ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്

Published : Dec 07, 2025, 02:54 PM IST
Kanpur

Synopsis

വിദേശത്തെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആകാശ് തിവാരി എന്ന യുവാവ് പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലേക്ക് തിരികെ വന്ന ശേഷം താന്‍ താൻ നേരിടുന്ന വെല്ലുവിളികളാണ് യുവാവ് പങ്കുവയ്ക്കുന്നത്.

മികച്ച തൊഴിലും ജീവിത സാഹചര്യങ്ങളും തേടി യുവാക്കളിൽ അധികവും ഇപ്പോൾ വിദേശത്തേക്ക് ചേക്കേറാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, അത്തരത്തിൽ വിദേശത്തെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ യുവാവ് താൻ നേടുന്ന വെല്ലുവിളികൾ സാമൂഹിക മാധ്യമങ്ങൾ വഴി വെളിപ്പെടുത്തിയിരിക്കുകയാണ്. ഡബ്ലിൻ, അയർലൻഡ് എന്നിവിടങ്ങളിലെ ജീവിതത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ തന്റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലായെന്ന് കാൺപൂർ സ്വദേശിയായ ആകാശ് തിവാരി പറയുന്നു. പ്രത്യേകിച്ച് വൈദ്യുതി, ഗതാഗതം, വായുവിന്റെ ഗുണനിലവാരം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ.

ഒരു ആഗോള കമ്പനിയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഇന്നൊവേഷൻ സ്ട്രാറ്റജി ടീമിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ആകാശ്. തനിക്ക് വിദേശത്ത് ഒരിക്കലും പ്രശ്‌നമുണ്ടാകാത്ത പല ആവശ്യങ്ങൾക്കുമായി ഇപ്പോൾ ഇന്ത്യയിൽ പോരാടുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കങ്ങൾ ആണ്. വീട് സ്ഥിതിചെയ്യുന്ന കാൺപൂരിൽ ദിവസവും 4–5 മണിക്കൂർ വൈദ്യുതി മുടങ്ങുന്നു. ഈ കുറിപ്പ് എഴുതുന്ന സമയത്തു പോലും ഞങ്ങൾക്ക് വൈദ്യുതിയില്ല. എന്നാൽ, ഡബ്ലിനിലെ മൂന്ന് വർഷത്തിലധികം നീണ്ട ജീവിതത്തിൽ വെറും ഒറ്റത്തവണ മാത്രമാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധി താൻ അഭിമുഖീകരിച്ചിട്ടുള്ളത്. അതും വെറും 15 മിനിറ്റ് നേരത്തേക്ക് മാത്രം, നേരത്തെ മുന്നറിയിപ്പ് തന്നിട്ടുള്ള വൈദ്യുതി മുടക്കം മാത്രം.

 

 

കനത്ത ഗതാഗതക്കുരുക്കും തുടർച്ചയായ ഹോൺ മുഴക്കലുകളും വായുവിന്റെ ഗുണനിലവാരം കുറയുന്നതും എല്ലാം ദൈനംദിന ജീവിതത്തിൽ താൻ പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വിദേശത്ത് സാധാരണമായി കണക്കാക്കുന്ന സ്ഥിരമായ വൈദ്യുതിയും ശുദ്ധവായുവുമെല്ലാം ഇപ്പോൾ ആഡംബരമായി തോന്നുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കായി എന്തുകൊണ്ടാണ് ഇന്ത്യയിലെ ആളുകൾ കഷ്ടപ്പെടേണ്ടി വരുന്നതെന്ന് അദ്ദേഹം സംശയമുന്നയിച്ചു. എന്തായാലും അദ്ദേഹത്തിന്റെ പോസ്റ്റ് ഇന്ത്യയിലെ ജീവിത സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം