ഈ കഫേയില്‍ എല്ലാ സാധനങ്ങളും നിര്‍മിച്ചത് കോണ്ടം കൊണ്ട്!

Published : Dec 16, 2022, 06:45 PM IST
ഈ കഫേയില്‍ എല്ലാ സാധനങ്ങളും നിര്‍മിച്ചത് കോണ്ടം കൊണ്ട്!

Synopsis

 'കോഫി ആന്‍ഡ് കോണ്ടംസ് കഫെ. പേരുപോലെതന്നെ ഈ കഫേയിലുള്ളതെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്.

ടൂറിസ്റ്റുകളുടെ പറുദീസയാണ് തായ്ലന്‍ഡ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് കൗതുകകരവും രസകരവുമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. ഒപ്പം വിചിത്രമായ അനുഭവങ്ങളും. തായ്ലന്‍ഡിലെ ഇത്തരം വൈവിധ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് തായ്ലന്‍ഡിലെ കോണ്ടം കഫെ. ഈ കഫെയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പേരുപോലെതന്നെ ഈ കഫേയിലുള്ളതെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ അമിത ജനസംഖ്യ നേരിടാനാണ് വിചിത്രമായ ഇത്തരം ഒരു സമീപനം സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഈ കഫെ ഉടമകള്‍ പറയുന്നത്. 

ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ കഫെയുടെ പേര്  'കോഫി ആന്‍ഡ് കോണ്ടംസ്' എന്നാണ്. സാധാരണ കഫേകളിലെല്ലാം അവിടെയെത്തുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനും രസിപ്പിക്കാനും ആയി ധാരാളം അലങ്കാര പണികള്‍ കാണാം. ഒപ്പം മറ്റ് ആകര്‍ഷകമായ വസ്തുക്കളും. 

എന്നാല്‍ ഈ കഫെയില്‍ ആകട്ടെ  അലങ്കാര ബള്‍ബുകള്‍ മുതല്‍ ചെറിയ പൂക്കള്‍ വരെ കോണ്ടം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള കോണ്ടമാണ് ഇതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചുവരുകള്‍ക്ക് കുറുകെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു

ഈ സവിശേഷമായ ആശയത്തിന് പിന്നിലെ കാരണമായി ഇതിന്റെ നടത്തിപ്പുകാര്‍ പറയുന്നത് ജനന നിയന്ത്രണം എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന ഒരു കാര്യമാണെന്നും ലൈംഗിക ബന്ധവും കുടുംബസൂത്രണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ആണ്. കോണ്ടം മറച്ചു വെക്കേണ്ട ഒരു കാര്യമല്ലെന്നും എല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരാകണം എന്നതാണ് ഈ ആശയത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്.ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട 
ആളുകളിലെ അജ്ഞതയെ മറികടക്കാന്‍ ആണ്  ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം