12 ഡോളറിന് ഗൂഗിൾ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച് വാങ്ങാൻ ഗൂഗിൾ മുടക്കിയത് ലക്ഷങ്ങൾ

Published : Apr 14, 2025, 12:20 PM IST
12 ഡോളറിന് ഗൂഗിൾ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച് വാങ്ങാൻ ഗൂഗിൾ മുടക്കിയത് ലക്ഷങ്ങൾ

Synopsis

വെറും 12 ഡോളറിനാണ് ഗുഗിൾ.കോം എന്ന ഡൊമൈന്‍  സന്മയ് വേദ് സ്വന്തമാക്കിയത്. അദ്ദേഹത്തിന് ഗൂഗിൾ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു. ലഭിച്ച പണം അദ്ദേഹം ചെലവഴിച്ച രീതി കണ്ട് ഗൂഗിൾ അദ്ദേഹത്തിന് വീണ്ടും പണം നല്‍കി.          


ത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങൾക്കും ഒരിക്കൽ അങ്ങനെ ഒരു തെറ്റുപറ്റി. ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം. ഗുജറാത്തിലെ മാണ്ഡവിയിൽ നിന്നുള്ള മുൻ ഗൂഗിൾ ജീവനക്കാരനായ സന്മയ് വേദ് ഒരിക്കൽ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുള്ള ഡൊമൈനുകൾ പരിശോധിക്കുന്നതിനിടയിൽ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. വെറും 12 ഡോളറിന് (ഏകദേശം 1033 രൂപ) Google.com  വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നു. കമ്പനി പിശക് മനസ്സിലാക്കി ഇടപാട് റദ്ദാക്കുന്നതിന് മുമ്പ് അദ്ദേഹം 12 ഡോളർ മുടക്കി ഡൊമെയ്ൻ സ്വന്തമാക്കുകയും ഗൂഗിളിന്‍റെ വെബ്‌മാസ്റ്റർ ടൂളുകളിലേക്ക് ആക്‌സസ് നേടുകയും ചെയ്തു.

ഗൂഗിളിന്‍റെ പിഴവ് കണ്ടെത്തിയ വേദിന് ഗൂഗിൾ 6,006.13 പൗണ്ട് (ഏകദേശം 4.07 ലക്ഷം രൂപ) പാരിതോഷികം നൽകി. എന്നാൽ, സന്മയ് വേദ് ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി ഗൂഗിൾ അറിഞ്ഞതോടെ ആ തുക ഇരട്ടിയായി.18 സംസ്ഥാനങ്ങളിലായി 404 സൗജന്യ സ്കൂളുകൾ നടത്തുന്ന, പിന്നോക്ക പ്രദേശങ്ങളിലെ 39,200-ലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഒരു ചാരിറ്റി ഫൗണ്ടേഷന് വേദ് മുഴുവൻ പ്രതിഫലവും സംഭാവന ചെയ്തു.

Read More: 400 രൂപയുടെ മാമ്പഴം വാങ്ങി, പണം കൊടുക്കാതെ കച്ചവടക്കാരനെ 200 മീറ്ററോളം കാറില്‍ വലിച്ചിഴച്ചു, സംഭവം ദില്ലിയിൽ

Read More: റേഞ്ച് റോവറിൽ ഭക്ഷണ വണ്ടി തട്ടി 35,435 രൂപയുടെ പണി; പക്ഷേ, നഷ്ടപരിഹാരമായി കാർ ഉടമ വാങ്ങിയത് 15 മുട്ട പാൻകേക്ക്

അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് വിശദമായ ഒരു വിവരണം വേദ് ലിങ്ക്ഡ്ഇനിൽ നൽകി. ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് സെർച്ച് ബാറിൽ ഗൂഗിൾ എന്ന് നൽകിയപ്പോൾ അത് ലഭ്യമാണെന്ന് കാണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് താൻ കാണുകയായിരുന്നുവെന്നും. ഉടൻതന്നെ അത് വാങ്ങുകയായിരുന്നെന്നും വേദ് വ്യക്തമാക്കി. ഇടയ്ക്ക് എപ്പോഴെങ്കിലും വെച്ച് എറർ സംഭവിക്കുമെന്നാണ് താൻ കരുതിയിരുന്നതെങ്കിലും വളരെ വേഗത്തിൽ ഡൊമൈൻ വാങ്ങിക്കാൻ കഴിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More:  സിംഗപ്പൂർ എയർപോർട്ടിൽ നിന്നും ഒരു പെർഫ്യൂം മോഷ്ടിച്ചു, രണ്ട് വർഷത്തിന് ശേഷം ഓസ്ട്രേലിയൻ യുവതി അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ