
കാടിനെയും കാടിന്‍റെ സന്തതികളെയും സ്നേഹിച്ച വനം വാച്ചര്‍ ഹുസൈൻ കൽപ്പൂരിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സഹപ്രവര്‍ത്തരുടെ കൂട്ടായ്മ ഒരുക്കിയ 'വിത്ത് ഉരുള'കള്‍ നാളെ വയനാടന്‍ കാടുകളില്‍ തണല്‍ വിരിക്കും. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ വച്ച് ഒറ്റയാന്‍റെ ആക്രമണത്തിലാണ് ഹുസൈന്‍ കല്‍പ്പൂരിന് ജീവന്‍ നഷ്ടമായത്. അദ്ദേഹത്തിന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വനത്തില്‍ നിക്ഷേപിക്കുന്നതിനായാണ് സഹപ്രവര്‍ത്തകരായ 250 ഒളം പേര്‍ ചേര്‍ന്ന് ഇരുപതിനായിരം വിത്തുരുളകൾ തയ്യാറാക്കിയത്.
'ഇതോ ആകാശ ഗംഗ'; ഏഞ്ചൽ വെള്ളച്ചാട്ടത്തിന്‍റെ വിസ്മയപ്പെടുത്ത വീഡിയോ വീണ്ടും വൈറല്‍ !
കാടിനെയും കാടിന്‍റെ സന്തതികളെയും ഏറെ സ്നേഹിച്ച വനം വാച്ചര്‍മാരിലൊരാളാണ് ഹുസൈന്‍ കല്‍പ്പൂരും. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് കാട്ടില്‍ നിക്ഷേപിക്കുന്നതിനായി മുള വിത്തുകൾ ഹുസൈന്‍ ശേഖരിച്ചിരുന്നു. എന്നാല്‍ അവ കാടികളില്‍ നിക്ഷേപിക്കാന്‍ ഹുസൈന് കഴിഞ്ഞില്ല. ഹുസൈന്‍ ശേഖരിച്ച ഏഴ് കിലോ വിത്തുകള്‍ക്കൊപ്പം ഏഴ് കിലോയോളം മുള വിത്തുകള്‍ കൂടി ശേഖരിച്ചാണ് ഇപ്പോള്‍ വിത്ത് ഉരുളകള്‍ ഉണ്ടാക്കിയിരിക്കുന്നത്. സുൽത്താൻബത്തേരി കുപ്പാടി ഫോറസ്റ്റ് വെറ്റിനറി ഓഫീസിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് വിത്തുരുളകൾ തയ്യാറാക്കിയത്. വനത്തില്‍ നിക്ഷേപിക്കാനായി ശേഖരിച്ച വിത്തുകള്‍ മണ്ണുമായി ചേര്‍ത്ത് കുഴച്ച് പന്ത് രൂപത്തിലാക്കിയാണ് വിത്തുരുളകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ മരങ്ങളുടെ വിത്തുകള്‍ ഇത്തരം മണ്‍ ഉരുളകളില്‍ ഉണ്ടാകും. വനത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്ന ഇത്തരം വിത്തുരുളകള്‍ മഴ പെയ്യുമ്പോള്‍ മണ്ണോട് ചേരുകയും അതിലെ വിത്തുകള്‍ മുളപൊട്ടുകയും ചെയ്യുന്നു.
'അധികം പഴക്കമല്ലാത്തൊരു വിവാഹ ക്ഷണക്കത്ത്'; വധൂവരന്മാരുടെ ബിരുദങ്ങളില്‍ 'തട്ടി' വൈറല്‍ !
തയ്യാറാക്കിയ ഉരുളകൾ കാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതിനായി ഫോറസ്റ്റ് സ്റ്റേഷനകൾക്ക് കൈ മാറും. ഹുസൈന്‍റെ ആഗ്രഹം പോലെ വയനാടന്‍ കാടുകളിൽ തണൽ വിരിച്ചും പച്ചപ്പ് പടർത്തിയും ആ വിത്തുരുളകള്‍ നാളെ പടര്‍ന്ന് പന്തലിക്കും. തൃശൂർ വരന്തരപ്പിള്ളി കള്ളായിയിൽ വച്ച് ഒറ്റയാന്‍റെ ആക്രമണത്തിൽ പരിക്ക് പറ്റി ചികിത്സയിലൊരിക്കെയാണ് ഹുസൈൻ മരിച്ചത് കാടിനോടും കാട്ടുമൃഗങ്ങളോടുമുള്ള ഒടുങ്ങാത്ത അഭിനിവേശമായിരുന്നു കെ ടി ഹുസൈനെ വനംവകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ ദിവസ വേതനക്കാരനാക്കിയത്. അതിന് മുമ്പ് പ്രാദേശിക പാമ്പ് പിടിത്തക്കാരനായും ഡോ അരുണ്‍ സക്കറിയയുടെ കൂടെയും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങളെ മയക്കുവെടിവെക്കുന്നതിലും കെണിയിലകപ്പെടുന്ന മൃഗങ്ങളെ രക്ഷിച്ച് കാടുകയറ്റുന്നതിലുമെല്ലാം വൈദഗ്ധ്യമുള്ള ഹുസൈൻ മികച്ച സേവനത്തിലൂടെ വനംവകുപ്പിനുള്ളിലും പുറത്തും പേരെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക