വീടിന് പുറത്ത് തോക്കുമായി കള്ളന്മാർ, ഉടമയുടെ ജീവൻ തന്നെ രക്ഷിച്ച് ഒരു പൂച്ച!

Published : Aug 04, 2022, 12:06 PM IST
വീടിന് പുറത്ത് തോക്കുമായി കള്ളന്മാർ, ഉടമയുടെ ജീവൻ തന്നെ രക്ഷിച്ച് ഒരു പൂച്ച!

Synopsis

പിന്നീട്, പൂച്ച ബെഡ്റൂമിലേക്ക് വന്നു. കിടക്കയിലേക്ക് ചാടിക്കയറി. എവെരിറ്റിനെ ശല്യപ്പെടുത്താനും കൈ പിടിച്ച് വലിക്കാനും ഒക്കെ തുടങ്ങി. അപ്പോൾ തന്നെ അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാവുകയായിരുന്നു.

വളർത്തുമൃ​ഗങ്ങൾ പലപ്പോഴും നമുക്ക് ആശ്രയമാകാറുണ്ട്. നമ്മെ സഹായിക്കാറുണ്ട്. അതുപോലെ മിസിസിപ്പിയിലെ ഒരു പൂച്ചയും തന്റെ ഉടമയുടെ ജീവൻ തന്നെ രക്ഷപ്പെടാൻ കാരണമായിത്തീർന്നിരിക്കയാണ്. വീട്ടിലേക്ക് അതിക്രമിച്ച് കയറിവരാനിരുന്ന കള്ളനെ കുറിച്ച് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു പൂച്ച. ഫ്രെഡ് എവെരിറ്റ് എന്നാണ് 68 -കാരനായ ഉടമയുടെ പേര്. അദ്ദേഹത്തോടൊപ്പം ബെൽഡനിലെ ടുപെലോ പ്രാന്തപ്രദേശത്താണ് പൂച്ച താമസിക്കുന്നത്.

രണ്ടുപേർ അവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ പൂച്ച ആ അപകടത്തെ കുറിച്ച് തന്റെ ഉടമയെ അറിയിക്കാൻ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുകയായിരുന്നു. 'കാവൽനായകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇത് ശരിക്കും ഒരു കാവൽ പൂച്ചയാണ്' എന്ന് എവെരിറ്റ് പറയുന്നു. ജൂലൈ 25 -ന് പുലർച്ചെ 2.30 -നും മൂന്നിനും ഇടയിലാണ് കള്ളന്മാർ അകത്ത് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. ബണ്ഡിറ്റ് എന്ന് പേരായ പൂച്ചയുടെ കരച്ചിൽ അടുക്കളയിൽ നിന്നും കേട്ടതിനെ തുടർന്നാണ് ആദ്യം എവെരിറ്റ് ഉറക്കം ഉണരുന്നത്. 

പിന്നീട്, പൂച്ച ബെഡ്റൂമിലേക്ക് വന്നു. കിടക്കയിലേക്ക് ചാടിക്കയറി. എവെരിറ്റിനെ ശല്യപ്പെടുത്താനും കൈ പിടിച്ച് വലിക്കാനും ഒക്കെ തുടങ്ങി. അപ്പോൾ തന്നെ അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാവുകയായിരുന്നു. 'അതിന് മുമ്പ് ഒരിക്കലും അവൾ അങ്ങനെ ചെയ്തിട്ടില്ലായിരുന്നു. ഞാനാണെങ്കിൽ എന്താ നിനക്ക് പറ്റിയത് എന്ന് ചോദിക്കുന്ന അവസ്ഥയിലായിരുന്നു' എന്നും എവെരിറ്റ് പറയുന്നു. 

അങ്ങനെ അയാൾ പോയി എന്താണ് എന്ന് അന്വേഷിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. നോക്കിയപ്പോൾ വാതിലിന് പുറത്ത് രണ്ടുപേർ നിൽക്കുന്നത് കാണുകയായിരുന്നു. അതിൽ ഒരാളുടെ കയ്യിൽ തോക്കുണ്ടായിരുന്നു. മറ്റേ ആൾ വാതിൽ തുറക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഒരു കൈത്തോക്കുമായി എവെരിറ്റ് അടുക്കളയിലേക്ക് മടങ്ങിയെത്തി. അപ്പോഴേക്കും കള്ളന്മാർ സ്ഥലം വിട്ടിരുന്നു. അതുകൊണ്ട് തന്നെ പൊലീസിനെ വിളിച്ചില്ല. പൂച്ച ഇല്ലായിരുന്നു എങ്കിൽ ഇതൊന്നുമായിരിക്കില്ല സംഭവിക്കുക എന്ന് എവെരിറ്റ് പറഞ്ഞു. 

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം