ദീർഘകാലമായി പ്രണയത്തിൽ, സയാമീസ് ഇരട്ടകളിലൊരാളുടെ വിവാഹം കഴിഞ്ഞു, സിം​ഗിളായി തുടരാൻ ആ​ഗ്രഹിക്കുന്നുവെന്ന് സഹോദരി

Published : Jul 17, 2025, 12:35 PM ISTUpdated : Jul 17, 2025, 01:01 PM IST
carmen

Synopsis

വിവാഹമോതിരം കാണിച്ചുകൊണ്ട് തനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് എന്നും താൻ വിവാഹിതയായി എന്നും കാർമെൻ പറയുന്നു. ലുപിറ്റ താൻ വിവാഹം കഴിച്ചിട്ടില്ല എന്നും പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തി സയാമീസ് ഇരട്ടകളിൽ ഒരാളായ കാർമെൻ. സായാമീസ് ഇരട്ടകളായ കാർമെനും ലുപിറ്റ ആൻഡ്രേഡും തങ്ങളുടെ ജീവിതത്തെ കുറിച്ച് നിരന്തരം തുറന്ന് സംസാരിക്കുന്നവരാണ്. ഇപ്പോഴിതാ ദീർഘകാലമായി തന്റെ കാമുകനായിരുന്ന ഡാനിയേൽ മക്കോർമാക്കിനെ രഹസ്യമായി വിവാഹം കഴിച്ചതായി വെളിപ്പെടുത്തുകയാണ് കാർമെൻ.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കണക്റ്റിക്കട്ടില്‍ വെച്ചായിരുന്നത്രെ 25 -കാരിയായ കാർമെന്റെയും ഡാനിയേലിന്റെയും വിവാഹം. തീര്‍ത്തും സ്വകാര്യമായ വിവാഹച്ചടങ്ങുകളാണ് നടന്നതെന്നും പീപ്പിള്‍ മാ​ഗസിൻ റിപ്പോർട്ട് ചെയ്തു.

അഞ്ച് വർഷം മുമ്പ് ഒരു ഡേറ്റിം​ഗ് ആപ്പിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട്, ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ വർഷമാണ് ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്‌സ് ലീപ്പ് ബ്രിഡ്ജില്‍വെച്ച് ഇരുവരുടേയും വിവാഹം നടന്നത്. യൂട്യൂബ് വീഡിയോയിലൂടെയും കാർമെൻ താൻ വിവാഹിതയായ വിവരം പങ്കുവച്ചിട്ടുണ്ട്.

വിവാഹമോതിരം കാണിച്ചുകൊണ്ട് തനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് എന്നും താൻ വിവാഹിതയായി എന്നും കാർമെൻ പറയുന്നു. ലുപിറ്റ താൻ വിവാഹം കഴിച്ചിട്ടില്ല എന്നും പറയുന്നുണ്ട്. ഡാനിയേലാവാട്ടെ തനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു എന്നും ഇപ്പോൾ ഭർത്താവായിരിക്കുന്നു എന്നും പറയുന്നു.

നേരത്തെ തന്നെ ഇരുവരും ഡേറ്റ് ചെയ്യുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ചയാളാണ് കാർമെൻ. തനിക്ക് സോഷ്യൽ ആങ്സൈറ്റിയുണ്ട് എന്നും അവൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഡാനിയേൽ തന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചുകൊണ്ടല്ല തന്നോട് സംസാരിച്ച് തുടങ്ങിയത് എന്നും തനിക്ക് കംഫർട്ടബിളായിട്ടുള്ള ആളായിരുന്നു എന്നും അവൾ സമ്മതിക്കുന്നു. ലുപിറ്റയും ഡാനിയേലും നല്ല സുഹൃത്തുക്കളാണ് എന്നും അവൾ പറയുന്നു.

എന്നാൽ, ലുപിറ്റ പറയുന്നത് അവൾ അസെക്ഷ്വൽ (അലൈംഗികത - മറ്റുള്ളവരോട് ലൈംഗിക ആകർഷണമില്ലായ്മ, സെക്സിനോട് താല്പര്യമില്ലായ്മ) ആണെന്നും എന്നാൽ സഹോദരി കുടുംബജീവിതം നയിച്ചു കാണാൻ ഇഷ്ടപ്പെടുന്നു എന്നുമാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാർമെനും ലുപിറ്റയും അതുപോലെ വിവിധ മാധ്യമങ്ങളിലും ഇവർ സംസാരിക്കാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ