ഈ പൂച്ചയെ കാണാൻ അടുത്ത രാജ്യത്ത് നിന്നുവരെ ആളുകളെത്തുന്നു!

Published : Feb 21, 2023, 08:24 AM IST
ഈ പൂച്ചയെ കാണാൻ അടുത്ത രാജ്യത്ത് നിന്നുവരെ ആളുകളെത്തുന്നു!

Synopsis

2020 -ൽ ഒരു ഡോക്യുമെന്ററി വന്നതോടെയാണ് ​ഗാസെക് പ്രശസ്തനാവുന്നത്. അതിനുശേഷം ​ഗാസെക്കിന്റെ പ്രശസ്തി അവന്റെ വീടും നാടും കടന്ന് സഞ്ചരിച്ച് തുടങ്ങി.

പൂച്ചകളെ സാമൂഹിക മാധ്യമങ്ങൾ എന്നും സ്നേഹിച്ചിട്ടേ ഉള്ളൂ. അവയുടെ വീഡിയോ ആണെങ്കിലും ചിത്രങ്ങളാണെങ്കിലും വലിയ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. വളരെ ക്യൂട്ട് ആയ മൃ​ഗങ്ങളായിട്ടാണ് പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ ഇവയെ കാണുന്നത്. എന്നാൽ, ഏതെങ്കിലും ന​ഗരത്തിൽ പ്രധാന വിനോദ സഞ്ചാര ആകർഷണമായി പൂച്ച മാറുമോ? അങ്ങനെയും പൂച്ചയും ന​ഗരവും ഉണ്ട്. 

ഒരു പുതിയ നഗരം സന്ദർശിക്കുമ്പോൾ സാധാരണയായി വിനോദസഞ്ചാരികൾ ചരിത്രപരമായ ലാൻഡ്‌മാർക്കുകൾ, മ്യൂസിയങ്ങൾ, സ്മാരകങ്ങൾ, പാലങ്ങൾ, പ്രധാനപ്പെട്ട കെട്ടിടങ്ങൾ, പാർക്കുകൾ എന്നിവയൊക്കെയാണ് കാണാൻ വേണ്ടി തീരുമാനിക്കുക. എന്നാൽ, പോളണ്ടിലെ Szczecin സന്ദർശിക്കാനെത്തുന്നവരെ അവരുടെ ഗൈഡ് ​ഗാസെക് എന്ന കറുപ്പും വെളുപ്പും നിറമുള്ള ഒരു പൂച്ചയെ കാണാൻ എന്തായാലും കൊണ്ടുപോയിരിക്കും. 

ഇത് മാത്രമല്ല, ഈ പൂച്ചയ്ക്ക് സ്വന്തമായി ഒരു ഇൻസ്റ്റ​ഗ്രാം പേജും ​ഗൂ​ഗിളിൽ ഫൈവ് സ്റ്റാർ റേറ്റിം​ഗും ഉണ്ട്. ബിസിനസ് ഇൻസൈഡറിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്, ഈ പൂച്ച ഇപ്പോൾ പോളിഷ് ന​ഗരത്തിലെ വിനോദ സഞ്ചാരമേഖലയിലെ പ്രധാന ആകർഷണമാണ് എന്നാണ്. 

2020 -ൽ ഒരു ഡോക്യുമെന്ററി വന്നതോടെയാണ് ​ഗാസെക് പ്രശസ്തനാവുന്നത്. അതിനുശേഷം ​ഗാസെക്കിന്റെ പ്രശസ്തി അവന്റെ വീടും നാടും കടന്ന് സഞ്ചരിച്ച് തുടങ്ങി. ഈ പ്രദേശം സന്ദർശിക്കുന്നവർക്കും വിനോദ സഞ്ചാരികൾക്കും അവനെ അവ​ഗണിക്കാൻ പറ്റാത്തത്രയും വലിയ ആകർഷണമായി വളരുകയായിരുന്നു ​ഗാസെക്. ഇവിടെ എത്തുന്ന ആളുകൾ അവനൊപ്പം ഫോട്ടോയും വീഡിയോയും ഒക്കെ അടുത്താണ് മടങ്ങുന്നത്. ചിലരൊക്കെ അവന് ഭക്ഷണവും നൽകുന്നു. 

അടുത്ത രാജ്യത്ത് നിന്ന് പോലും ആരാധകർ ​ഗാസെക്കിനെ കാണാൻ വേണ്ടി എത്താറുണ്ട് എന്ന് പറയുന്നവരും ഉണ്ട്. നിരവധിപ്പേരാണ് അവനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വയ്ക്കുന്നത്. അതേ സമയം അവന്റെ തടി കൂടി വരുന്നതിൽ ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ, അവനെ കാണാനെത്തുന്നവരുടെ അടുത്തേക്ക് അവൻ ചെല്ലാതെയിരുന്നാൽ അവന് ഭക്ഷണം കൊടുത്ത് വിളിക്കുന്നവരുണ്ട്. അതാണ് അവന്റെ തടി ഇങ്ങനെ കൂടാൻ കാരണം എന്നാണ് പ്രദേശത്തെ സൊസൈറ്റി ഫോർ ദി കെയർ ഓഫ് ആനിമൽസ് പറയുന്നത്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ