ടോളും പിഴയുമടച്ചില്ല, മൊത്തം അടക്കേണ്ടത് 43 ലക്ഷം, കാറിന്റെ വിലയേക്കാൾ കൂടിയ തുക, കാർ പിടിച്ചെടുത്ത് അധികൃതർ

By Web TeamFirst Published Oct 9, 2021, 11:00 AM IST
Highlights

കാറിന്റെ രജിസ്ട്രേഷൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്  സസ്പെന്‍ഡ് ചെയ്യുകയും ചെയ്‍തു. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പ് കാറിന്‍റെ ഉടമയുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞയാഴ്ച ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (Metropolitan Transportation Authority) ഒരു വാഹനം പിടിച്ചെടുത്തു. 58,000 ഡോളർ (43 ലക്ഷം രൂപ) ആണ് ഇയാള്‍ ടോളിലും പിഴയിനത്തിലുമായി ഒടുക്കാതെ ഇരുന്നത്. ഒക്ടോബർ ഒന്നിന് വൈറ്റ്‌സ്റ്റോൺ ബ്രിഡ്ജിൽ (Whitestone Bridge) വച്ച് കാർ (car) പൊലീസ് പിടികൂടിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, വാഹനം പിടിച്ചെടുക്കുമ്പോൾ അതിന്റെ ഉടമ വാഹനത്തിലില്ലായിരുന്നു എന്ന് ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഉടമയ്ക്ക് നേരത്തെ കുടിശ്ശികയുള്ള ടോളുകളും പിഴകളും വിശദീകരിക്കുന്ന അറിയിപ്പുകൾ ലഭിക്കുകയും എൻഫോഴ്സ്മെന്റ് നടപടി എടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു എന്ന് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.

കാറിന്റെ രജിസ്ട്രേഷൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്  സസ്പെന്‍ഡ് ചെയ്യുകയും ചെയ്‍തു. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പ് കാറിന്‍റെ ഉടമയുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. പണമടയ്ക്കാത്ത ടോൾ തുക കാറിന് യഥാർത്ഥത്തിൽ ചെലവാകുന്നതിനേക്കാൾ കൂടുതലാണ് എന്നതാണ് ഇതിലെ കൗതുകം. 

2017 -ൽ ടോളുകൾ പൂർണമായും ഓട്ടോമേറ്റഡ് ആയതിനുശേഷം ടോളുകളും പിഴകളുമൊടുക്കാത്ത 5,000 -ത്തിൽ അധികം വാഹനങ്ങൾ ഏജൻസിയുടെ പൊലീസ് പിടിച്ചെടുത്തതായി എംടിഎ അധികൃതർ ചൊവ്വാഴ്ച പറഞ്ഞു. 6.1 മില്ല്യണ്‍ ഡോളറാണ് ഈയിനത്തില്‍ മാത്രം അധികൃതർക്ക് കിട്ടിയതത്രെ. 

click me!