ഹോ, എന്തൊരു ചതിയാണിത്; നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി പ്രദർശിപ്പിച്ച് മൃ​ഗശാല 

Published : May 09, 2024, 02:25 PM IST
ഹോ, എന്തൊരു ചതിയാണിത്; നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി പ്രദർശിപ്പിച്ച് മൃ​ഗശാല 

Synopsis

തങ്ങളുടെ മൃ​ഗശാലയിൽ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, സന്ദർശകർക്ക് മുന്നിൽ പാണ്ടകളെ പ്രദർശിപ്പിക്കണം എന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് നായകളെ പെയിന്റടിച്ച് രൂപം മാറ്റി പാണ്ടകളെപ്പോലെയാക്കി പ്രദർശിപ്പിച്ചത് എന്നാണ് മൃ​ഗശാലാ വക്താവ് പറഞ്ഞത്. 

ചൈനയിലെ ഒരു മൃ​ഗശാല നടത്തിയ ചതിയെ കുറിച്ചാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. നായകളെ പെയിന്റടിച്ച് പാണ്ടകളെപ്പോലെയാക്കി എന്നാണ് ആരോപണം. 

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം തായ്‌ജൗ മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശിക്കാനെത്തിയവർ അടുത്തിടെയാണ് മൃ​ഗശാലയിലെ പാണ്ടകൾ ശരിക്കും പാണ്ടകളല്ല എന്ന് തിരിച്ചറിഞ്ഞതത്രെ. ചൗ ചൗ ഇനത്തിൽ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദർശിപ്പിക്കുകയായിരുന്നത്രെ മൃ​ഗശാല ചെയ്തത്. 

മെയ് ഒന്നിനാണ് ഈ പാണ്ടകൾ പാണ്ടകളല്ല എന്നും നായകളാണ് എന്നും തിരിച്ചറിഞ്ഞത്. മൃ​ഗശാലയിലെ ജീവനക്കാർ ചൗ ചൗ നായകളെ അവയുടെ രോമം വെട്ടിയൊതുക്കിയ ശേഷം കറുപ്പും വെള്ളയും പെയിന്റടിച്ച് പാണ്ടകളാക്കി മാറ്റുകയായിരുന്നു. 

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ജൂ മൃഗശാലയിൽ എല്ലാ ദിവസവും രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് ഈ ചായം പൂശിയ നായ്‌ക്കളെ പ്രദർശിപ്പിച്ചിരുന്നത്. അവയെ കാണുന്നതിന് വേണ്ടി നിരവധി സന്ദർശകരും ഉത്സാഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ, നായകളെയാണ് പാണ്ടകളായി വേഷം മാറ്റി പ്രദർശിപ്പിച്ചിരുന്നത് എന്നറിഞ്ഞതോടെ മൃ​ഗശാലയ്ക്കെതിരെ ആളുകളുടെ രോഷമുയരുകയായിരുന്നു. 

എന്നാൽ, ഈ ചെയ്തതിന് വളരെ വിചിത്രമായ ന്യായമായിരുന്നു മൃ​ഗശാലയ്‍ക്ക് പറയാനുണ്ടായിരുന്നത്. തങ്ങളുടെ മൃ​ഗശാലയിൽ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, സന്ദർശകർക്ക് മുന്നിൽ പാണ്ടകളെ പ്രദർശിപ്പിക്കണം എന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് നായകളെ പെയിന്റടിച്ച് രൂപം മാറ്റി പാണ്ടകളെപ്പോലെയാക്കി പ്രദർശിപ്പിച്ചത് എന്നാണ് മൃ​ഗശാലാ വക്താവ് പറഞ്ഞത്. 

അതേസമയം ചൈനയിലെ സോഷ്യൽ മീഡിയകളിലടക്കം സംഭവത്തെ ചൊല്ലി വൻ വിമർശനമാണ് ഉയരുന്നത്. മൃ​ഗശാല ജനങ്ങളെ പറ്റിച്ചു എന്ന് ഒരു വിഭാ​ഗം ആരോപിക്കുമ്പോൾ മറ്റൊരു വിഭാ​ഗം പറയുന്നത് നായകളോട് കാണിച്ച കൊടും ക്രൂരതയാണ് ഇത് എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ