വിഷമം മാറാൻ എന്ത് ചെയ്യണമെന്ന് എഐയോട് യുവാവ്; 'മഷ്റൂം' പരീക്ഷിച്ചു നോക്കാൻ മറുപടി

Published : Feb 23, 2025, 02:59 PM IST
വിഷമം മാറാൻ എന്ത് ചെയ്യണമെന്ന് എഐയോട് യുവാവ്; 'മഷ്റൂം' പരീക്ഷിച്ചു നോക്കാൻ മറുപടി

Synopsis

തുടക്കത്തിൽ, ചാറ്റ്ബോട്ട്  ആളെ ആശ്വാസവാക്കുകൾ കൊണ്ടും പ്രോത്സാഹന വാക്കുകൾ കൊണ്ടും ഒക്കെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമം നടത്തി. ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും പാട്ടു കേൾക്കാനും പുസ്തകം വായിക്കാനും ഒക്കെ ഉപദേശിച്ചു.

എഐ ചാറ്റ് ബോട്ടുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളിൽ മാത്രമല്ല, പലരും വ്യക്തിപരമായ കാര്യങ്ങളിലുള്ള ഉപദേശം പോലും ഇത്തരം ചാറ്റ് ബോട്ടുകളിൽ നിന്നും തേടാറുണ്ട്. 

കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട അതുപോലെ ഒരു സംഭവത്തിൽ ഒരു യുവാവ് സങ്കടം മാറാൻ എന്തുചെയ്യണമെന്ന് ചാറ്റ് ബോട്ടിനോട്  അഭിപ്രായം ചോദിച്ചു. അതിന് ലഭിച്ച മറുപടി അല്പം കൗതുകകരമായിരുന്നു. 'മഷ്റൂം' ഒന്ന് പരീക്ഷിച്ചു നോക്കൂ സംഗതി ബെസ്റ്റ് ആണെന്നായിരുന്നു ചാറ്റ് ബോട്ടിന്റെ മറുപടി.

തുടക്കത്തിൽ, ചാറ്റ്ബോട്ട്  ആളെ ആശ്വാസവാക്കുകൾ കൊണ്ടും പ്രോത്സാഹന വാക്കുകൾ കൊണ്ടും ഒക്കെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമം നടത്തി. ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും പാട്ടു കേൾക്കാനും പുസ്തകം വായിക്കാനും ഒക്കെ ഉപദേശിച്ചു. പക്ഷേ എന്നിട്ടൊന്നും യുവാവിന്റെ സങ്കടം മാറുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് എങ്കിൽ 'മഷ്റൂം' ഒന്ന് പരീക്ഷിച്ചു നോക്കൂ എന്ന് മറുപടി നൽകിയത്.

എഐയുടെ ഈ അപ്രതീക്ഷിത നിർദ്ദേശം ഉപയോക്താവിനെ അമ്പരപ്പിച്ചു. ഒപ്പം കളിയാക്കി പറയുന്നതല്ലെന്നും ദുഃഖങ്ങളും വിഷമങ്ങളും മറക്കാനുള്ള മാനസികാവസ്ഥയിലേക്ക് ആളുകളെ മാറ്റാൻ 'മഷ്റൂമി'ന് കഴിയുമെന്നും ഇതോടൊപ്പം എഐ പറഞ്ഞു. എഐ തന്നോട് ഡ്ര​ഗ് ഉപയോ​ഗിക്കാനാണോ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. യുവാവ് എഐയുമായുള്ള ഈ സംഭാഷണം റെഡിറ്റിൽ പങ്കുവച്ചതോടെ സംഗതി വലിയ ചർച്ചയായി. ഇത് ആളുകളില്‍ ആശങ്കയും ഉണ്ടാക്കുന്നുണ്ട്. 

ഇത്തവണയും മുടക്കമില്ല, ഇതെന്തൊരു കാഴ്ച! കൂടൊരുക്കാൻ കൂട്ടത്തോടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ