കൊറോണവൈറസ്: ചൈനയിലെ ഹരിതഗൃഹ വാതക പുറംതള്ളല്‍ നാലിലൊന്നു കുറഞ്ഞു

By Web TeamFirst Published Feb 24, 2020, 3:45 PM IST
Highlights

എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ചൈനയില്‍നിന്നു വരുന്നത് അത്രമോശം വാര്‍ത്തയല്ല. ചൈനയുടെ ഹരിതഗൃഹ വാതക പുറംതള്ളല്‍  നാലിലൊന്നായ് കുറഞ്ഞു.

പുതുവര്‍ഷത്തിന്റെ തുടക്കം തന്നെ നമ്മെത്തേടിയെത്തിയ വാര്‍ത്ത അത്ര ശുഭകരമായിരുന്നില്ല.  ചൈനയിലെ ആഡംബരങ്ങള്‍ നിറഞ്ഞുനിന്ന വുഹാന്‍ സിറ്റിയും മല്‍സ്യ മാംസാദികള്‍ കൊണ്ട് സമ്പൂര്‍ണമായ ഹുനാന്‍ മാര്‍ക്കറ്റും മാധ്യമങ്ങളില്‍ പേടിസ്വപ്നമായി നിറയാന്‍ തുടങ്ങി. നൂതന സാങ്കേതികതയുടെ നാടായ ചൈന ഒരു പുതിയ വൈറസിന്റെ പൊട്ടിപ്പുറപ്പെടല്‍കൊണ്ട് ലോകത്തിനു മുന്നില്‍ ഒറ്റപ്പെട്ട കാഴ്ചയായിരുന്നു പിന്നീട് കാണേണ്ടിവന്നത്. താമസിയാതെ ലോകത്തിന്റെ പലഭാഗത്തേക്കും പടര്‍ന്നുപിടിച്ചതിനാല്‍ ലോകാരോഗ്യ സംഘടനക്ക് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ടി വന്നു. ഇപ്പേ.ാകട്ടെ കോവിഡ് 19 എന്ന് പേരിട്ട പുതിയ കൊറോണ വൈറസ് 79,000ത്തില്‍ അധികം പേര്‍ക്ക് ബാധിച്ചുകൊണ്ട്, 2600ലധികം പേരെ കൊന്നൊടുക്കിക്കൊണ്ട് ജൈത്രയാത്ര തുടരുന്നു.  

എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ചൈനയില്‍നിന്നു വരുന്നത് അത്രമോശം വാര്‍ത്തയല്ല. ചൈനയുടെ ഹരിതഗൃഹ വാതക പുറംതള്ളല്‍  നാലിലൊന്നായ് കുറഞ്ഞു. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ചൈന. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്, വൈദുതി ഉപഭോഗവും വ്യാവസായിക ഉത്പാദനവും അസാധാരണ നിലയില്‍ കുറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് ഇടയാക്കിയത്.  സെന്റര്‍ ഫോര്‍ റിസേര്‍ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിലെ അനലിസ്റ്റ്് ആയ ലൗറി മൈല്ലിവിര്‍ത്തയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റ് ആയ കാര്‍ബണ്‍ ബ്രീഫ് പുറത്തുവിട്ടതാണ് പഠനം. 

കൊറോണ വൈറസ് നിയന്ത്രിക്കാനുള്ള നടപടികള്‍ മൂലം ഏകദേശം 15-40 ശതമാനമായാണ് വ്യാവസായിക ഉത്പാദനം കുറഞ്ഞത്. 2019-ല്‍ ഈ സമയത്ത് ഏകദേശം 400 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ചൈന പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം കൊറോണ വൈറസ് ബാധ മൂലം അത് 25% ആയി കുറഞ്ഞു. ഇതുവഴി ഏകദേശം 100 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ആഗോള തലത്തില്‍ കുറഞ്ഞത്.  

സാധാരണഗതിയില്‍ എല്ലാ ശൈത്യകാലത്തും ചൈനയിലെ പുതുവര്‍ഷ അവധിക്ക് രാജ്യം വ്യാവസായിക മേഖലക്ക് ഒരാഴ്ചത്തോളം അവധി കൊടുക്കാറുണ്ട്. അവധികഴിയുന്നതോടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കൂടുകയും കൂടുതല്‍ ഊര്‍ജ്ജിതമായി വ്യവസായിക മേഖല പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ കോവിഡ് 19 വന്നതോടെ ഈ വര്‍ഷത്തെ സ്ഥിതി ആകെ മാറിമറിയുകയും വ്യവസായികമേഖലയെ വന്‍തോതില്‍ ബാധിക്കുകയുമാണ് ഉണ്ടായത്.

click me!