സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; മോഷ്ടിച്ച കാർഡുകൊണ്ട് ലോട്ടറിയെടുത്തു, കള്ളന്മാർക്ക് കോടികൾ, ഉടമയുടെ ഡിമാന്‍ഡ്

Published : Feb 23, 2025, 01:19 PM IST
സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; മോഷ്ടിച്ച കാർഡുകൊണ്ട് ലോട്ടറിയെടുത്തു, കള്ളന്മാർക്ക് കോടികൾ, ഉടമയുടെ ഡിമാന്‍ഡ്

Synopsis

ബാങ്ക് കാർഡുകളും മറ്റ് രേഖകളും ഉൾപ്പടെയാണ് കാറിൽ സൂക്ഷിച്ചിരുന്ന ജീൻ‌ ഡേവിഡിന്റെ ബാ​ഗ് നഷ്ടപ്പെട്ടത്. തെക്കൻ നഗരമായ ടൗളൗസിൽ വച്ചായിരുന്നു കാറിൽ നിന്ന് ബാ​ഗ് മോഷ്ടിക്കപ്പെട്ടത്.

വളരെ അപൂർവവും രസകരവുമായ ഒരു വാർത്തയാണ് ഇപ്പോൾ പാരീസിൽ നിന്നും പുറത്ത് വരുന്നത്. മോഷ്ടിച്ച കാർഡുപയോ​ഗിച്ച് വാങ്ങിയ ലോട്ടറി ടിക്കറ്റിന് കോടികൾ സമ്മാനം. കാർഡിന്റെ ഉടമയാവട്ടെ ആ തുക ഭാ​ഗം വയ്ക്കണം എന്നാണ് പറയുന്നത്. ഒരു കണ്ടീഷനും കൂടിയുണ്ട്, തന്റെ പേഴ്സ് തിരികെ തരണം. 

$523,000 ആണ് ലോട്ടറിയടിച്ചിരിക്കുന്നത്. ഏകദേശം 45 കോടി വരും ഇത്. എന്നാൽ, കള്ളന്മാർ ഇതുവരെ ലോട്ടറി അധികൃതരെ സമീപിക്കുകയോ ഇത് കാശാക്കി മാറ്റുകയോ ചെയ്തിട്ടില്ലത്രെ. അറസ്റ്റ് ഭയന്നാവും ഇവർ വരാത്തത് എന്നാണ് കരുതുന്നത്. എന്തായാലും, കോടികൾ ലോട്ടറിയടിച്ചതോടെ ഇപ്പോൾ അവർ ഫ്രാൻസിലെ ഏറ്റവും പ്രശസ്തരായ കള്ളന്മാരായി മാറിയിരിക്കയാണ്.

ജീൻ-ഡേവിഡ് ഇ എന്നയാളുടേതാണ് കാർഡ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ലോട്ടറിയടിച്ച തുക പങ്കുവയ്ക്കാൻ താൻ തയ്യാറാണ് എന്നും എന്നാൽ തന്റെ മോഷ്ടിച്ച പേഴ്സ് തിരികെ തരണം എന്നുമാണ് ജീൻ ഡേവിഡ് പറയുന്നത്. 

സംസ്ഥാന ലോട്ടറി ഓപ്പറേറ്റർ La Française des Jeux പറയുന്നത്, ശനിയാഴ്ച വരെ ആരും ടിക്കറ്റ് സമർപ്പിക്കുകയോ പണം സ്വീകരിക്കാൻ എത്തുകയോ ചെയ്തിട്ടില്ല എന്നാണ്. ഇത് വളരെ അവിശ്വസനീയമായ കാര്യമായി തോന്നാം. പക്ഷേ, ഇതെല്ലാം സത്യമാണ് എന്നാണ് ജീൻ-ഡേവിഡിൻ്റെ അഭിഭാഷകൻ പിയറി ഡെബ്യൂസൺ ശനിയാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. 

ബാങ്ക് കാർഡുകളും മറ്റ് രേഖകളും ഉൾപ്പടെയാണ് കാറിൽ സൂക്ഷിച്ചിരുന്ന ജീൻ‌ ഡേവിഡിന്റെ ബാ​ഗ് നഷ്ടപ്പെട്ടത്. തെക്കൻ നഗരമായ ടൗളൗസിൽ വച്ചായിരുന്നു കാറിൽ നിന്ന് ബാ​ഗ് മോഷ്ടിക്കപ്പെട്ടത്. പിന്നാലെ, ജീൻ-ഡേവിഡ് ബാങ്കിനോട് കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും അടുത്തുള്ള ക​ടയിൽ അത് ഉപയോ​ഗിച്ചതായി കണ്ടെത്തി. 

അവിടെ വച്ച് കടയുടമയാണ് അവർ ജീൻ ഡേവിഡിന്റെ കാർഡുപയോ​ഗിച്ചാണ് സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് അവിടെ നിന്നും വാങ്ങിയത് എന്ന് പറഞ്ഞത്. സമ്മാനം അടിച്ചതറിഞ്ഞതോടെ അവർ രണ്ട് ഭ്രാന്തന്മാരെ പോലെയാണ് അവിടെ നിന്നും പോയത് എന്നും കടയുടമ പറഞ്ഞു. എന്നാൽ, അവർ ഇതുവരെ ടിക്കറ്റ് മാറി പണമാക്കിയിട്ടില്ല. 

നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടില്ല. പകുതി പണം താൻ തരും. നിങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറും. തന്റെ പേഴ്സ് തിരികെ തരൂ, ലോട്ടറി ടിക്കറ്റ് മാറി പണമാക്കാം എന്നാണ് ജീൻ ഡേവിഡ് ഇപ്പോൾ കള്ളന്മാരോട് പറയുന്നത്. 

ഇത്തവണയും മുടക്കമില്ല, ഇതെന്തൊരു കാഴ്ച! കൂടൊരുക്കാൻ കൂട്ടത്തോടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ