പെൺമക്കളെ ലോകം കാണിക്കണം, 10 കോടി മുടക്കി കപ്പലിനുള്ളിലെ അപാർട്മെന്റ് വാങ്ങി

Published : Apr 02, 2022, 10:54 AM IST
പെൺമക്കളെ ലോകം കാണിക്കണം, 10 കോടി മുടക്കി കപ്പലിനുള്ളിലെ അപാർട്മെന്റ് വാങ്ങി

Synopsis

ഒരു ചെറിയ ബോട്ടിലാവുമ്പോൾ എല്ലാ കാര്യങ്ങളും തങ്ങൾക്ക് നോക്കേണ്ടി വരും. അപ്പോൾ യാത്രകൾ ആസ്വദിക്കാനും സാഹസികതകൾക്കും ഒക്കെയുള്ള സമയം കുറവായിരിക്കും. ഇതാകുമ്പോൾ അത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും ആലോചിക്കേണ്ടതില്ല എന്നും ബേത്ത് കൂട്ടിച്ചേർത്തു. 

പെൺമക്കൾക്ക് ലോകം കാണണം. അതിനായി 10 കോടി മുടക്കി ക്രൂയിസ് കപ്പലി(cruise ship)ൽ അപാർട്മെന്റ്(Apartment) വാങ്ങി ദമ്പതികൾ. യുഎസ്സിലെ ലോസ് ഏഞ്ചൽസി(Los Angeles)ലുള്ള ദമ്പതികളാണ് കോടികൾ മുടക്കി ഈ കപ്പലിലെ അപാർട്മെന്റ് വാങ്ങിയത്. മാർക്കും ബേത്ത് ഹണ്ടറും(Mark and Beth Hunter) എപ്പോഴും തങ്ങളുടെ രണ്ട് പെൺമക്കളുമായി ലോകം ചുറ്റിക്കാണാനാ​ഗ്രഹിച്ചിരുന്നു. അതിനായി ഒരു കുഞ്ഞ് ബോട്ടായിരുന്നു ആദ്യം സ്വപ്നത്തിൽ. എന്നാൽ, പിന്നീട് അവർക്ക് വേണ്ടി വലുതെന്തെങ്കിലും തന്നെ വേണം എന്ന ചിന്തയാണ് കപ്പലിലെ അപാർട്മെന്റ് വാങ്ങുന്നതിലേക്ക് നയിച്ചത്. 

രണ്ട് കിടപ്പുമുറി, രണ്ട് ബാത്ത്‍റൂം എന്നിവയാണ് ഈ കപ്പലിനകത്തെ അപാർട്മെന്റിലുള്ളത്. കൂടാതെ, ക്ലിനിക്, ലൈബ്രറി, സ്പാ, സിനിമ തുടങ്ങി പല സൗകര്യങ്ങളും കപ്പലിനകത്തുണ്ട്. ഈ വർഷം അവസാനം ക്രൊയേഷ്യയിൽ 547 റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളുള്ള ഈ കൂറ്റൻ കപ്പൽ നിർമ്മിക്കും. ഇത് 2024 -ൽ കടലിലിറങ്ങും.

കപ്പൽ പുറപ്പെടുമ്പോൾ, ഹണ്ടർ ദമ്പതികളുടെ പെൺമക്കൾക്ക് 14 -ഉം 16 -ഉം വയസ്സായിരിക്കും. "ഞങ്ങൾ ലോകമെമ്പാടും സഞ്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, അതിനാൽ ഞങ്ങൾ ബോട്ടുകളെ കുറിച്ചെല്ലാം പഠിച്ചു. പക്ഷേ, അറ്റകുറ്റപ്പണികൾക്കും മറ്റുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുമെന്ന് ഞങ്ങൾ മനസ്സിലാക്കി. അങ്ങനെയാകുമ്പോൾ ഓരോ ആഴ്ചയും ഒന്നോ രണ്ടോ ദിവസം മാത്രമേ ഞങ്ങൾക്ക് പര്യവേക്ഷണം ചെയ്യാനാകൂ" ബെത്ത് മെട്രോയോട് പറഞ്ഞു.

കൂടാതെ കാലാവസ്ഥാ, നീണ്ട കടൽ കടക്കുന്ന സമയം ഇതൊക്കെ പ്രശ്നമായിരുന്നു. അതിനിടയിലാണ് ഇങ്ങനെ കപ്പലിൽ അപാർട്മെന്റ് നൽകുന്ന ഒരു സ്റ്റാർടപ്പിനെ കുറിച്ച് കേട്ടത്. അപ്പോൾ തന്നെ അതാവാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും ബേത്ത് പറയുന്നു. ഒരു ചെറിയ ബോട്ടിലാവുമ്പോൾ എല്ലാ കാര്യങ്ങളും തങ്ങൾക്ക് നോക്കേണ്ടി വരും. അപ്പോൾ യാത്രകൾ ആസ്വദിക്കാനും സാഹസികതകൾക്കും ഒക്കെയുള്ള സമയം കുറവായിരിക്കും. ഇതാകുമ്പോൾ അത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും ആലോചിക്കേണ്ടതില്ല എന്നും ബേത്ത് കൂട്ടിച്ചേർത്തു. 

'നരേറ്റീവ്' എന്ന ഈ കപ്പൽ വിവിധ തുറമുഖങ്ങളിൽ നിരവധി രാത്രികൾ നങ്കൂരമിടും. ആ സ്ഥലവും അവിടുത്തെ കാഴ്ചകളും എല്ലാം ആ സമയം താമസക്കാർക്ക് ആസ്വദിക്കാം. നിരവധി സാഹസികയാത്രകൾ നടത്താം. കപ്പലിന് 20 ഡൈനിംഗ്, ബാർ വേദികൾ, മൂന്ന് കുളങ്ങൾ, ഒരു ആർട്ട് സ്റ്റുഡിയോ, പെറ്റ് എക്സർസൈസ് ഏരിയ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് കപ്പലിന് പിന്നിലെ കമ്പനിയായ സ്റ്റോറിലൈൻസ് പറയുന്നു. ഫിറ്റ്‌നസ് ആരാധകർക്കായി റണ്ണിംഗ് ട്രാക്ക്, ജിം, യോഗ സ്റ്റുഡിയോ, ഗോൾഫ് സിമുലേറ്ററുകൾ, പിക്കിൾബോൾ കോർട്ട് എന്നിവയുമുണ്ടാകും.

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ