സന്ദർശകരെ ആകർഷിക്കാൻ ചിമ്പാൻസി കുഞ്ഞിനെ മനുഷ്യക്കുട്ടിയെ പോലെ അണിയിച്ചൊരുക്കി; മൃഗശാലക്കെതിരെ വിമർശനം

Published : Apr 14, 2025, 02:46 PM IST
സന്ദർശകരെ ആകർഷിക്കാൻ ചിമ്പാൻസി കുഞ്ഞിനെ മനുഷ്യക്കുട്ടിയെ പോലെ അണിയിച്ചൊരുക്കി; മൃഗശാലക്കെതിരെ വിമർശനം

Synopsis

 മൃഗശാലയിലേക്ക് കൂടുതല്‍ സന്ദർശകരെ ആകര്‍ഷിക്കാന്‍ മൃഗങ്ങളുടെ ചായം തേക്കുന്നതും രൂപ മാറ്റം വരുത്തുന്നതും ചൈനയില്‍ പതിവുള്ള ഒരു കാര്യമാണ്.    

ചിമ്പാൻസി കുഞ്ഞിനെ മനുഷ്യ കുട്ടിയെ പോലെ അണിയിച്ചൊരുക്കിയതിന് ചൈനീസ് മൃഗശാലക്കെതിരെ രൂക്ഷ വിമർശനം. മധ്യ ചൈനയിലെ ഒരു മൃഗശാലയിലാണ് കുഞ്ഞ് ചിമ്പാൻസിയെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കതക്ക വിധത്തിൽ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ഹെയർ സ്റ്റൈൽ ചെയ്യുകയും ചെയ്തതെന്ന്  സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹെനാൻ പ്രവിശ്യയിലെ ക്വിൻയാങ്ങിലുള്ള ഹെഷെങ് ഫോറസ്റ്റ് മൃഗശാലയിലാണ് സംഭവം. ഈ മൃഗശാലയിലാണ് എട്ട് മാസം പ്രായമുള്ള ഈ ചിമ്പാൻസി കുഞ്ഞ് ജനിച്ചത്. മനുഷ്യ ശിശുക്കളെപ്പോലെ തന്നെ പരിഗണിക്കുന്ന  ഈ ചിമ്പാൻസി കുഞ്ഞ് സന്ദർശകരുടെ ശ്രദ്ധ കേന്ദ്രവും ഒരു ഓൺലൈൻ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. 'ക്വിക്സി' എന്നാണ് ഈ ചിമ്പാൻസിയുടെ ഓമന പേര്. 

പെൺകുട്ടികളുടെ വസ്ത്രം ധരിച്ച് മുടി പിന്നിയിട്ടിരിക്കുന്ന ക്വിക്സിയെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പുകളിൽ ഇപ്പോൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഈ ക്ലിപ്പുകളിൽ, കളിപ്പാട്ടങ്ങൾ കൊണ്ട്  ഒരു കട്ടിലിൽ ഇരിക്കുന്നതോ വായിൽ ഒരു റബ്ബർ ഡമ്മി പിടിച്ച് ഒരു സ്‌ട്രോളറിൽ ഇരിക്കുന്നതോവായ വീഡിയോകളാണ് കാണുന്നത്. സന്ദർശകർ ചിമ്പാൻസിക്ക് കൈ കൊടുക്കുന്നതും  ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും  വീഡിയോയിൽ കാണാം.

Watch Video: കടുവയെ ചുംബിക്കാന്‍ ശ്രമിക്കുന്ന പാക് യുവാവ്; വിമർശിച്ചും അനുകൂലിച്ചും ആരാധകർ, വീഡിയോ വൈറൽ

എന്നാൽ, മൃഗശാലയുടെ ഈ നടപടിക്കെതിരെ മൃഗസ്നേഹികളിൽ നിന്നും ശക്തമായ  പ്രതിഷേധം ഉയർന്നതോടെ ചിമ്പാൻസിയുടെ ചൂട് നിലനിർത്താൻ വേണ്ടിയാണ് വസ്ത്രങ്ങൾ ധരിപ്പിച്ചതെന്നും കൂടാതെ മുടി വളർന്ന് കണ്ണുകൾ മൂടിയതിനാലാണ് മുടി മുറിച്ചതൊന്നും മൃഗശാല അധികൃതർ അറിയിച്ചു. കൂടാതെ  സുരക്ഷ ഉറപ്പാക്കാൻ ക്വിക്സിയെ പതിവായി കുളിപ്പിക്കുകയും വെയിൽ കൊള്ളിക്കുകയും സന്ദർശകരുമായുള്ള ഇടപെടലുകൾക്ക് ശേഷം അണുവിമുക്തമാക്കാറുണ്ടെന്നും മൃഗശാല അധികൃതർ അവകാശപ്പെട്ടു.

Watch Video: പാട്ടുപാടുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ ശ്രമം; നടുവടിച്ച് വീണ് ഗായകൻ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്