കോൻ ബനേഗ ക്രോർപതി മത്സരാർത്ഥിയെ ഷോയിൽ നിന്ന് പുറത്താക്കിയ ഏഴ് കോടി രൂപയുടെ ചോദ്യത്തിന് ഉത്തരം നൽകാമോ?

Published : Sep 07, 2023, 04:18 PM IST
കോൻ ബനേഗ ക്രോർപതി മത്സരാർത്ഥിയെ ഷോയിൽ നിന്ന് പുറത്താക്കിയ ഏഴ് കോടി രൂപയുടെ ചോദ്യത്തിന് ഉത്തരം നൽകാമോ?

Synopsis

"പത്മപുരാണം അനുസരിച്ച്, മാനിന്‍റെ ശാപത്താൽ നൂറ് വർഷം കടുവയായി ജീവിക്കേണ്ടി വന്ന രാജാവ് ആരാണ്?" എന്നതായിരുന്നു ബിഗ് ബി മത്സരാർത്ഥിയോട് ചോദിച്ച ആ ഏഴ് കോടി രൂപയുടെ ചോദ്യം. 


മിതാഭ് ബച്ചന്‍റെ ഐതിഹാസിക ഷോ, കോൻ ബനേഗ ക്രോർപതി സീസൺ 15 ഒടുവിൽ അതിന്‍റെ ആദ്യ കോടിപതിയെ കണ്ടെത്തി.  പഞ്ചാബിലെ തരൺ ജില്ലയിലെ ഖൽറയിൽ നിന്നുള്ള 21 കാരനായ ജസ്‌കരൻ സിംഗ് ആണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒരു കോടി രൂപയുടെ ചോദ്യത്തിന് ജസ്‌കരൻ വിജയകരമായി ഉത്തരം നൽകി, എന്നാൽ 7 കോടി രൂപ മൂല്യമുള്ള അവസാന റൗണ്ട് എത്തിയപ്പോൾ ഉത്തരം കൃത്യമായി അറിയാത്തതിനെ തുടർന്ന് ഗെയിം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ബിഗ് ബി മത്സരാർത്ഥിയോട് ചോദിച്ച ആ ഏഴ് കോടി രൂപയുടെ ചോദ്യം ഏതാണെന്ന് അറിയാൻ താല്പര്യമുണ്ടോ? എങ്കില്‍ കേട്ടോളൂ, "പത്മപുരാണം അനുസരിച്ച്, മാനിന്‍റെ ശാപത്താൽ നൂറ് വർഷം കടുവയായി ജീവിക്കേണ്ടി വന്ന രാജാവ് ആരാണ്?" ഉത്തരം നൽകുന്നതിനായി നാല് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്.  എ - ക്ഷേമധൂർത്തി, ബി - ധർമ്മദത്ത, സി - മിതധ്വജ , ഡി - പ്രഭഞ്ജന. ഇതിനുള്ള ശരിയായ ഉത്തരം ഏതാണെന്ന് നിങ്ങൾക്കറിയാമോ ? ശരിയായ ഉത്തരം പറഞ്ഞിരുന്നെങ്കിൽ ജസ്‌കരൻ സിംഗിന് 7 കോടി രൂപ സമ്മാനം ലഭിക്കുമായിരുന്നു. ആ ഉത്തരം, ഓപ്‌ഷൻ ഡി - പ്രഭഞ്ജന എന്നായിരുന്നു. പക്ഷേ കൃത്യമായ ഉത്തരം അറിയാത്തതിനാൽ ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരാതെ ജസ്‌കരൻ ഗെയിം ഉപേക്ഷിക്കാൻ തീരുമാനിച്ചു. 

കോവിഡ് പ്രതിരോധ ചികിത്സ; ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം മാറി !

ജസ്‌കരൻ സിംഗിന് ഒരു കോടിയുടെ ഭാഗ്യം സമ്മാനിച്ച ചോദ്യം ഇതായിരുന്നു "ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?" എ - ലോർഡ് കഴ്സൺ, ബി ​​- ലോർഡ് ഹാർഡിംഗ്, സി - ലോർഡ് മിന്‍റോ, ഡി - ലോർഡ് റീഡിംഗ് എന്നിവയായിരുന്നു ഓപ്ഷനുകൾ. ഉത്തരത്തെക്കുറിച്ച് ഉറപ്പില്ലാതിരുന്ന ജസ്കരൻ ധൈര്യപൂർവ്വം ഡബിൾ ഡിപ്പ് ലൈഫ്‌ലൈൻ ഉപയോഗിക്കാൻ തീരുമാനിച്ചു.  എന്നാല്‍, ലൈഫ്‌ലൈനുമായി മുന്നോട്ട് പോയാൽ, കളി ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അമിതാഭ് ബച്ചൻ, ജസ്‌കരന് മുന്നറിയിപ്പ് നൽകി. അപകട സാധ്യതയെക്കുറിച്ച് ചിന്തിക്കാതെ ജസ്‌കരൻ ലൈഫ്‌ലൈൻ ഉപയോഗിച്ച് മുന്നോട്ട് പോയി.  അതിശയകരമെന്ന് പറയട്ടെ, തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ അദ്ദേഹം തെരഞ്ഞെടുത്ത ബി "ലോർഡ് ഹാർഡിംഗ്" എന്ന ഓപ്ഷൻ ശരിയായ ഉത്തരമായിരുന്നു.

ബിസ്ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാന്‍ വിധി !

പഞ്ചാബിലെ തന്‍റെ ഗ്രാമത്തിൽ നിന്ന് ബിരുദം നേടിയ ചുരുക്കം ചിലരിൽ ഒരാളാണ് താനെന്ന് ജസ്‌കരൻ സിംഗ് ഷോയിൽ വെളിപ്പെടുത്തി.  അടുത്ത വർഷം നടക്കാനിരിക്കുന്ന യുപിഎസ്‌സി പ്രവേശന പരീക്ഷയുടെ ആദ്യ ശ്രമത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അദ്ദേഹം.  ഷോയുടെ ഓഡിഷനായി മുംബൈയിലേക്ക് പോകുന്നതിന് 10,000 രൂപ വിലയുള്ള വിമാന ടിക്കറ്റ് സംഘടിപ്പിച്ച് തന്ന പിതാവിനോട് ജസ്‌കരൻ നന്ദി പറഞ്ഞു. തന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രതിഫലമായതിനാൽ സമ്മാനത്തുക പിതാവിന് നൽകാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം ഷോയിൽ വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും