സ്വന്തക്കാരാരും ഇല്ലാത്ത വിവാഹം, സോഷ്യൽ മീഡിയയിൽ ആളുകളെ ക്ഷണിച്ച് യുവാവ്, പിന്നെ നടന്നത് ചരിത്രം

Published : Nov 02, 2026, 04:01 PM IST
wedding

Synopsis

സൗജന്യമായി ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഈ ആളുകൾ എത്തിയത് എന്ന് കരുതിയെങ്കിൽ അവിടെയും തെറ്റി. അരിയും പച്ചക്കറികളും ഉൾപ്പടെയുള്ള വിവാഹ സാധനങ്ങളും സമ്മാനങ്ങളുമായാണ് ആളുകൾ അങ്ങോട്ട് ഒഴുകിയെത്തിയത്. കല്യാണസദ്യ ഒരുക്കാൻ പ്രശസ്തരായ പാചകക്കാർ സൗജന്യമായി മുന്നോട്ടുവന്നു.

ഇന്റർനെറ്റിലെ തികച്ചും അപരിചിതരായ ആളുകളെ സ്വന്തം വിവാഹത്തിന് ക്ഷണിച്ച് ഒരു ചൈനീസ് യുവാവ്. യുവാവിനെ ഞെട്ടിച്ചുകൊണ്ട് ജനങ്ങൾ ഒഴുകിയെത്തി വിവാഹം മാസ്സാക്കി മാറ്റുകയും ചെയ്തു. ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഇപ്പോൾ ഈ വിവാഹം. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെടുകയും പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ചു പോകുകയും ചെയ്തതോടെ, ഈ യുവാവും ജ്യേഷ്ഠനും ഒരുപാട് കഷ്ടപ്പെട്ടാണ് വളർന്നത്.

ഒടുവിൽ, കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച് താൻ സ്നേഹിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറായി. എന്നാൽ, ആ ചടങ്ങിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ചടങ്ങിന് ആരുമില്ലാതായി പോകുമോ എന്ന ഭയത്തിലാണ് യുവാവ് സോഷ്യൽ മീഡിയയിലൂടെ ആളുകളെ ക്ഷണിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

'വഴിയിലാണ് സഹോദരാ, ഞങ്ങളിതാ എത്തുന്നു' എന്നാണ് നെറ്റിസൺസ് ഇതിനോട് പ്രതികരിച്ചത്. സൗജന്യമായി ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഈ ആളുകൾ എത്തിയത് എന്ന് കരുതിയെങ്കിൽ അവിടെയും തെറ്റി. അരിയും പച്ചക്കറികളും ഉൾപ്പടെയുള്ള സാധനങ്ങളും സമ്മാനങ്ങളുമായാണ് ആളുകൾ അങ്ങോട്ട് ഒഴുകിയെത്തിയത്. കല്യാണസദ്യ ഒരുക്കാൻ പ്രശസ്തരായ പാചകക്കാർ സൗജന്യമായി മുന്നോട്ടുവന്നു.

വിവാഹഘോഷയാത്രയ്ക്കായി കാറുകൾ വിട്ടുനൽകിയവർക്ക് പുറമെ, വധൂവരന്മാർക്കായി ഒരാൾ തന്റെ മേബാക്ക് (Maybach) കാർ തന്നെ നൽകി. മറ്റുചിലർ വീട് അലങ്കരിക്കാനും വിവാഹച്ചടങ്ങുകൾ ഒരുക്കാനും മുന്നിട്ടിറങ്ങി.

റെഡ്ഡിറ്റിൽ 'u/Sapphire-Crystal' എന്ന യൂസർ പങ്കുവെച്ച ഈ വീഡിയോ മിനിറ്റുകൾക്കകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. 'ഇത്രയും വലിയൊരു ജനക്കൂട്ടത്തെ കണ്ടപ്പോൾ ആ ചെറുപ്പക്കാരന്റെ വികാരം എന്തായിരിക്കും?', 'ഈ ഗ്രാമം വരുംവർഷങ്ങളിലും അവരുടെ വിവാഹവാർഷികങ്ങൾ ഇതുപോലെ ആഘോഷിക്കട്ടെ' എന്നിങ്ങനെ ഹൃദയസ്പർശിയായ കമന്റുകളാണ് ലോകമെമ്പാടുമുള്ള ആളുകൾ പങ്കുവെക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ നിഷ്കളങ്കമായ ക്ഷണവും അതിന് അപരിചിതരായ മനുഷ്യർ നൽകിയ വിലമതിക്കാനാവാത്ത സ്നേഹവും ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ വിട്ടാൽ ജീവിതം മെച്ചപ്പെടും, വീട് വാങ്ങും? വൈറലായി ഒരു കുറിപ്പ്
'നിനക്ക് പ്രൊമോഷൻ തന്നാൽ ഡിപ്പാർട്ട്‌മെന്റ് തകരും'; മികച്ച ജീവനക്കാരന് സ്ഥാനക്കയറ്റം നിഷേധിച്ച് മാനേജർ