ഒരു ലിറ്റർ ഇളനീരിന് 180 രൂപ, ബെം​ഗളൂരുവിൽ നിന്നുള്ള ചിത്രം പങ്കുവച്ച് യുവതി

Published : Apr 04, 2026, 04:59 PM IST
viral post

Synopsis

ബെംഗളൂരുവിൽ ഒരു വഴിയോര കച്ചവടക്കാരൻ ഇളനീർ ലിറ്റർ കണക്കിന് വിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ലിറ്റർ ഇളനീരിന് 180 രൂപ എന്ന ബോർഡിന്റെ ചിത്രമാണ് യുവതി ഷെയര്‍ ചെയ്തിരിക്കുന്നത്. 

ബെം​ഗളൂരുവിൽ നിന്നുള്ള അനേകം വീഡിയോകളും ചിത്രങ്ങളും ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിപ്പോൾ ബെം​ഗളൂരുവിലെ ട്രാഫിക് ആയിക്കോട്ടെ, വാടകയായിക്കോട്ടെ, അതുപോലെ കച്ചവടക്കാരുടെ തന്ത്രമായിക്കോട്ടെ. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഒരു വഴിയോര കച്ചവടക്കാരൻ്റെ ഇളനീർ വിൽപ്പന രീതിയാണ് ചിത്രത്തിൽ കാണുന്നത്. സാധാരണയായി എണ്ണം പറഞ്ഞ് വിൽക്കുന്ന ഇളനീർ, ഇവിടെ ലിറ്റർ കണക്കിനാണ് വിൽക്കുന്നത്.

'ഒരു ലിറ്റർ ഇളനീരിന് 180 രൂപ' എന്ന് ചോക്കുകൊണ്ട് എഴുതിയ ബോർഡിൻ്റെ ചിത്രം റിതു ജൂൺ എന്ന യുവതിയാണ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. 'ബെംഗളൂരുവിൽ മാത്രമാണ് ഇളനീർ ലിറ്റർ കണക്കിന് വിൽക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഇതാണ് ബെംഗളൂരു സ്റ്റൈൽ' എന്ന ക്യാപ്ഷനോടെയാണ് റിതു ചിത്രം പങ്കുവെച്ചത്. ചിത്രം അധികം വൈകാതെ തന്നെ വൈറലായി മാറി. ചിത്രം വൈറലായി മാറിയതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. പലരും ഇതിനെ 'പീക്ക് ബെംഗളൂരു' മൊമന്റ് എന്നാണ് വിശേഷിപ്പിച്ചത്. 180 രൂപ എന്നത് വളരെ ഉയർന്ന നിരക്കാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

 

 

സ്വന്തം നാട്ടിൽ 50 രൂപയ്ക്ക് ലഭിക്കുന്ന ഇളനീരിനാണ് ഇവിടെ ഇത്രയും വിലയ്ക്ക് വിൽക്കുന്നത് എന്നും ചിലർ ചൂണ്ടിക്കാട്ടി . എന്നാൽ, ലിറ്റർ കണക്കിൽ ഇളനീർ വിൽക്കുന്ന ഈ രീതി ബെംഗളൂരുവിൽ മാത്രമുള്ളതല്ലെന്നും ഹൈദരാബാദ് പോലുള്ള മറ്റ് നഗരങ്ങളിലും ഇത്തരത്തിൽ ലിറ്റർ കണക്കിന് ഇളനീർ ലഭിക്കുമെന്നും ചിലർ പ്രതികരിച്ചു. ഒരു ഇളനീരിനുള്ളിലെ വെള്ളം എങ്ങനെയാണ് ലിറ്റർ കണക്കിന് അളക്കുന്നത് എന്ന കാര്യത്തിലാണ് മറ്റ് പലരും സംശയം പ്രകടിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'ബ്ലിങ്കിറ്റ് പക്ഷേ, പോലീസ് പതിപ്പ്'; ഉച്ചഭാഷിണി പരാതിയിൽ പത്ത് മിനിറ്റിനുള്ളിൽ നടപടിയുമായി ദില്ലി പോലീസ്!
അയൽക്കാരനോട് പകരംവീട്ടാൻ 'പ്രേതകഥകൾ'; ചൈനയിലെ വിചിത്രമായ തർക്കം കോടതിയിലേക്ക്