനെ പൊരുത്തപ്പെട്ടുവെന്നതിനെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. മെതുസെലഹ് (Methuselah) എന്നും പാറ്റഗോണിയൻ സൈപ്രസ് എന്നും ഈ മരമുത്തശ്ശന്‍ അറിയപ്പടുന്നു.  

ഇത്രയും കാലം ജീവിക്കാന്‍ അവസരം ലഭിച്ച മറ്റൊരാള്‍ ഈ ഭൂമിയിലില്ലെന്ന് ഗവേഷകനായ അന്‍റോണിയോ ലാറ പറയുന്നു. ചിലിയന്‍ തലസ്ഥാനമായ സാന്‍റിയാഗോയുടെ 800 കിലോമീറ്റർ തെക്കുള്ള ലോസ് റിയോസ് മേഖലയിലെ വനത്തില്‍ ഒരു മലയിടുക്കിന്‍റെ അരികിലാണ് ഗ്രേറ്റ് ഗ്രാൻഡ് ഫാദർ നില്‍ക്കുന്നത്. ഭൂഖണ്ഡത്തിന്‍റെ തെക്കന്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു തരം സൈപ്രസ് മരമായ ഫിറ്റ്സ്റോയ കുപ്രസോയിഡ്സ് (Fitzroya cupressoides) ആണിത്. ഇത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ വൃക്ഷ ഇനമാണിത്. വീടുകളും കപ്പലുകളും നിർമ്മിക്കുന്നതിനായി നൂറ്റാണ്ടുകളായി ഈ മരത്തിന്‍റെ ഉറപ്പുള്ള തടി ഉപയോഗിക്കപ്പെട്ടിരുന്നതിനാല്‍ 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ വലിയ തോതില്‍ മരം വെട്ടിമുറിക്കപ്പെട്ടു.  

1,650 വർഷത്തെ പഴക്കം; കുപ്പിമൊത്തം വൃത്തികേടായിരിക്കാം ഏങ്കിലും വീഞ്ഞ് കുടിക്കാന്‍ കൊള്ളാമെന്ന് വിദഗ്ദര്‍

1972-ൽ വനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പാർക്കിലെ വാർഡനായ ആനിബൽ ഹെൻറിക്വസ് മരം കണ്ടെത്തിയത്. എന്നാല്‍ മരം എവിടെയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്‍റെ അനന്തരവൻ ജോനാഥൻ ബാരിചിവിച്ച് ഇന്ന് ഈ മരത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരില്‍ ഒരാളാണ്. "സാധ്യമായ പഠനങ്ങളില്‍ 80 ശതമാനവും വൃക്ഷത്തിന് 5,000 വർഷം പഴക്കമുണ്ടാകുമെന്ന് കാണിക്കുന്നു." ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന്  ജോനാഥൻ ബാരിചിവിച്ച്  പറഞ്ഞു.  മരത്തിന്‍റെ പ്രായം കണക്കാക്കുന്ന വളയങ്ങൾ ഉപയോഗിച്ചുള്ള രീതി - ഡെൻഡ്രോക്രോണോളജി (dendrochronology) - പക്ഷേ ഇത്തരം പഴയ മരങ്ങളുടെ കാര്യത്തില്‍ അത്രയ്ക്ക് പ്രായോഗികമല്ല. കാരണം ഇവയുടെ ഉള്‍ക്കാമ്പ് പലപ്പോഴും ദ്രവിച്ച അവസ്ഥയിലായിരിക്കും.  

ഭൂമിയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ അവശേഷിക്കുന്നവയെ കാര്യമായി സംരക്ഷിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അവയുടെ വളയങ്ങള്‍ ഭൂമിയോടൊപ്പം രൂപപ്പെട്ടവയാണ്. അവയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞാല്‍ ഭൂമിയെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുമെന്ന് ജോനാഥൻ ബാരിചിവിച്ച് ചൂണ്ടിക്കാട്ടി. വളയങ്ങളുടെ വീതിയെ ആശ്രയിച്ച് അവ വരണ്ടതും മഴയുള്ളതുമായ വർഷങ്ങളെ സൂചിപ്പിക്കുന്നു. 1960-ൽ ഈ പ്രദേശത്തുണ്ടായ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനവും കാട്ടുതീയും ആ വളയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തിലേക്ക് ഒരു വാതില്‍ തുറക്കാന്‍ കഴിയുന്ന ഒരു ടൈം ക്യാപ്‌സ്യൂളായി ഗ്രേറ്റ് ഗ്രാൻഡ് ഫാദറിനെ കണക്കാക്കാമെന്നും ഈ മരങ്ങൾ അപ്രത്യക്ഷമായാൽ, ഗ്രഹത്തിലെ മാറ്റങ്ങളുമായി ജീവിതം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പ്രധാന താക്കോലാണ്  അപ്രത്യക്ഷമാകയെന്നു ബാരിചിവിച്ച് കൂട്ടിചേര്‍ത്തു. 

ടൈറനോസോറസുകള്‍ തിടമ്പേറ്റിയ പൂരക്കാഴ്ചകള്‍; അര്‍ജുന്‍ സജീവ് സംസാരിക്കുന്നു

PREV
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു