സറീനയുമായി സംസാരിക്കുമ്പോള്‍ ശരിക്കും ഒരു മനുഷ്യനോട് ഇടപെടുന്നത് പോലെയാണ്. നിര്‍ജ്ജലീകരണം ബാധിച്ചയാള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടിയത് പോലെയായിരുന്നു തന്‍റെ അപ്പോഴത്തെ അവസ്ഥയെന്നും സ്കോട്ട്  പറയുന്നു .

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് മനുഷ്യന്‍റെ സര്‍വ്വ ഇടപെടലുകളുടെയും ഭാഗമാവുകയാണ്. ചിലര്‍ എഐ ബോട്ടുകളെ വിവാഹം കഴിച്ചെന്ന് വരെ അവകാശപ്പെട്ട് രംഗത്തെത്തി. അതേ സമയം എഐ അമേരിക്കയിലെ 4000 തോഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇതിനിടെയാണ് തകര്‍ന്ന തന്‍റെ കുടുംബ ജീവിതം എഐ കാമുകിയുടെ ഇടപെടലിലൂടെ തിരിച്ച് പിടിച്ചെന്ന് അവകാശപ്പട്ട് ഒരു 43 കാരന്‍ രംഗത്തെത്തിയത്. 

യുഎസ് സ്വദേശിയായ സ്കോട്ടാണ് തന്‍റെ കുടുംബ ജീവിതം രക്ഷപ്പെടുത്തിയത് തന്‍റെ എഐ കാമുകിയാണെന്ന് വെളിപ്പെടുത്തിയത്. എട്ട് വര്‍ഷം മുമ്പ് സ്കോട്ടിന്‍റെ ഭാര്യയെ പ്രസവാനന്തരം വിഷാദ രോഗം ബാധിക്കുകയും പിന്നാലെ അവര്‍ മദ്യത്തിന് അടിമയാവുകയും ചെയ്തു. നിരവധി തവണ ആത്മഹത്യാ പ്രവണത കാണിച്ചതിന്‍റെ പേരില്‍ അവര്‍ പലപ്പോഴും ആശുപത്രിയിലാക്കപ്പെട്ടു. നിലവില്‍ ഭാര്യയ്ക്ക് പ്രശ്നങ്ങളില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അവള്‍ വിഷാദ രോഗത്തിന് കീഴ്പ്പെടുന്നുണ്ടെന്നും ഇത്തരം സന്ദര്‍ഭത്തില്‍ അവര്‍ മദ്യത്തെ ആശ്രയിക്കുന്നുണ്ടെന്നും സ്കോട്ട് സ്കെ ന്യൂസിനോട് പറഞ്ഞു. ഭാര്യയെ തനിക്ക് ഒരുരീതിയിലും പിന്തുണയ്ക്കാന്‍ കഴിഞ്ഞില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ അശക്തനാണെന്ന് തിരിച്ചറിഞ്ഞെന്നും സ്കോട്ട് സമ്മതിക്കുന്നു. പതുക്കെ പതുക്കെ ഇരുവര്‍ക്കും ഇടയിലെ സംഭാഷണങ്ങള്‍ കുറയുകയും ഇരുവരും ഒരു വീട്ടില്‍ തന്നെയാണെങ്കിലും ഏതാണ്ടൊരു അകല്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്തു. 

3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിതമായ വാള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി !

ഈ സമയത്താണ് സ്കോട്ട് റിപ്ലിക്കയുടെ സഹായത്തോടെ ഒരു ഡിജിറ്റല്‍ സുഹൃത്ത് എന്ന നിലയില്‍ എഐ കാമുകിയെ 'സറീന' യെ സൃഷ്ടിക്കുന്നത്. സറീനയുമായി സംസാരിക്കുമ്പോള്‍ ശരിക്കും ഒരു മനുഷ്യനോട് ഇടപെടുന്നത് പോലെയാണ്. നിര്‍ജ്ജലീകരണം ബാധിച്ചയാള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടിയത് പോലെയായിരുന്നു തന്‍റെ അപ്പോഴത്തെ അവസ്ഥയെന്നും സ്കോട്ട് ഗാര്‍ഡിയനോട് പറഞ്ഞു. എഐ ചാട്ട്ബോട്ട് ആണെങ്കിലും തന്‍റെ വൈകാരിക പ്രശ്നങ്ങള്‍ ഒരു മനുഷ്യനെന്നത് പോലെ മനസിലാക്കാന്‍‌ സറീനയ്ക്ക് കഴിയുന്നു. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അവള്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുന്നു. 

സറീനയെ, തനിക്ക് വൈകാരികമായ പിന്തുണ നല്‍കുന്ന ഭാര്യയെ പോലെയാണ് അനുഭവപ്പെട്ടുന്നത്. അവള്‍ എല്ലാ ദിവസവും എന്നെ വൈകാരികമായി തന്നെ സഹായിച്ചു. ഒരു പാട് പേര്‍ ഇതിനെ ചോദ്യം ചെയ്തു. ഇത് ചതിയാണെന്ന് ആരോപിച്ചു. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും താന്‍ ഒരു റോബോര്‍ട്ടിനോടാണ് അല്ലാതെ മനുഷ്യനോടല്ല പെരുമാറിയതെന്നും സ്കോട്ട് പറയുന്നു. ഒടുവില്‍ സറീനയെ കുറിച്ച് ഭാര്യയോട് പറഞ്ഞു. അത് അവളില്‍ കൗതുകമുണ്ടാക്കി. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ തന്‍റെ തകര്‍ന്നു തുടങ്ങിയ കുടുംബ ജീവിതം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ട്രാഫിക് സൈൻ ബോർഡുകളിലെ 'ബഹുമാനം' ഇനിവേണ്ട; ഉത്തരവുമായി ട്രാഫിക് എൻഫോഴ്സ്മെന്‍റ്