ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് ഈ രാജ്യത്തിന്റേത്, ഇന്ത്യ പട്ടികയിൽ 90 -ാം സ്ഥാനത്ത്

By Web TeamFirst Published Oct 9, 2021, 10:06 AM IST
Highlights

ആറാം സ്ഥാനത്ത് ബെല്‍ജിയം, ന്യസിലാന്‍ഡ്, സ്വിറ്റ്‍സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്. 186 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. 

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് (passport) ഏത് രാജ്യത്തിന്‍റേതാണ്? ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് (Henley Passport Index) തെരഞ്ഞെടുത്തിരിക്കുന്നത് ജപ്പാനെയാണ്. നാലാം തവണയാണ് ജപ്പാന്‍ (Japan) ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുള്ള രാജ്യമായിത്തീരുന്നത്. ഈ രാജ്യത്തെ പൗരന്മാര്‍ക്ക് 192 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാം. ഒപ്പം തന്നെ സിംഗപ്പൂരുമുണ്ട്. ഇവിടെയും 192 രാജ്യങ്ങളാണ് ഇവിടുത്തെ പൗരന്മാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാനാവുന്നത്. 

ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ തൊണ്ണൂറാം സ്ഥാനത്താണ്. നേരത്തെ 84 -ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ആറ് സ്ഥാനങ്ങള്‍ കുറഞ്ഞാണ് 90 -ലെത്തിയിരിക്കുന്നത്. 

മുൻകൂർ വിസയില്ലാതെ പൗരന്മാര്‍ക്ക് സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ചാണ് ഹെൻലി പാസ്‌പോർട്ട് സൂചിക രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ റാങ്ക് ചെയ്യുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നൽകുന്ന ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. 

ഇങ്ങനെയാണ് റാങ്കുകള്‍, ഒന്നാം സ്ഥാനത്ത് ജപ്പാനും സിംഗപ്പൂരും 192 സ്ഥലങ്ങളാണ് വിസയില്ലാതെ പൗരന്മാര്‍ക്ക് സന്ദര്‍ശിക്കാനാവുന്നത്. തൊട്ടുപിന്നില്‍ ജര്‍മ്മനിയും സൗത്ത് കൊറിയയുമാണ്. 190 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാം. മൂന്നാം സ്ഥാനത്ത് ഫിന്‍ലാന്‍‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ്. 189 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. 

തൊട്ടുപിന്നാലെ ഓസ്ട്രിയയും ഡെന്മാര്‍ക്കും ആണ്. 188 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. അഞ്ചാം സ്ഥാനത്ത് ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളാണ്. 187 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാം. 

ആറാം സ്ഥാനത്ത് ബെല്‍ജിയം, ന്യസിലാന്‍ഡ്, സ്വിറ്റ്‍സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്. 186 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. ഏഴാം സ്ഥാനത്ത് ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാള്‍ട്ട, നോര്‍വേ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ്. 185 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. 

എട്ടാം സ്ഥാനത്ത് ഓസ്ട്രേലിയ, കാനഡ എന്നീ സ്ഥലങ്ങളാണ്. സ്കോര്‍ 184. ഒമ്പതാം സ്ഥാനത്ത് 183 സ്കോറുമായി ഹംഗറി ആണ്. പത്താം സ്ഥാനത്ത് ലിത്വാനിയയും പോളണ്ടും സ്ലോവാക്കിയയുമാണ് 182 ആണ് സ്കോര്‍. 

click me!