ഫെറാരി കാറുകളിൽ കൈകൾ ചേർത്തൊട്ടിച്ച് സംഘം, കാരണം...

Published : Oct 27, 2022, 11:26 AM ISTUpdated : Oct 27, 2022, 11:28 AM IST
ഫെറാരി കാറുകളിൽ കൈകൾ ചേർത്തൊട്ടിച്ച് സംഘം, കാരണം...

Synopsis

അതേ സമയം മോട്ടോർ‌ ഷോ സന്ദർശിക്കാൻ എത്തിയവർ അമ്പരന്ന് കൊണ്ട് ഇതെല്ലാം നോക്കുകയും കടന്നു പോവുകയും ചെയ്യുന്നുണ്ട്. നാല് കാലാവസ്ഥാ പ്രവർത്തകരാണ് ഷോയിലേക്ക് കടന്നു വന്നത്.

തങ്ങളുടെ ആവശ്യങ്ങൾ വേണ്ടപ്പെട്ടവർ കേൾക്കുന്നതിനായി വ്യത്യസ്തമായ പല സമരരീതികളും കാലാവസ്ഥാ പ്രവർത്തകർ സ്വീകരിക്കാറുണ്ട്. അടുത്തിടെ വില കൂടിയ, ലോകപ്രശസ്തമായ പല കലാസൃഷ്ടികളിലും തങ്ങളുടെ കൈകൾ ചേർത്തൊട്ടിച്ച് കൊണ്ട് കാലാവസ്ഥാ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. 

എന്നാൽ, ഇപ്പോൾ കാലാവസ്ഥാ പ്രവർത്തകർ വാഹനങ്ങളിൽ കൈകൾ ചേർത്തൊട്ടിച്ച് കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. പാരിസ് മോട്ടോർ ഷോയിലാണ് ഒരു കൂട്ടം കാലാവസ്ഥാ പ്രവർത്തകർ തങ്ങളുടെ കൈകൾ കാറിൽ ചേർത്ത് ഒട്ടിച്ച് വച്ചത്. അതിൽ ഫെറാരി കാറുകൾ അടക്കം പെടുന്നു. 

'എക്സ്റ്റിംഗ്ഷന്‍ റെബല്ല്യൻ' ( Extinction Rebellion) എന്ന സംഘത്തിലെ അം​ഗങ്ങളാണ് ഷോയിലെത്തുകയും മുദ്രാവാക്യം വിളിക്കുകയും നിലത്തിരുന്ന് തങ്ങളുടെ കൈ കാറിനോട് ചേർത്ത് ഒട്ടിച്ചു വയ്ക്കുകയും ചെയ്തത്. ​'ഗ്ലോബൽ ഓഫ് സെൽഫ് ഡിസ്ട്രക്ഷൻ' എന്ന് എഴുതിയ ഒരു ബാനറും സംഘം കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. ഇവിടെ നിന്നും പുറത്ത് വന്ന ചിത്രങ്ങളിൽ ഈ ബാനർ കാണാം. 

അതേ സമയം മോട്ടോർ‌ ഷോ സന്ദർശിക്കാൻ എത്തിയവർ അമ്പരന്ന് കൊണ്ട് ഇതെല്ലാം നോക്കുകയും കടന്നു പോവുകയും ചെയ്യുന്നുണ്ട്. നാല് കാലാവസ്ഥാ പ്രവർത്തകരാണ് ഷോയിലേക്ക് കടന്നു വന്നത്. ശേഷം ഫെറാരി അടക്കമുള്ള കാറുകളിൽ തങ്ങളുടെ കൈകൾ ചേർത്തൊട്ടിക്കുകയും കാറിന് മുകളിലേക്ക് കറുത്ത പെയിന്റ് സ്പ്രേ ചെയ്യുകയുമായിരുന്നു. 

തങ്ങളുടെ പ്രതിഷേധം വിജയമാണ് എന്നാണ് സംഘം പിന്നീട് ട്വീറ്റുകളിൽ അവകാശപ്പെട്ടത്. വൈദ്യുതിക്കും ഇന്ധനത്തിനും വില കൂടുകയാണ്. അതേ തുടർന്ന് ഭാവിയിൽ വ്യക്തി​ഗതമായി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. അത് അസംബന്ധമാണ് എന്നും സംഘം അവകാശപ്പെട്ടു. 

എക്സ്റ്റിം​ഗ്ഷൻ റെബല്ല്യൻ തങ്ങളുടെ നിസ്സഹകരണം കൊണ്ട് അറിയപ്പെടുന്ന കാലാവസ്ഥാ പ്രവർത്തകരുടെ സംഘമാണ്. എന്നാൽ, അവർ പൊതുസമൂഹത്തെ കണക്കിലെടുക്കുന്നില്ല എന്ന വലിയ തരത്തിലുള്ള വിമർശനവും അവർക്ക് നേരെ ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ