വിവാഹവീട്ടിൽ നമ്മുടെ ഫോണിൽ നമ്മുടെ കിടിലൻ ഫോട്ടോയെടുത്തു തരാൻ 'ക്ലിക്ക് ബഡ്ഡീസ്', ശ്രദ്ധേയമായി കുറിപ്പ്

Published : May 10, 2026, 08:18 PM IST
click buddy

Synopsis

വിവാഹാഘോഷത്തിനിടയില്‍ കണ്ട 'ക്ലിക്ക് ബഡ്ഡീസ്' എന്ന പുതിയ സര്‍വീസിനെ കുറിച്ച് പങ്കുവച്ചുകൊണ്ട് യുവാവിന്‍റെ കുറിപ്പ്. അതിഥികളുടെ ഫോണിൽ ഇൻസ്റ്റാഗ്രാമിന് അനുയോജ്യമായ മികച്ച ഫോട്ടോകൾ എടുത്തുനൽകുകയാണ് ഈ ക്ലിക്ക് ബഡ്ഡീസ് ചെയ്യുന്നത്. 

ഇന്ത്യൻ വിവാഹങ്ങളിൽ മിക്കവാറും വെറൈറ്റി ആയി എന്തെങ്കിലും കാണും. അത്തരത്തിലുള്ള ഒരുപാട് വീഡിയോകളും പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുകാണും. അത്തരത്തിൽ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന്റെ അവസരം മുതലാക്കി തുടങ്ങിയ ഒരു മികച്ച ബിസിനസിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. സന്ദീപ് മാൾ എന്ന യുവാവാണ് എക്സിൽ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എന്തെങ്കിലും സംരംഭം തുടങ്ങാനുള്ള ഇന്ത്യക്കാരുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. വിവാഹസ്ഥലത്ത് കണ്ട 'ക്ലിക്ക് ബഡ്ഡി'യെ കുറിച്ചാണ് പോസ്റ്റ്.

എന്താണ് 'ക്ലിക്ക് ബഡ്ഡി' എന്നല്ലേ? പോസ്റ്റ് വായിക്കാം.

ഞാനിപ്പോൾ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിവാഹത്തിൽ 'ക്ലിക്ക് ബഡ്ഡി' എന്നൊരു സർവീസ് ശ്രദ്ധയിൽപ്പെട്ടു. ഇത് വളരെ സിംപിളാണ്: ഇൻസ്റ്റാഗ്രാം രീതികൾ നന്നായി അറിയാവുന്ന ഒരു കൂട്ടം പെൺകുട്ടികൾ. നിങ്ങളുടെ ഫോൺ അവർക്ക് കൈമാറിയാൽ മതി. അവർ വെളിച്ചം നോക്കി മികച്ച ഇടങ്ങൾ കണ്ടെത്തുകയും ഇൻസ്റ്റാഗ്രാം ഫീഡിന് അനുയോജ്യമായ രീതിയിൽ ഫ്രെയിം ചെയ്ത് നമ്മുടെ ഫോട്ടോ എടുത്ത് നൽകുകയും ചെയ്യുന്നു. അതിനാൽ, അപരിചിതരോട് ചിത്രം എടുത്തുതരാൻ ആവശ്യപ്പെടേണ്ടി വരുന്ന ചമ്മലില്ല. ഫോട്ടോഗ്രാഫറുടെ ​ഗാലറിക്കായി ആഴ്ചകളോളം കാത്തിരിക്കേണ്ടതുമില്ല.

അതുപോലെ തന്നെ എന്നെ അത്ഭുതപ്പെടുത്തിയത് ഈ ഒരു വിവാഹത്തിലൂടെ മാത്രം നിലനിൽക്കുന്ന സർവീസ് എക്കോണമിയുടെ വളർച്ചയാണ്. എന്റെ കല്യാണത്തിന് കേവലം പത്തു പേരെ മാത്രമേ ജോലിക്കായി നിയോഗിച്ചിരുന്നുള്ളൂ. ഭക്ഷണം വിളമ്പുന്നത് മുതൽ അതിഥികളെ സൽക്കരിക്കുന്നത് വരെ ബാക്കിയെല്ലാം കുടുംബക്കാരും സുഹൃത്തുക്കളുമായിരുന്നു ചെയ്തിരുന്നത്. അതായിരുന്നു അന്നത്തെ രീതി. ഇതൊരു സാധാരണ മാർവാടി വിവാഹമാണ്, അത്ര ആഡംബരമൊന്നുമല്ല, എന്നിട്ടും അതിഥികളും അവിടെ സർവീസ് നൽകുന്നവരും തമ്മിലുള്ള അനുപാതം കുറഞ്ഞത് 3:1 എങ്കിലും വരും.

ഇന്ത്യയിലെ വിവാഹ വിപണി രാജ്യത്തെ തന്നെ ഏറ്റവും വലിയ സേവന തൊഴിൽദാതാക്കളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകൾ അപ്പപ്പോൾ ഉണ്ടാക്കപ്പെടുന്നവയാണെന്നും അത് പകർത്തി നൽകാൻ അറിയാവുന്നവർക്ക് പ്രതിഫലം നൽകാൻ ​ഗസ്റ്റ് തയ്യാറാണെന്നും ഏതോ ഒരു സംരംഭകൻ തിരിച്ചറിഞ്ഞിരിക്കുന്നു.

ഞാനും എനിക്കായി ഒരു ഫോട്ടോ എടുപ്പിച്ചു.

 

 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റ് നൽകിയത്. എന്തായാലും ഈ 'ക്ലിക്ക് ബഡ്ഡി' സർ‌വീസ് കൊള്ളാം, നല്ല ഫോട്ടോ അപ്പോൾ തന്നെ കിട്ടുമല്ലോ എന്നാണ് പലരുടെയും അഭിപ്രായം.

 

PREV
Read more Articles on
click me!

Recommended Stories

ഇത് വിനോദമല്ല, കൊടും ക്രൂരത, ദയനീയമായി കരഞ്ഞ് ഒട്ടകം, വലിച്ചെഴുന്നേല്പിച്ച് ഉടമ, ഫോട്ടോ പകർത്തി ടൂറിസ്റ്റ്
വീടിനുള്ളിൽ ആരുമറിയാതെ വളർത്തിയത് 309 മലമ്പാമ്പുകളെ! യുവാവിനെ കുടുക്കിയത് ‌വൈദ്യുതി ബിൽ!