കാലാവസ്ഥാ വ്യതിയാനം നമ്മുടെ കുട്ടികളെ കാര്യമായി ബാധിക്കുന്നു, ഇന്ത്യയിലെ സ്ഥിതി രൂക്ഷം, യൂണിസെഫ്

By Web TeamFirst Published Aug 24, 2021, 3:21 PM IST
Highlights

കാലാവസ്ഥയും പാരിസ്ഥിതിക ആഘാതങ്ങളും വായു, ഭക്ഷണം, സുരക്ഷിതമായ വെള്ളം, വിദ്യാഭ്യാസം, പാർപ്പിടം, ചൂഷണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, അതിജീവിക്കാനുള്ള അവകാശം തുടങ്ങിയ കുട്ടികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു. ഫ

ലോകത്തിലെ 2.2 ബില്യൺ കുട്ടികളിൽ പകുതിപ്പേരും ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു എന്ന് യൂണിസെഫിന്‍റെ ഒരു പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വളരെ ഉയർന്ന അപകടസാധ്യതയിലാണ് ഈ കുട്ടികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, രോഗം, വരൾച്ച, വായു മലിനീകരണം - ഈ സംഭവങ്ങളിലൊന്നിന്റെ ഭീഷണി ഇന്ന് മിക്കവാറും എല്ലാ കുട്ടികളും നേരിടുന്നുണ്ടെന്ന ഭയാനകമായ വിലയിരുത്തലിലാണ് യൂണിസെഫ് എത്തിയിരിക്കുന്നത്. 

33 രാജ്യങ്ങളിൽ ജീവിക്കുന്ന ഒരു ബില്ല്യൺ കുട്ടികൾ ഒരേസമയം മൂന്നോ നാലോ പ്രത്യാഘാതങ്ങൾ നേരിടുന്നു എന്നതാണ് കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം. ഏറ്റവും ദുർബലമായ രാജ്യങ്ങളിൽ ഇന്ത്യ, നൈജീരിയ, ഫിലിപ്പീൻസ്, ഉപ-സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളും ഉൾപ്പെടുന്നു. 

ദാരിദ്ര്യം, ആരോഗ്യരംഗങ്ങളുടെ അഭാവം, ശുദ്ധജല ലഭ്യത, വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്മ തുടങ്ങിയവയോട് സംയോജിപ്പിക്കുന്ന ആദ്യ റിപ്പോര്‍ട്ട് ആണിത്. എവിടെ, എങ്ങനെയാണ് കുട്ടികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂക്ഷത അനുഭവിക്കുന്നതെന്നതിന്‍റെ പൂര്‍ണചിത്രം ലഭിക്കുന്നത് ഇപ്പോഴാണ് എന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റിയേറ്റ ഫോര്‍ പറഞ്ഞു. 

"കാലാവസ്ഥയും പാരിസ്ഥിതിക ആഘാതങ്ങളും വായു, ഭക്ഷണം, സുരക്ഷിതമായ വെള്ളം, വിദ്യാഭ്യാസം, പാർപ്പിടം, ചൂഷണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, അതിജീവിക്കാനുള്ള അവകാശം തുടങ്ങിയ കുട്ടികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു. ഫലത്തിൽ ഒരു കുട്ടിയുടെയും ജീവിതത്തെ ബാധിക്കുന്നില്ലെങ്കിലും" അവർ കൂട്ടിച്ചേർത്തു. 

കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ആഴത്തിൽ അസമത്വമാണെന്നും കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും യൂണിസെഫ് റിപ്പോർട്ട് പറയുന്നു. "വളരെ ഉയർന്ന അപകടസാധ്യതയുള്ള ആദ്യ 10 രാജ്യങ്ങള്‍ക്ക് ആഗോള ഉദ്‌വമനത്തിന്റെ 0.5% മാത്രമേ ഉത്തരവാദിത്തമുള്ളൂ" റിപ്പോർട്ടിലെ എഴുത്തുകാരിലൊരാളായ നിക്ക് റീസ് പറഞ്ഞു. 920 മില്ല്യണ്‍ കുട്ടികൾ ജലദൗർലഭ്യം, 820 മില്ല്യണ്‍ പേര്‍ ഉഷ്ണതരംഗം, 600 മില്യൺ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

click me!