പച്ചക്കറികൾ കഴുകാൻ വാഷിം​ഗ് മെഷീനിലിടാം, വിചിത്രമായ വീഡിയോയുമായി സ്ത്രീ, വിമർശനം

Published : Jun 29, 2022, 09:38 AM IST
 പച്ചക്കറികൾ കഴുകാൻ വാഷിം​ഗ് മെഷീനിലിടാം, വിചിത്രമായ വീഡിയോയുമായി സ്ത്രീ, വിമർശനം

Synopsis

2020 -ൽ ഇതിനേക്കാൾ വിചിത്രമായ ഒരു സം​ഗതി ദക്ഷിണ കൊറിയയിലുണ്ടായിരുന്നു. കൊറോണ വൈറസിൽ നിന്നും സംരക്ഷിക്കാൻ ഒരാൾ തന്റെ നോട്ടുകൾ വാഷിം​ഗ് മെഷീനിൽ ഇടുകയായിരുന്നു.

ജീവിതം ഈസിയാക്കാൻ പല വഴികളും ഇന്റർനെറ്റിൽ പലരും പങ്കുവയ്ക്കാറുണ്ട്. എന്നാൽ, അതിൽ ചിലത് ഉപകാരപ്രദമാണ് എങ്കിൽ ചിലത് അയ്യേ എന്ന് തോന്നും. താൻ വാഷിം​ഗ്‍ മെഷീനിൽ (Washing Machine) പച്ചക്കറി കഴുകും എന്ന് ടിക്ടോക്കിൽ സ്ത്രീ വെളിപ്പെടുത്തിയിരിക്കയാണ്. ഇത് ആളുകളെ അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

ടിക്ടോക്കറായ ആഷ്ലി എക്കോൾസ് (TikToker Ashley Echols) ആണ് ഇങ്ങനെ വിചിത്രമായ ഒരു സം​ഗതി ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്നത്. 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വാഷിം​ഗ് മെഷീനിൽ പച്ചക്കറികൾ നിറച്ചിരിക്കുന്നത് കാണാം. അതിലേക്കാണ് എക്കോൾസ് ക്യാമറ തിരിച്ചു വച്ചിരിക്കുന്നത്. അവൾ അതിലെ ബട്ടൺ അമർത്തി മെഷീനിൽ 55 മിനിറ്റ് സെറ്റ് ചെയ്തിരിക്കുന്നു. പിന്നെ കാണിക്കുന്നത് ആ 55 മിനിറ്റിന് ശേഷമുള്ള ഭാ​ഗമാണ്. അതിൽ അവർ കഴുകിയെടുത്ത പച്ചക്കറികൾ കാണിക്കുന്നു. പലരും ഇതിനോട് അയ്യേ എന്ന മട്ടിലാണ് പ്രതികരിച്ചത്. ആളുകൾ കമന്റ് സെക്ഷനിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. 

"അവിടെ ഉണ്ടായിരുന്ന എല്ലാ അഴുക്ക് വസ്ത്രങ്ങളെക്കുറിച്ചും ചിന്തിക്കുക" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “പച്ചക്കറികൾ യന്ത്രത്തിന് കേടുവരുത്തും. കൂടാതെ, നിങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് ബാക്ടീരിയകൾ കൈമാറുകയും ചെയ്യാം" എന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. "എന്റെ മുത്തശ്ശി മാർത്ത ഇത് ചെയ്തു, അതിന്റെ പേരിൽ ഞങ്ങൾക്ക് ആഴ്ചകളോളം ഭക്ഷ്യവിഷബാധയുണ്ടായി. ഞാൻ പച്ചക്കറികൾ കഴിക്കുന്നത് നിർത്തി" എന്ന് മൂന്നാമതൊരാൾ കൂട്ടിച്ചേർത്തു. "വാഷറുകളിൽ ധാരാളം സോപ്പ് അവശേഷിക്കുന്നു. അതിനാൽ സുരക്ഷയെ കുറിച്ച് ചിന്തിക്കണം" എന്നാണ് മറ്റൊരാൾ ഉപദേശിച്ചത്. 

2020 -ൽ ഇതിനേക്കാൾ വിചിത്രമായ ഒരു സം​ഗതി ദക്ഷിണ കൊറിയയിലുണ്ടായിരുന്നു. കൊറോണ വൈറസിൽ നിന്നും സംരക്ഷിക്കാൻ ഒരാൾ തന്റെ നോട്ടുകൾ വാഷിം​ഗ് മെഷീനിൽ ഇടുകയായിരുന്നു. ഇയാൾക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞിരുന്നു. സിയോളിന് സമീപമുള്ള അൻസാൻ നഗരത്തിൽ നിന്നുള്ള വ്യക്തി ഒരു വാഷിംഗ് മെഷീനിൽ പണം ഇടുകയായിരുന്നു. ഇതിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അത് മാറ്റിയെടുക്കാൻ കഴിയുമോ എന്നറിയാൻ ആ വ്യക്തി ബാങ്ക് ഓഫ് കൊറിയയെ സമീപിച്ചു. ഏതായാലും ഇയാൾക്ക് പണം മുഴുവനായും കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പകരം പകുതിയോളം പണം തിരിച്ച് കിട്ടി എന്നും പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ