എട്ട് കോടി രൂപയുടെ മോതിരം അണിഞ്ഞ് റിഹാന; ജസ്റ്റിസ് ഫോര്‍ മ്യാന്‍മാറിന്‍റെ പ്രതിഷേധത്തിന് കാരണമെന്ത്?

Published : Feb 20, 2023, 04:43 PM ISTUpdated : Feb 20, 2023, 04:47 PM IST
എട്ട് കോടി രൂപയുടെ മോതിരം അണിഞ്ഞ് റിഹാന; ജസ്റ്റിസ് ഫോര്‍ മ്യാന്‍മാറിന്‍റെ പ്രതിഷേധത്തിന് കാരണമെന്ത്?

Synopsis

സൈന്യമാണ് മ്യാന്മാര്‍ ഭരിക്കുന്നത്. സൈന്യത്തിന് എതിരെ നില്‍ക്കുന്നവര്‍ക്ക് രണ്ട് ശിക്ഷകളെ ഉള്ളൂ. ഒന്ന് മരണം, രണ്ട് തടവ്. സൈന്യത്തിന്‍റെ പ്രധാന വരുമാന ശ്രോതസ് ആകട്ടെ രാജ്യത്തെ റൂബി ഖനനമാണ്. . 

രോ ജനതയ്ക്കും തങ്ങളുടെ മാത്രം സ്വന്തമെന്ന് കരുതുന്ന നിരവധി വസ്തുക്കള്‍ ഉണ്ടായിരിക്കും. അവ ആ ദേശത്തിന്‍റെ പാരമ്പര്യത്തെയോ ചരിത്രത്തെയോ അതല്ലെങ്കില്‍ ദേശവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും തരത്തില്‍ ഏറെ ഇഴയടുപ്പമുള്ള വസ്തുക്കളോ മറ്റ് സാധനങ്ങളോ ഒക്കെയായിരിക്കും. ഇത്തരം സാധനങ്ങളോട് ഓരോ ദേശജനതയും ഒരുതരം പ്രത്യേക വൈകാരിക ബന്ധവും സൂക്ഷിക്കും. അവയ്ക്ക് നേരെ രാജ്യത്തിന് പുറത്ത് നിന്നോ അകത്ത് നിന്നോ മറ്റെന്തെങ്കിലും തരത്തില്‍ അവഹേളനം നേരിട്ടെന്ന് തോന്നിയാല്‍ പ്രതികരണവുമായി അതാത് ദേശത്തെ ജനങ്ങള്‍ ഉയര്‍ന്നുവരുന്നതിനും നമ്മള്‍ പലകാലത്തും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിലൊരു അനുഭവത്തിലൂടെയാണ് ലോക പ്രശസ്ത പോപ്പ് ഗായിക റിഹാന ഇപ്പോള്‍ കടന്ന് പോകുന്നത്. 

2023 ലെ സൂപ്പര്‍ ബൌള്‍ ഷോയ്ക്കിടെ ഒരു മില്യണ്‍ ഡോളറിന്‍റെ (ഏതാണ്ട് 8 കോടി 27 ലക്ഷം രൂപ) ഷുഗർലോഫ് കബോക്കൺ ബർമ്മ റൂബി എന്ന മോതിരവുമിട്ടായിരുന്നു പോപ്പ് സ്റ്റാര്‍ റിഹാന പാടാനെത്തിയത്. പാട്ട് പാടി ഓളമുണ്ടാക്കി, റിഹാന വേദി വിട്ടെങ്കിലും അതിനകം അവര്‍ വിവാദത്തിലകപ്പെട്ടിരുന്നു. "ജസ്റ്റിസ് ഫോർ മ്യാൻമർ" എന്ന ട്വിറ്ററിലെ ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് റിഹാനയ്ക്കെതിരെ രംഗത്തെത്തിയത്. ജസ്റ്റിസ് ഫോർ മ്യാൻമറിന്‍റെ പ്രതികരണം മനസിലാക്കണമെങ്കില്‍ കുറച്ച് പുറകോട്ട് സഞ്ചരിക്കണം. 

 

കൂടുതല്‍ വായനയ്ക്ക്: നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ജപ്പാന് സ്വന്തമായത് 7000 -ത്തോളം പുതിയ ദ്വീപുകള്‍!
 

ലോകത്ത് ഏറ്റവും തിളക്കമേറിയ മാണിക്യക്കല്ലിന് പേര് കേട്ട സ്ഥലമാണ് മ്യാന്മാര്‍. ഇപ്പോഴത്തെ സൈനിക ഭരണകൂടത്തിന്‍റെ പ്രധാനപ്പെട്ട വരുമാന ശ്രോതസാണ് ഇത്തരം പ്രകൃതിദത്ത കല്ലുകള്‍. കഴിഞ്ഞ കുറച്ചേറെ കാലമായി മ്യാന്മാറിലെ സൈനിക ഭരണകൂടമായ ജുണ്ട സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരായ പോരാട്ടത്തിലാണ്. ആദ്യം രാജ്യത്ത് നിന്ന് റോഹിങ്ക്യന്‍ വംശജരെ ഓടിച്ച സൈനിക ഭരണകൂടം പിന്നീട് സൈനിക ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഓരോരുത്തരെയായി കൊലപ്പെടുത്തുകയോ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയോ ചെയ്തു. ഓങ് സാങ് സൂചിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ഇന്ന് ജയിലിലാണ്. അതായത് രാജ്യത്തെ റൂബി ഖനനം സ്വന്തം ജനതയ്ക്കെതിരായ സൈനിക ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായിക്കുന്നു വെന്നാണ് ജസ്റ്റിസ് ഫോര്‍ മ്യാന്മാര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം ജനതയ്ക്കെതിരായ യുദ്ധത്തിനുള്ള സര്‍ക്കാര്‍ ഫണ്ടിലേക്ക് വലിയ സംഭാവന ചെയ്യുന്ന റൂബി ഖനനവും വ്യാപാരവും നിരോധിക്കണമെന്നും ജസ്റ്റിസ് ഫോര്‍ മ്യാന്മാര്‍ ആവശ്യപ്പെടുന്നു. 

 

 

മുൻ രാഷ്ട്രീയക്കാരനും ഹിപ് ഹോപ്പ് ഗായകനുമായ ഫിയോ സെയാർ ഥാവിനെ അടക്കം നാല് പേരെ സൈനിക ഭരണകൂടം വധിച്ചു. മ്യാൻമറില്‍ നിന്നുള്ള സഹ കലാകാരന്മാരെ ഒപ്പം കൂട്ടിയ റിഹാന ഇത് കണ്ടില്ലെന്ന് നടിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. മ്യാന്മാറിലെ പട്ടാള അട്ടിമറിയും ഒപ്പം ജനങ്ങള്‍ക്കെതിരായ സൈനീക ഭരണകൂടത്തിന്‍റെ ക്രൂരമായ നടപടികള്‍ തുടരുമ്പോഴും അന്താരാഷ്ട്രാതലത്തില്‍ മ്യാന്മാറില്‍ നിന്നുള്ള മരതകങ്ങളുടെ വ്യാപാരം തുടരുകയാണ്. ഇത് സൈനിക ഭരണകൂടത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യാമണെന്നും ഇവര്‍ ആരോപിക്കുന്നു. മ്യാന്മാറില്‍ സൈനിക ഇടപെടലുണ്ടായപ്പോള്‍ 'മ്യാന്മാര്‍, എന്‍റെ പ്രാർത്ഥനകൾ നിങ്ങളോടൊപ്പമുണ്ട്. എന്ന് റിഹാന ട്വീറ്റ് ചെയ്തിരുന്നു. മ്യാന്മാറിലെ ജനങ്ങള്‍ക്കൊപ്പം ഇപ്പോഴും നിങ്ങള്‍ നില്‍ക്കുന്നുവെങ്കില്‍ മാണിക്യക്കല്ല് ഉപേക്ഷിക്കാനും മ്യാന്മാറിലെ റൂബി ഖനനത്തിനെതിരെ സംസാരിക്കാനും സംഘടന ആവശ്യപ്പെട്ടുന്നു. 


കൂടുതല്‍ വായനയ്ക്ക്; മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി 

 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ