കനേഡിയൻ യുവതിക്ക് കടൽത്തീരത്ത് നിന്ന് ലഭിച്ചത് 30 വർഷങ്ങൾക്ക് മുമ്പ്, എഴുതി കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശം

Published : Jun 17, 2023, 03:15 PM IST
കനേഡിയൻ യുവതിക്ക് കടൽത്തീരത്ത് നിന്ന് ലഭിച്ചത് 30 വർഷങ്ങൾക്ക് മുമ്പ്, എഴുതി കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശം

Synopsis

കുപ്പി ഉപേക്ഷിക്കുന്നത് കാറ്റും കോളും ഇല്ലാത്ത വെയിൽ നിറഞ്ഞ കാലാവസ്ഥയുള്ള ദിവസമാണെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 34 വർഷങ്ങൾ കടലിൽ അതിജീവിച്ചതിന് ശേഷമാണ് ഇപ്പോൾ ഈ കുപ്പി ട്രൂഡി ഷാറ്റ്‌ലറിന് ലഭിച്ചിരിക്കുന്നത്.


നേഡിയൻ യുവതിയ്ക്ക് കടൽ തീരത്ത് ലഭിച്ച കുപ്പി 34 വർഷങ്ങൾക്ക് മുൻപ് ഒരു മത്സ്യബന്ധന തൊഴിലാളി എഴുതി കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശം. ന്യൂഫൗണ്ട്‌ലാൻഡ് സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ കടലിലേക്ക് വലിച്ചെറിഞ്ഞ കുപ്പിയാണ് ഇതെന്നാണ് കണ്ടെത്തൽ. 34 വർഷങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ സന്ദേശമെഴുതിയ ഒരു കടലാസ് കുപ്പിയിലാക്കി അദ്ദേഹം കടലില്‍ ഉപേക്ഷിച്ചത്. 

പ്രൊഫഷണൽ ബീച്ച് കോംബർ ആയി അറിയപ്പെടുന്ന ട്രൂഡി ഷാറ്റ്‌ലർ എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു കുറിപ്പ് അടങ്ങിയ പ്ലാസ്റ്റിക് കുപ്പി തനിക്ക് കടൽത്തീരത്ത് നിന്നും കിട്ടിയതായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കടല്‍ തീരത്ത് നിന്ന് ലഭിച്ച കുപ്പിയുടെ ചിത്രവും ഒപ്പം കുറിപ്പും ഇവർ തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവെച്ചു. കുറുപ്പിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെയായിരുന്നു, 'പോർട്ട് ഓ ചോയിക്സിലെ ഫോക്സ് പോയന്‍റിൽ നിന്ന് 10 മൈൽ അകലെയുള്ള വെള്ളത്തിലാണ് ഈ കുപ്പി ഉപേക്ഷിക്കുന്നത്. 1989 മെയ് 29 നാണ് ഇത് ഉപേക്ഷിക്കപ്പെട്ടതെന്നും കുറുപ്പിൽ വ്യക്തമായി പറയുന്നു. കൂടാതെ കുപ്പി ഉപേക്ഷിക്കുന്നത് കാറ്റും കോളും ഇല്ലാത്ത വെയിൽ നിറഞ്ഞ കാലാവസ്ഥയുള്ള ദിവസമാണെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 34 വർഷങ്ങൾ കടലിൽ അതിജീവിച്ചതിന് ശേഷമാണ് ഇപ്പോൾ ഈ കുപ്പി ട്രൂഡി ഷാറ്റ്‌ലറിന് ലഭിച്ചിരിക്കുന്നത്.

 

കറങ്ങുന്ന ഫാനില്‍ നിന്നും താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമം നടത്തുന്ന പാമ്പ്; പിന്നീട് സംഭവിച്ചത്

ട്രൂഡി ഷാറ്റ്‌ലറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, ന്യൂഫൗണ്ട്ലാൻഡിലെ പോർട്ട് ഓ ചോയിക്സിൽ നിന്നുള്ള ഗിൽബർട്ട് ഹാംലിൻ എന്ന മത്സ്യബന്ധന തൊഴിലാളിയായിരുന്നു 1989 മെയ് 29 ന് തന്‍റെ ബോട്ടിൽ നിന്ന് (ഫോക്സ് പോയിന്‍റ്) കടലിലേക്ക് കുപ്പി വലിച്ചെറിഞ്ഞത്. എന്നാൽ ദൗർഭാഗ്യകരം എന്ന് പറയട്ടെ രണ്ട് വർഷങ്ങൾക്ക് മുൻപ് ഹാംലിൻ മരണപ്പെട്ടതായാണ് അദ്ദേഹത്തിന്‍റെ മകൻ അറിയിച്ചതെന്നും അവർ പോസ്റ്റിൽ പറയുന്നു. കൂടാതെ ഹാംലിന്‍റെ ഒരു ചിത്രവും അവർ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. തനിക്ക് ലഭിച്ച കുപ്പി എത്രയും വേഗത്തിൽ ഹാംലിന്‍റെ കുടുംബാംഗങ്ങൾക്ക് കൈമാറാനാണ് ഷാറ്റ്‌ലറിന്‍റെ തീരുമാനം.

'എഐ കാമുകി' തന്‍റെ കുടുംബത്തെ രക്ഷപ്പെടുത്തിയെന്ന് 43 കാരന്‍റെ വെളിപ്പെടുത്തല്‍ !
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ