സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് 100 രൂപ നല്‍കി ഏഴാം ക്ലസുകാരന്‍; സംഭവം പൂനെയില്‍

Published : Jan 31, 2025, 07:07 PM ISTUpdated : Jan 31, 2025, 07:08 PM IST
സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് 100 രൂപ നല്‍കി ഏഴാം ക്ലസുകാരന്‍; സംഭവം പൂനെയില്‍

Synopsis

പരീക്ഷാ മാര്‍ക്ക് ലിസ്റ്റില്‍ കള്ള ഒപ്പ് ഇട്ടത് സഹപാഠിയായ വിദ്യാര്‍ത്ഥിനി അധ്യാപകരോട് പറഞ്ഞ് കൊടുത്തിരുന്നു. 


ടുത്തകാലത്തായി വിദ്യാര്‍ത്ഥികൾ തമ്മിലും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലും സംഘര്‍ഷം നിറഞ്ഞ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാര്‍ത്ഥിയായിരുന്ന മിഹിറിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ പുറത്ത് വരുന്ന വാര്‍ത്തകൾ ഏതൊരാളെയും ഞെട്ടിക്കുന്നതാണ്.  അതിനിടെയാണ് പൂനെയില്‍ നിന്നും ഒരു ഏഴാം ക്ലാസുകാരന്‍ തനിക്കെതിരെ പരാതി പറഞ്ഞ തന്‍റെ സഹപാഠിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് 100 രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. 

പൂനെയുടെ സമീപപ്രദേശത്തുള്ള ദൗണ്ടിലെ തെഹ്‌സിലിലെ സെന്‍റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തന്‍റെ സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരാളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ 9 -ാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിക്ക് 100 രൂപ നൽകിയതെന്ന ആരോപണം ഉയർന്നത്. പണം ലഭിച്ച വിദ്യാര്‍ത്ഥി തന്നെയാണ് വിഷയം അധ്യാപകരോട് പറഞ്ഞതെന്നും ന്യൂസ് 18 മറാഠി റിപ്പോര്‍ട്ട് ചെയ്തു. 

Read More: ഇത് ചരിത്രം, 'തരാനകി മൗംഗ'യ്ക്ക് ഇനി ഒരു വ്യക്തിയുടെതായ നിയമപരമായ അവകാശങ്ങളും; ബില്ല് പാസാക്കി ന്യൂസ്‍ലൻഡ്

പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകളില്‍ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാര്‍ത്ഥിനി അധ്യാപകരോട് പറഞ്ഞത് കൊടുത്തതിന്‍റെ ദേഷ്യത്തിലാണ് വിദ്യാര്‍ത്ഥി പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 9 -ാം ക്ലാസ് വിദ്യാര്‍ത്ഥി പ്രന്‍സിപ്പലിനോടും മറ്റൊരു അധ്യാപകനോടും സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, സ്കൂളിന്‍റെ സൽപ്പേരിന് കളങ്കം വരുമെന്ന് കരുതി 9 -ാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തി വിടുകയായിരുന്നെന്നും അധ്യാപകര്‍, പണം വാഗ്ദാനം ചെയ്ത കുട്ടിക്കെതിരെ നടപടി എടുത്തില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

Read More:  'മൂന്ന് വർഷം കഴിഞ്ഞ് വീണ്ടും വിവാഹിതയാകും'; ജ്യോതിഷ ആപ്പുകൾ തട്ടിപ്പെന്ന് യുവതി, ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് എഫ്ഐആർ ഇടുകയും പ്രസിന്‍സിപ്പലിനെയും ക്ലാസ് ടീച്ചറെയും മറ്റൊരു അധ്യാപകനെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തെന്നും മൂന്ന് പേര്‍ക്കും എതിരെ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തിയതിനും മാനസികമായി അപമാനിച്ചതിനും കേസെടുത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ആൺകുട്ടിക്ക്  12 വയസ്സ് തികഞ്ഞിട്ടില്ലാത്തതിലും നിമയപരമായ ക്രിമിനൽ നടപടി  അനുവദിക്കാത്തതിനാലും കുട്ടിക്കെതിരെ നടപടി  സ്വീകരിച്ചിട്ടില്ലെന്നും  പോലീസ് വ്യക്തമാക്കി. 

Read More:  'ഇതിലെങ്ങനെ കുട്ടികളിരിക്കും?' ദില്ലി യൂണിവേഴ്സിറ്റി കോളേജിലെ തകർന്ന ടോയ്‍ലറ്റ് സീറ്റുകളുടെ വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു