വിവാഹക്ഷണക്കത്തില്‍ വധൂവരന്മാരുടെ ബിരുദം ചേര്‍ത്തപ്പോള്‍, ശമ്പളവും ലിങ്ക്ടിന്‍ പ്രൊഫൈലും എവിടെയെന്നായിരുന്നു സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ചോദ്യം.
നഗരങ്ങളിലെ പഴമ സൂക്ഷിക്കുന്ന ചില കടകളുടെ മുന്‍വശത്ത് പലപ്പോഴും നമ്മള്‍ കണ്ടിരുന്ന നെയിം ബോര്‍ഡുകളില്‍, പേരിനൊപ്പം പേരിന്‍റെ ഉടമസ്ഥന്‍ പാസായ പരീക്ഷകളുടെ, ബിരുദങ്ങളുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇരുപത് വര്‍ഷം മുമ്പ് അത്തരം ബോര്‍ഡുകള്‍ കേരളത്തിലെ നഗരങ്ങളില്‍ പോലും ഒരു പതിവ് കാഴ്ചയായിരുന്നു. പേരിനൊപ്പം ബിഎ, ബിഎല്‍ എന്നോ, എംബിബിഎസ്, എംഡി, എഫ്ആര്‍സിഎസ് എന്നൊക്കെയുള്ള അക്ഷരങ്ങളില്‍ പേരിന്‍റെ ഉടമയുടെ ബിരുദങ്ങളും പതിവായിരുന്നു. ഇതിന് സമാനമായിരുന്നു വൈറലായ വിവാഹ ക്ഷണക്കത്തിലെ സൂചനകള്‍. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വധൂവരന്മാരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്ന ഒരു വിവാഹ ക്ഷണക്കത്താണ് ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടിയത്.
ഇന്ന് വിവാഹ കമ്പോളത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹ ക്ഷണക്കത്ത്. വിവാഹ ക്ഷണക്കത്തിന്‍റെ പ്രൗഢി, വിവാഹത്തോളം നീളും. അത്യാഡംബരപൂര്‍ണ്ണമായ വിവാഹ ക്ഷണക്കത്ത് മുതല്‍ പരിസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ള ബയോഡീഗ്രേഡബിൾ കാർഡുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. Mahesh എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വിവാഹക്ഷണക്കത്ത് വധൂവരന്മാരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്നതായിരുന്നു. വരന്‍റെ പേരിനൊപ്പം 'ഐഐടി മുംബൈ' എന്നും വധുവിന്‍റെ പേരിനൊപ്പം 'ഐഐടി ദില്ലി'യെന്നും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. വിവാഹ ക്ഷണക്കത്ത് പങ്കുവച്ച് കൊണ്ട് "വിവാഹം കഴിക്കാൻ നിങ്ങൾക്ക് വേണ്ടത് പ്രണയമാണ്" എന്ന് മഹേഷ് കുറിച്ചു. പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ട്വിറ്റിന് താഴെ തങ്ങളുടെ അഭിപ്രായം കുറിക്കാനായെത്തി. വിവാഹക്ഷണത്തിന്‍റെ ട്വിറ്റ് ഇതിനകം അമ്പതിനായിരത്തിലധികം പേരാണ് കണ്ടത്.
'ഇതോ ആകാശ ഗംഗ'; ഏഞ്ചൽ വെള്ളച്ചാട്ടത്തിന്‍റെ വിസ്മയപ്പെടുത്ത വീഡിയോ വീണ്ടും വൈറല്‍ !
'കോഴ്‌സിന് തുല്യം. കുറച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, ബിരുദങ്ങൾ നേടാൻ പ്രയാസമുള്ളപ്പോൾ, ബിഎസ്‌സി, ബികോം മുതലായവ പരാമർശിക്കുന്നത് പതിവായിരുന്നു. കുടുംബത്തിന്‍റെ ഒരു വശത്തെ അവസാന പേര് പരാമർശിക്കാത്ത ഒരു ക്ഷണം ഞാൻ കണ്ടു (വ്യത്യസ്‌ത ജാതി).' എന്നായിരുന്നു ഒരു കുറിപ്പ്. "ഞാൻ അവിടെ ഉണ്ടായിരുന്നു, കാജു കട്‌ലിയിലും വിവാഹ കേക്കിലും ചാറ്റിലും ഇത് പരാമർശിച്ചിട്ടുണ്ട്. അതിഥികളോട് ഷാഗുൻ കാ ലിഫാഫയിലും ഇത് പരാമർശിക്കാൻ നിർദ്ദേശിച്ചു," മറ്റൊരാള്‍ എഴുതി. "ആ ക്ഷണത്തിൽ അവരുടെ പ്രധാന, ശമ്പളം, ലിങ്ക്ഡിൻ പ്രൊഫൈൽ പരാമർശിച്ചിട്ടില്ലാത്തതിൽ നിരാശയുണ്ട്," എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. "ഓ, റാങ്ക് നഷ്ടപ്പെട്ടു," എന്ന് ഒരു രസികന്‍ എഴുതി. "ഇത് അസംബന്ധമാണ്! എന്തുകൊണ്ടാണ് അവർ അവരുടെ ജിപിഎ പരാമർശിക്കാത്തത്??" എന്ന് മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി ക്ഷുഭിതനായി.
